ശംഭുവിന്റെ ഒളിയമ്പുകൾ 44 [Alby]

Posted by

“തന്റെ പ്രശ്നമെന്താണെന്ന് എനിക്കറിയാം.തനിക്കൊരു കുഴപ്പവുമില്ല.എന്നെ വിശ്വസിച്ചു ഏൽപ്പിച്ചു പണം തന്നവർക്ക് ഞാൻ തന്നെ പണികൊടുത്തു എങ്കിൽ അതിന് ഈ ഇടപാടിന് പുറത്തൊരു കാരണമുണ്ടാവും.”

വിനോദിന്റെ ആ വാക്കുകൾ ചെട്ടിയാർക്ക് ആശ്വാസവും.

“ഡോ താനിങ്ങു വന്നെ.”അല്പം മാറി നിന്നിരുന്ന പത്രോസിനെ വിനോദ് അടുത്തേക്ക് വിളിച്ചു.

ഒന്ന് മടിച്ചാണെങ്കിലും അയാൾ അടുത്തുവന്നു.

“മ്മ്മ്…..അറിയാല്ലോ.കൃത്യമായി വിവരങ്ങൾ ചെട്ടിയാരെ അറിയിച്ചിരിക്കണം.”അയാൾ തല കുലുക്കി സമ്മതമറിയിച്ചു.

“സ്വന്തം രക്ഷക്കായിട്ടാണെങ്കിലും താൻ ഒരാളെ തീർത്തു.അവൻ ഞങ്ങളുടെ കൈക്ക് വന്നില്ലല്ലോ എന്നൊരു സങ്കടം മാത്രം.പക്ഷെ അന്നത് താൻ ചെയ്തില്ലായിരുന്നുവെങ്കിൽ എന്റെ കുട്ടി കരയുന്നത് ഇനിയും ഞാൻ കാണേണ്ടിവന്നേനെ.താൻ ചെല്ല്…….ഞങ്ങൾക്കല്പസമയം കൂടെ ഇവിടെ തുടർന്നെ പറ്റൂ.
നിങ്ങളുടെ ഡിമാൻഡ്,അത് കൃത്യമായി നടന്നിരിക്കും.തന്റെ നിലനിൽപ്പിന് ദോഷമായി ആരും കുറുകെ വരില്ല.”

പത്രോസിന് വേണ്ട ഉറപ്പ്‌ ലഭിച്ചതും അയാൾ അവരോട് പിരിഞ്ഞു.പക്ഷെ അയാളുടെ കുരുട്ടുബുദ്ധിയിൽ ചിലത് കൂടി വിരിഞ്ഞുതുടങ്ങിയിരുന്നു.

“കുറുക്കനാണയാൾ,ഒരു ജാതി നോട്ടവും.സൂക്ഷിക്കണം “വീണ പറഞ്ഞു.

“അറിയാം……തത്കാലം കൂടെ നിക്കട്ടെ.”വിനോദ് പറഞ്ഞു.

“പക്ഷെ നമ്മുടെ പ്രശ്നങ്ങൾ ഇനിയും ബാക്കിയാണ് വിനോദ്”
ചെട്ടിയർ പറഞ്ഞു.

“വിക്രമൻ……. അയാളെ
അങ്ങനെയങ്ങു തള്ളിക്കളയാൻ കഴിയില്ല ചെട്ടിയാരെ.ഏത്ര കണ്ട് തെളിവ് നശിപ്പിച്ചാലും അയാൾ തിരഞ്ഞുപിടിക്കും.കുറുക്കന്റെ ബുദ്ധിയും കടുവയുടെ ഊരുമാണ്
വിക്രമിന്.പതുങ്ങിയിരിക്കുന്നത് കുതിച്ചു ചാടാനും.

അവന് മുന്നിൽ കീഴ്പ്പെടാനല്ല ഞാൻ കളിക്കുന്നത്.എന്റെ കുട്ടിയെ സേഫ് ആക്കുവാൻ വേണ്ടിയാ.അവളുടെ സന്തോഷം എന്നും കണ്ടുകൊണ്ടിരിക്കാനാ.
അവൾക്ക് ആരുടെ മുന്നിലും തല
കുനിഞ്ഞു നിക്കേണ്ടിവരരുത്. അതിനായിട്ടാ.”വിനോദ് പറഞ്ഞു.

“ഏങ്കിൽ അതെനിക്ക് വിട്.വില്ല്യം കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്വം മറ്റൊരാളിൽ എത്തിക്കാൻ ഞാൻ വിചാരിച്ചാൽ കഴിയും.ഞാൻ വരക്കുന്ന വഴിയിലൂടെയാവും ഇനി അയാളുടെ യാത്ര.”
ചെട്ടിയാർ പറഞ്ഞു.

“മ്മ്മ്…..അത് നിങ്ങൾക്ക് വിടുന്നു ചെട്ടിയാരെ.ഏത്രകാലം നിങ്ങൾ ലോയലായി നിക്കുന്നുവോ,അന്ന് വരെയും എംപയർ ഗ്രൂപ്പ്‌ തനിക്ക് ബാക്ക് അപ്പ് ഉണ്ടാവും.”
ചെട്ടിയാർക്കത് മതിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *