“കണ്ണാ എനിക്കൊരു കാര്യം പറയാനുണ്ട് നീ എന്നെ കളിയാക്കോ??”
“എന്തിനാ കളിയാക്കണേ താൻ പറയെടോ!”
“ഈ സംഭവങ്ങൾ എല്ലാം കഴിഞ്ഞ് ഒരിടത്ത് വച്ച് ഞാനൊരു പയ്യനെ കണ്ടു. കണ്ടപ്പോ തൊട്ടേ എന്റെ മനസ്സ് പറഞ്ഞത് ഇവനാ നിന്റെ ആള്. വിടാണ്ട് പിടിച്ചോളാൻ. ഞാനെന്താ ഇങ്ങനെന്ന് എനിക്ക് മനസ്സിലാവുന്നില്ല ടാ. ആദ്യം അരുൺ പിന്നെ മനു. അതെല്ലാം കഴിഞ്ഞപ്പോ ആ പയ്യൻ. അവന് എന്റെ ഇതുവരെ നടന്ന കാര്യങ്ങൾ എല്ലാം അറിയാം. ആ അവനോട് ഞാൻ ഇഷ്ട്ടമാണ് എന്ന് പറഞ്ഞാൽ അവനെന്നെ വേറെ രീതിയില് കാണില്ലേ??”
ചങ്ങിനകത്ത് ഒരു വെള്ളിടി വെട്ടിയത് ഞാൻ മാത്രേ അറിഞ്ഞോളൂ. അവൾടെ മനസ്സിൽ വേറെയാരോ ഉണ്ടെന്ന് അവൾ തന്നെ പറഞ്ഞപ്പോ അതും അവളെ സ്നേഹിക്കുന്ന എന്നോട് തന്നെയത് പറഞ്ഞപ്പോ കരച്ചില് പിടിച്ചമർത്തിയ പാട് എനിക്കെ അറിയൂ.
“കണ്ണനെന്താ ഒന്നും പറയാത്തെ?? ഞാനിങ്ങനെയാ കണ്ണാ എന്നെ കാണുന്നവർക്കൊക്കെ ഞാനൊരു smart ആണെന്ന് തോന്നും. എന്നാൽ എനിക്കും എന്റെ ഫ്രണ്ട്സിനും മാത്രേ അറിയൂ ഞാനൊരു മണ്ടിയാണെന്ന്. അപ്പൊ എല്ലാം അറിയാവുന്ന അവൻ എന്നെ ഇഷ്ടപ്പെടുമോ??”
“മായയെ അവൻ മനസ്സിലാക്കിട്ടുണ്ടെ ഇഷ്ടപെട്ടിരിക്കും തീർച്ച.”
ഉള്ളിൽ അലറി കരഞ്ഞ് പുറമെ ചിരിച്ച് ഞാനത് പറയുമ്പോ അവളുടെ മുഖത്തും ഞാൻ കണ്ടു ഒരു നിറഞ്ഞ പുഞ്ചിരി.
“എന്നാ നമ്മക്കിറങ്ങാം മായേ??”
ട്രിങ്‌സ് മുഴുവൻ കേട്ട ഷോക്കിൽ കുടിച്ച് തിർത്ത ശേഷം ഞാൻ പറഞ്ഞു.
“എന്താ പോവാൻ ദിർഥിയായോ??”
“ഏയ് അതല്ല. ഇപ്പൊ തന്നെ വിട്ടിലൊരാള് ബോർ അടിച്ച് ചത്തിട്ടുണ്ടാകും.”
“ഓഹ് അത് ഞാൻ മറന്നു. എന്നാ നമ്മക്കിറങ്ങാം.”
വീടും പൂട്ടിയവളിറങ്ങി. പിന്നെ എന്റെ വീടെത്തും വരെ ഞാനും ഒന്നും മിണ്ടില്ല അവളും ഒന്നും മിണ്ടില്ല.
“ഇതാണോ കണ്ണന്റെ വീട്??”
“Mm വാ.”
എന്റെ വീട്ടിലേക്ക് ഞാനവളെ ക്ഷണിച്ചു. വലത് കാൽ വച്ച് അവൾ കേറിയപ്പോ ഒരു നിമിഷം സ്വപ്നം പോലെ പാട്ടുസാരിയിൽ നിലവിളക്കുമായി വലത് കാൽ വച്ച് കേറുന്ന മായയെ ആണ് ഞാൻ അവിടെ കണ്ടത്. Mm കാണാൻ മാത്രേ യോഗമുള്ളൂ. അവൾ ബെല്ല് അടിച്ചു. സെക്കന്റുകൾക്കുള്ളിൽ ഐശ്വര്യം തുളുമ്പുന്ന മുഖവുമായി എന്റെ മാതസ്ത്രീ വാതിൽ തുറന്നു. അമ്മയെ കണ്ട അവൾ പുഞ്ചിരിച്ചപ്പോ പുഞ്ചിരിക്ക് പകരം അമ്മയുടെ മുഖത്ത് ഞെട്ടലാണ് ഞാൻ കണ്ടത്. എങ്ങനെ ഞെട്ടാതിരിക്കും സ്വന്തം മകനോടൊപ്പം ഒരു പെണ്ണിനെ കണ്ടാൽ ഏത് അമ്മയാ ഞെട്ടതിരിക്കുന്നെ??