💘മായകണ്ണൻ 6 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Posted by

“അമ്മേ ഇത് മായ എന്റെ ഫ്രണ്ട് അഹ്.”

ഞാൻ അവളെ പരിചയപ്പെടുത്തി. ഞെട്ടല് മാറി അമ്മയും ചിരിച്ചു.

“വാ മോളെ.”

അമ്മ തന്നെ അവളെ കൈ പിടിച്ച് അകത്തേക്ക് കൂട്ടി കൊണ്ട് പോയ്‌.

“മായ ഇരിക്ക് ഞാൻ പോയി ചേച്ചിയെ എടുത്തിട്ട് വരാം”

അവളോട് അതും പറഞ്ഞ് ഞാൻ മുകളിലേക്ക് ഓടി. മുറിയിൽ തന്നെ ഇരിപ്പുണ്ട് കക്ഷി.

“ചേച്ചിപെണ്ണേ……..”

എന്റെ വിളി കേട്ട് അവളെന്നെ നോക്കി.

“വാവേ……….”

“എന്താടി ചേച്ചി ബോർ അടിച്ചോ??”

“അടിച്ചോന്നോ ഞാൻ ചത്തില്ലാന്നേ ഉള്ളൂ.”

“ഇപ്പൊ ബോറോക്കെ മാറിയോ??”

“പിന്നെ മാറാണ്ട്. എന്താടാ വാവേ എന്താ എന്റെ വാവേടെ മുഖത്തൊരു സങ്കടം??’”

“എന്ത് സങ്കടം?? ഒരു സങ്കടോം ഇല്ല.”

“അതല്ല എന്തോ ഉണ്ട് എന്താടാ??”

പിന്നെയൊന്നും ഒളിക്കാൻ നിന്നില്ല. എല്ലാം അങ്ങ് പറഞ്ഞു.

“അയ്യേ ഇതിനാണോ എന്റെ ചെക്കൻ വിഷമിക്കണേ??”

അവളത്രെയും മാത്രമേ പറഞ്ഞൂള്ളൂ. അല്ലെങ്കിൽ തന്നെ അവളെന്നെ വേറെ എന്ത് പറഞ്ഞാ സമാധാനിപ്പിക്കാ??

ചേച്ചി നിനക്ക് കാണുമ്പോ ഏറ്റവും കൂടുതൽ സന്തോഷം ഉണ്ടാവുന്ന ഒരു കാര്യം കാട്ടി തരട്ടെ??”

എനിക്ക് സങ്കടം വന്നാൽ അതിനെക്കാളിരട്ടി സങ്കടം അവൾക്കുണ്ടാവും. അതുകൊണ്ട് തന്നെ മൂഡ് മാറ്റാനായി ഞാൻ പറഞ്ഞു.

“എന്താടാ??”

“ആദ്യം നീ ഇങ്ങോട്ട് വാ.”

ഞാനവളേം എടുത്ത് നേരെ താഴേക്കിറങ്ങി. ഹാളിൽ സോഫയിൽ ഇരിക്കുന്ന മായയെ കണ്ട് ചേച്ചിക്ക് സന്തോഷമാണോ അത്ഭുതം ആണോ വന്നതെന്ന് അറിയില്ല. മായയുടെ അടുത്തായി തന്നെ ഞാൻ ചേച്ചിയെയും കൊണ്ടിരുത്തി. മായ ചേച്ചിയെ കെട്ടിപ്പിടിച്ചു. അത് ഞാനും ചേച്ചിയും ഒട്ടും പ്രതീക്ഷിച്ചില്ല. അമ്മ അടുക്കളയിൽ പോയിരിക്കുവായിരുന്നു. ഒന്ന് ഞെട്ടിയെങ്കിലും ചേച്ചിയും അവളെ കെട്ടിപ്പിടിച്ചു. പിന്നീട് ഇരുവരും ചിരിയോടെ വിട്ടുമാറി.

“ഞാൻ ഒട്ടും പ്രീതിക്ഷിച്ചില്ല മോള് ഇങ്ങോട്ട് വരൂന്ന്.”

Leave a Reply

Your email address will not be published. Required fields are marked *