ശംഭുവിന്റെ ഒളിയമ്പുകൾ 44 [Alby]

Posted by

തന്റെ വളർച്ചക്ക് വളക്കൂറുള്ള മണ്ണാണ് എംപയർ ഗ്രൂപ്പ്‌ എന്ന്
അയാൾ മനസ്സിലാക്കിയിരുന്നു.

“പക്ഷെ ശംഭു……..അവൻ…….?”
എന്തോ ഓർത്തെന്ന പോലെ ചെട്ടിയാർ ചോദിച്ചു.

“ശംഭു………”അതുകേട്ട് വീണ ഒന്ന് ചിരിച്ചു.

ഒരു വല്ലാത്ത ചിരി.വിനോദിലും
ഒരു ഭവമാറ്റം ചെട്ടിയാർ കണ്ടു.
മറുപടി പറഞ്ഞുതുടങ്ങിയത് പക്ഷെ വീണയും.

“ചെട്ടിയാരെ……….ശംഭുവാണ് നമ്മൾ ക്ലോസ്സ് ആവാനുള്ള കാരണം.അവനെനിക്ക് ഏത്ര വിലപ്പെട്ടതാണെന്ന് മറ്റാരെക്കാൾ നിങ്ങൾക്കറിയാം.പക്ഷെ ഇപ്പൊ എനിക്കവനെ നിഷേധിച്ചേ പറ്റു.
അവനിൽ നിന്ന് അകന്നു നിന്നെ പറ്റൂ.ഒരുപാട് ചോദ്യങ്ങളുയരും, വെറുക്കപ്പെടും.പക്ഷെ എനിക്ക് വേറെ വഴിയില്ല.കാരണം ഇപ്പോൾ ചോദിക്കരുത്.”

“തന്റെ സാമിപ്യം വേണ്ട സമയമാ അവന്.എന്നിട്ടും എന്തിന്…..?ഇത്ര ക്രൂരത അവനോട് വേണോ?”

“ഇതെല്ലാം വരുത്തിവച്ചത് ശംഭു തന്നെയാ.അതുകൊണ്ട് അവൻ അനുഭവിച്ചേ പറ്റൂ.വിധി അവനെ തുണക്കുമെങ്കിൽ മാത്രം എല്ലാം അവനാഗ്രഹിക്കുന്നതുപോലെ സംഭവിക്കും.”വീണ പറഞ്ഞു.

കൂടുതൽ പറയാൻ ചെട്ടിയാരും മിനക്കെട്ടില്ല.അവരുടെ സ്വകാര്യ കാര്യങ്ങൾ അവർ തീരുമാനിക്കട്ടെ എന്ന് കരുതി അത് വിട്ടു.

ആ രാത്രി വെളുക്കുവോളം അവർ അവിടെയുണ്ടായിരുന്നു.
അവരെ നിരീക്ഷിച്ചുകൊണ്ട് മറ്റ് ചിലരും.വീണ എപ്പോൾ തിരികെ
എത്തിയെന്ന് പോലും ഗായത്രി അറിഞ്ഞില്ല.ഒന്നും ചോദിക്കേണ്ട എന്ന് മാധവൻ പറഞ്ഞിരുന്നു.
കാര്യങ്ങൾ പതിവ് പോലെ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.
*****
തന്നെ കാണാനെത്തിയവരെ കണ്ട് ചിത്ര പകച്ചുപോയി.
“കത്രീന”

പ്രതീക്ഷിക്കാത്ത അഥിതിയായി കത്രീനയെത്തിയപ്പോൾ ചിത്രയുടെ ഹൃദയതാളം വേഗത കൈവരിച്ചു.അവളുടെ മുഖത്തെ പേടി കത്രീനയും വായിച്ചെടുത്തു.

“നമുക്കകത്തിരുന്ന് സംസാരിച്ചാലോ?”വാതിൽ തനിക്ക് മുന്നിൽ തുറക്കപ്പെട്ടതും കത്രീന ചോദിച്ചു.ഒപ്പം മിന്നലിന്റെ വെളിച്ചത്തിൽ ചിത്രയെയും മറികടന്ന് ഉള്ളിലേക്ക് കയറി.

കത്രീനയുടെ വരവിന് ശുഭ പ്രതീക്ഷ നൽകാനെന്നപോലെ ഹാളിൽ ബൾബുകൾ തെളിഞ്ഞു.

“എന്താ…….എന്തായിവിടെ?”ചിത്ര
ചോദിച്ചു.അവളുടെയുള്ളിൽ ഒരു പേടി തട്ടിയിരുന്നു എന്നതാണ് വാസ്തവം.

“നിന്നെയെനിക്കാവശ്യമുണ്ട് ചിത്ര
.കൂടെ നിന്നാൽ നിന്നെ ഞാൻ സേഫ് ആക്കാം”കത്രീന പറഞ്ഞു.

“ഞാനെന്തിന് കൂടെ നിൽക്കണം,

Leave a Reply

Your email address will not be published. Required fields are marked *