💘മായകണ്ണൻ 6 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Posted by

“എന്റെ പപ്പയും മമ്മിയും അഹ്.”

അവളുടെ ശബ്‌ദം.

“ഇവിടെ ഒറ്റക്ക് താമസിക്കാൻ മായക്ക് പേടി ഇല്ലേ??”

“എന്തിനാ പേടിക്കണേ?? എനിക്ക് കൂട്ടിന് എന്റെ പപ്പയും മമ്മയും ഇല്ലേ??”

അവളുടെ മുഖം മങ്ങി.

“ഒരുപാട് സങ്കടങ്ങൾ ഉണ്ടല്ലേ മായേ നിനക്ക്??”

“എനിക്കൊരു 7 വയസ്സ് ഉള്ളപ്പളാ പപ്പയും മമ്മയും എന്നെ ദത്തെടുക്കണേ. അവരെന്നെ ഇങ്ങോട്ടേക്ക് കൊണ്ട് വന്നു. നിലത്തിരുത്തില്ലായിരുന്നു എന്നെ. അത്രക്കിഷ്ടം ആയിരുന്നു. അവരെന്നെ സ്നേഹിച്ചത് പോലെ ഞാൻ അവരെ സ്നേഹിച്ചില്ല. പത്താമത്തെ വയസ്സില് വെള്ള പുതപ്പിച്ച പപ്പയുടെ ശരീരം കണ്ടപ്പളാ അന്നാദ്യമായി ഞാൻ പപ്പാന്ന് തന്നെ വിളിക്കണേ. അന്ന് നടന്ന ആ അക്‌സിഡന്റിൽ പപ്പ പോയി. മമ്മ കിടപ്പിലുമായി. പതിനെട്ടാമത് വയസ്സ് തികഞ്ഞപ്പോ പിറന്നാൾ ആഘോഷിച്ചു. ഞാൻ തന്നെ വാങ്ങിയ ഒരു ചെറിയ കേക്ക്. അത് മുറിച്ച് മമ്മടെ വായിലേക്ക് വാക്കുമ്പോ എന്നെ നോക്കി മമ്മ ഒരു ചിരി ചിരിച്ചു പക്ഷെ ഞാൻ അറിഞ്ഞിരുന്നില്ല അത് എന്റെ മമ്മേടെ അവസാനത്തെ ചിരിയാണെന്ന്.”

കണ്ണീര് തുടക്കുമ്പോഴും അവൾ ചിരിക്കുന്നുണ്ടായിരുന്നു. എനിക്കും ഇന്നത്തെ ദിവസം മോശമൊരു ദിവസാ. ഒറ്റ ചങ്കിന്റെ കഥ കേട്ട് കരഞ്ഞപ്പോ ഞാൻ വിചാരിച്ചില്ല എന്റെ പ്രാണന്റെ കഥ കേട്ട് എന്റെ ഹൃദയം പൊട്ടൂന്ന്.

“കണ്ണനിരിക്ക്. ഞാൻ കുടിക്കാൻ എന്തേലും എടുക്കാം.”

എനിക്ക് മുഖം തരാതെ അവൾ ഉള്ളിലേക്ക് പോയി. അവിടെ കിടന്ന സോഫായിലേക്ക് ഇരിക്കുമ്പോഴും മനസ്സ് അസ്വസ്ഥമായിരുന്നു. ആ രണ്ട് ഫോട്ടോയിലും നോക്കി അപ്പളും ഞാൻ പറഞ്ഞത് നിങ്ങടെ മകളെ ഞാൻ പൊന്ന് പോലെ നോക്കുമെന്നാണ്.

“ദാ കണ്ണാ.”

അവളൊരു ഗ്ലാസ് എന്റെ നേരെ നീട്ടി. ഞാനത് വാങ്ങി. ട്രിങ്‌സ് ആയിരുന്നു.

“ഞാനൊരു കാര്യം ചോദിച്ച മായക്ക് വിഷമം ആവോ??”

ട്രിങ്‌സ് ഒരു സിപ് എടുത്ത ശേഷം ഞാനവളോട് ചോദിച്ചു.

“എനിക്ക് വിഷമം വരാൻ മാത്രം എന്ത് കാര്യാ നീ പറയാൻ പോണേ??”

“ആദ്യം തനിക്ക് വിഷമം ആവുവോന്ന് പറ.”

“Ok ഇല്ല. പറഞ്ഞോ.”

Leave a Reply

Your email address will not be published. Required fields are marked *