ശംഭുവിന്റെ ഒളിയമ്പുകൾ 44 [Alby]

Posted by

നിന്റെ മൗനമല്ല.”സാവിത്രി പറഞ്ഞു.

“എന്റെ മൗനം…….അതാണ് നിങ്ങളുടെ പ്രശ്നമെങ്കിൽ എന്നെ നിർബന്ധിക്കരുത്.മറുപടികൾ ആർക്കും അത്ര സുഖകരമാവില്ല”
അവൾ പറഞ്ഞു.

“അത് കേട്ടിട്ട് തീരുമാനിക്കാം.നീ ഇതെന്ത് ഭാവിച്ചാ?ചോദിക്കാനും
പറയാനും ഇവിടെയാളുണ്ട്.”

“ഉണ്ടായിരുന്നു.പക്ഷെ ഇനിയത് വേണ്ട.എനിക്ക് എന്റെ കാര്യങ്ങൾ അങ്ങനെ കരുതിയാൽ മതി.”

“അതിര് വിട്ടു സംസാരിക്കരുത് വീണ.അത് നല്ലതിനാവില്ല.”

“അതിരുകൾ ലംഘിക്കേണ്ടിടത്ത്‌ അങ്ങനെയേ പറ്റൂ.അത് ഞാൻ ചെയ്യുന്നു.”

“ധിക്കാരം പറയരുത് വീണ.ഞാൻ ശ്രദ്ധിക്കുന്നുണ്ട് എല്ലാം.നിന്റെ മാറ്റം…..വന്നുവന്ന് ഇവിടെനിന്ന് കഴിക്കുന്നത് വരെ നീ നിർത്തി.
എല്ലാം നിന്റെ ഇഷ്ട്ടത്തിന് നീ ചെയ്യുന്നു.വല്ലതും സംഭവിച്ചാൽ ഉത്തരം പറയേണ്ടത് ഞങ്ങൾ കൂടിയാ.”സാവിത്രി പറഞ്ഞു.

“അപ്പൊ എന്റെ നഷ്ട്ടങ്ങൾക്ക് ആര് ഉത്തരം പറയും അമ്മെ?
ഇതുവരെ ആരും പറഞ്ഞിട്ടില്ല.
നഷ്ട്ടപ്പെട്ടത് മുഴുവൻ എനിക്കാ. ആ ഞാൻ പിന്നെ എന്ത് വേണം?”

“ശരിയാ,ഒത്തിരി അനുഭവിച്ചവളാ
നീയ്.അതിന് കാരണക്കാർക്ക് ശിക്ഷയും കിട്ടി.അതിനൊന്നും നിന്നെ തെറ്റുപറഞ്ഞിട്ടുമില്ല. എന്നിട്ടും നീയിപ്പോൾ ഇങ്ങനെ പെരുമാറുന്നതിന്റെ കാരണം എനിക്കറിയണം.അറിഞ്ഞേ പറ്റു”

“ശരിയാ കാരണമായവരാരും ഇന്നില്ല.പക്ഷെ ഒരു കടം കൂടി ഉണ്ടല്ലോ അമ്മെ.അമ്മയെന്ത് കരുതി…..?എന്റെ ജീവിതത്തിന്റെ നല്ല നാളുകൾ എന്നിൽ നിന്നും പറിച്ചെടുത്ത് ഒരു നീചന് മുന്നിൽ ഇട്ടുകൊടുത്ത നിങ്ങളോടൊക്കെ എനിക്ക് സ്നേഹമാണെന്നോ……?

തെറ്റി………വെറുപ്പാണെനിക്ക്. ഈ കുടുംബത്തോട്.എനിക്ക് ഇഷ്ട്ടമില്ലാത്ത വിവാഹം,ശേഷം ഗോവിന്ദിനെ മനസ്സിലായപ്പോഴും ഒഴിഞ്ഞുപോകാനായിരുന്നു ഞാൻ ശ്രമിച്ചത്.പക്ഷെ കുടുംബ മഹിമയുടെ പേരിൽ സ്നേഹം കൊണ്ട് പൊതിഞ്ഞ നിങ്ങൾ എന്റെ അവസ്ഥ മനസ്സിലാക്കിയില്ല.എന്റെ സ്വപ്‌നങ്ങൾ തകരുന്നത് നിങ്ങൾ കണ്ടില്ല.കരിയറിൽ ഉയർച്ച നേടി. പക്ഷെ ജീവിതത്തിൽ തോറ്റു. അതിന്റെ വാശിയിൽ നേടിയ നേട്ടമൊന്നും എന്റെ മുറിവേറ്റ മനസ്സിന് ഒരിക്കലും ആശ്വാസം തന്നിട്ടുമില്ല.പരോക്ഷമായിട്ട് നിങ്ങൾക്കും അതിൽ പങ്കുണ്ട്. ഏത്ര ശ്രമിച്ചാലും നിഷേധിക്കാൻ കഴിയില്ല നിങ്ങൾക്ക്.നിങ്ങളുടെ കൂടെ കഴിയുന്ന ഓരോ
നിമിഷവും കൊത്തിക്കീറുന്ന വേദനയനുഭവിക്കുകയാണ് ഞാൻ.എന്നിട്ടുമിത്രയും കാലം നിന്നതിന് കാരണം എന്റെ ലക്ഷ്യം നേടാൻ വേണ്ടി മാത്രവും.”

“ഗോവിന്ദ് ചെയ്തതിന് ഞങ്ങൾ എന്ത്‌ പിഴച്ചു.പകരം സ്നേഹം കൊണ്ട് പ്രായശ്ചിത്തം ചെയ്തിട്ടേയുള്ളൂ.ഞങ്ങൾക്ക് ഒന്നും അറിയില്ലായിരുന്നു മോളെ” സാവിത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *