💘മായകണ്ണൻ 6 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Posted by

“എന്തിനാ അരുണിനെ പോലൊരു വൃത്തികെട്ടവൻ propose ചെയ്തപ്പോ ഒന്ന് ചിന്തിക്കാണ്ട് പോലും yes പറഞ്ഞേ??”

“കൂട്ടുകാരൻ പറഞ്ഞതായിരിക്കും”

ഞാനതിന് വെറുതെ ചിരിച്ചു.

അവളും ചിരിച്ചു. പക്ഷെ ഇത്തവണ ആ ആളെ കൊല്ലുന്ന ചിരിയല്ല. തോറ്റു പോയവള്ടെ ചിരി.

“എനിക്കും അറിയില്ല കണ്ണാ. മറ്റുള്ള പെണ്കുട്ടികളെ പോലല്ല ഞാൻ. ആരേലും വന്ന് ഇഷ്ട്ടന്ന് പറഞ്ഞാൽ അപ്പൊ തന്നെ ഒന്നും അലോചിക്കാണ്ട് yes പറയും ഞാൻ. ഞാനൊരു മണ്ടിയ. മരമണ്ടി. അന്ന് പാടാൻ വന്ന ആ ദിവസം തന്നെ അവനെന്നോട് ഇഷ്ട്ടാന്ന് പറഞ്ഞു. എനിക്കും എന്തോ വല്ലാണ്ടായി. പോകാം നേരം ആരും അറിയാണ്ട് ഞാൻ എനിക്കും സമ്മതം ആണെന്ന് അറിയിച്ചു. എന്റെ നമ്പറും വാങ്ങി അവൻ പോയി. അന്ന് തൊട്ട് ദിവസവും രാത്രി അവൻ വിളിക്കും. എനിക്കും എന്തെന്ന് ഇല്ലാത്ത സന്തോഷം ആയിരുന്നു. പിന്നെ പിന്നെ അവൻ അവന്റെ തനി സ്വഭാവം കാണിച്ചു. ഓരോ ദിവസവും അവനെന്റെന്ന് ഓരോ നുണ പറഞ്ഞ് കാശ് വാങ്ങാൻ തുടങ്ങി. സ്നേഹിക്കുന്ന ആൾക്ക് സ്വന്തം ജീവൻ വരെ കൊടുക്കുന്നവളല്ലേ പെണ്ണ്. ഞാനും കൊടുത്തു അവൻ പറയുന്ന നുണകളെല്ലാം വിശ്വസിച്ച് അവൻ ആവശ്യപ്പെടുന്ന കാശ്. ഒരു ദിവസം അവൻ ചോദിച്ചു, ഒരു പെണ്ണിന് വിലപ്പെട്ടത് എന്താണോ അത്. എന്റെ ശരീരം. അതിന് ഞാൻ സമ്മതിച്ചില്ല. നേരിട്ട് കാണുമ്പോളും ഫോൺ വിളിക്കുമ്പോളും ഒക്കെ അവൻ അവശ്യപ്പെടുന്നത് അതായിരുന്നു. ഇതൊന്നും കൂടാതെ അവനെന്റെ കൂട്ടുകാരെയും ഓരോന്ന് പറഞ്ഞ് black mail ചെയ്യാൻ ശ്രമിച്ചു. എല്ലാം കൂടെ അയപ്പോ എനിക്ക് മനസ്സിലായി അവൻ സ്നേഹിച്ചത് എന്നെ അല്ല എന്റെ പണത്തെയും എന്റെ ശരീരത്തെയും ആണെന്ന്. നടന്ന കാര്യങ്ങൾ എല്ലാം ഞാൻ അനൂപിനോടും റംസാനോടും പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞ് കണ്ണ് പൊട്ടുന്ന രീതിയില് അവരെന്നെ തെറി പറഞ്ഞു. പിന്നെ ആ അരുണിനെ ക്ലബ്ബിന്ന് അടിച്ചിറക്കി വിട്ടു. അത് കഴിഞ്ഞൊരു മനു. അവനും പണത്തിന്റെ ആവശ്യത്തിനായി എന്നെ propose ചെയ്തു. അതും ഞാൻ അറിയുന്നത് വൈകിയാ. അപ്പോഴേക്കും ആ അരുണും അവന്റെ കൂടെയുള്ളൊരും അവനെ വിരട്ടി പറഞ്ഞയച്ചു. അരുണിനെ കൊണ്ട് എനിക്കുണ്ടായാ ഉപയോഗം അത് മാത്രാ.”

പറഞ്ഞ് നിർത്തുമ്പോളും ആ തോറ്റവള്ടെ ചിരി അവൾടെ മുഖത്ത് അപ്പളും ഉണ്ടായിരുന്നു.

“ഇനി ആര് വന്ന് propose ചെയ്താലും ചിന്തിക്കാണ്ട് yes പറയരുത്. അവനെ പറ്റി മനസ്സിലാക്കണം. അവനാരാണ് എന്താണ് എന്നൊക്കെ.”

ഇങ്ങനൊക്കെ പറയുന്നുണ്ടേലും എന്നെ തന്നെ അവള് സ്നേഹിക്കണേ എന്ന ഒറ്റ പ്രാര്ഥനയെ എന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *