“ഞാനും വിചാരിച്ചതല്ല. രണ്ട് കാര്യങ്ങൾ ഉണ്ട്. ഒന്ന് ചേച്ചിയെയും അമ്മെയെയും അച്ഛനെയും ഒക്കെ കാണാലോ. പിന്നെ കണ്ണനും വിളിച്ചു.”
അപ്പോഴേക്കും അമ്മ ട്രെയില് എന്തോ കൊണ്ട് വന്നു. അവൾക്കും ചേച്ചിക്കും എനിക്കും തന്നു. നാരങ്ങാ വെളളം ആയിരുന്നു.
“അച്ഛൻ എവിടെ പോയി അമ്മേ??”
“നേരത്തെ നിന്റെ കൂടെ വന്നിട്ട് ഇതുവരെ ഇങ്ങോട്ട് എത്തില്ലല്ലോ!”
“ആരെ കാണാനുണ്ടെന്നും പറഞ്ഞ് എന്നെ അവിടെയിറക്കിട്ട് പോയി.”
“അല്ല നിങ്ങള് തമ്മില് നേരത്തെ പരിചയമുണ്ടോ??”
ചേച്ചിയുടെയും മായയുടെയും വാ തോരാതെയുള്ള സംസാരം കേട്ട് അമ്മ ചോദിച്ചു.
“അതൊക്കെ പിന്നെ വിശദമായി പറഞ്ഞുതരാം.”
ചേച്ചി പറഞ്ഞു. പിന്നെ അമ്മയും അവർക്കൊപ്പം കൂടി. അവരോരോ വിശേഷങ്ങൾ പറയാൻ തുടങ്ങി. അവളെ കാണും തോറും സങ്കടം കൂടുവാണ്. ഞാനവിടെ നിന്ന് മാറി എന്റെ മുറിക്കകത്ത് പോയി.
“കണ്ണാ………”
എന്തെക്കെയോ ചിന്തിച്ച് കൂട്ടുവായിരുന്ന ഞാൻ അവളുടെ വിളികെട്ടാണ് തിരിഞ്ഞു നോക്കിയത്.
“എന്നാ പിന്നെ ഞാനിറങ്ങട്ടെ??”
“എന്താ പോവാൻ ദിർഥിയായോ??”
അവൾ ചോദിച്ച അതേ ചോദ്യം ഞാൻ തിരിച്ച് ചോദിച്ചു.
“എയ്യ് എനിക്കെന്ത് ദിർഥി?? പക്ഷെ കണ്ണൻ ഇങ്ങനെ സങ്കടപ്പെട്ടിരിക്കുമ്പോ ഞാനിവിടെ നിന്നിട്ട് എന്ത് കാര്യം??”
“ഏയ് എനിക്കെന്ത് സങ്കടം??”
ഞെട്ടല് മറച്ചു വച്ച് ഞാൻ ചോദിച്ചു.
“അല്ല ഞാൻ മറ്റേ കാര്യം പറഞ്ഞപ്പോ തൊട്ട് ശ്രദ്ധിക്കുവാ കണ്ണന്റെ മുഖത്തൊരു വാട്ടം പോലെ.”
“അയ്യേ അത് മായക്ക് വെറുതെ തോന്നിയതാവും.”
“ആവും അല്ലെ??”
“അഹ്.”
“ഞാനിപ്പോ ആ പുള്ളിക്ക് മെസ്സേജ് അയച്ചു. നേരിട്ട് പറയാൻ ഒരു പേടി. അതുകൊണ്ട് മനസ്സിലുള്ളത് മൊത്തം മെസ്സേജിലൂടെ പറഞ്ഞു. പക്ഷെ അവന്റെ net on അല്ല. Net on ആക്കുമ്പോ തിരിച്ച് നല്ലൊരു reply കിട്ടിയ മതിയായിരുന്നു.”
അവളത്രയും പറഞ്ഞ് മുറി വിട്ടോടി. ഹൃദയം നുറുങ്ങുന്ന വേദനയോടെ ഞാൻ കട്ടിലിലേക്ക് വീണു.
Ulagame agasivappil aanadhe
Unadhu naanam sindhiye