ശംഭുവിന്റെ ഒളിയമ്പുകൾ 44 [Alby]

Posted by

ശംഭു വീട്ടിലെത്തി.അവനെ ഒന്ന് ശ്രദ്ധിക്കുകപോലും ചെയ്യാതെ വീണ തന്റെ കാര്യങ്ങളിൽ മുഴുകി നടക്കുന്നു.ശംഭുവിന് ചുറ്റും കറങ്ങിക്കൊണ്ടിരുന്ന അവളുടെ ദിശ തന്നെ മാറിയിരിക്കുന്നു.
മിക്കവാറും ഫോണിലും ലാപ്പിലും തന്നെയാണവൾ.പണ്ടുള്ളപോലെ മിണ്ടാട്ടമൊന്നുമില്ല.അവളുടെ മാറ്റങ്ങൾ സാവിത്രിയും ശ്രദ്ധിച്ചു തുടങ്ങിയിരുന്നു.ഒന്ന് പറയുക പോലും ചെയ്യാതെയുള്ള പോക്കും വരവും.വയറ്റിലൊരു ജീവനുണ്ടെന്ന് പോലും അവൾ മറന്നിരിക്കുന്നു എന്ന് തോന്നും.

സാവിത്രി ഗായത്രിയോട് കാര്യം തിരക്കി.നാത്തൂൻ എന്നതിലുപരി വലിയ സുഹൃത്തുക്കളായിരുന്നു ഇരുവരും.പക്ഷെ ഗായത്രിക്ക് പോലും അതിന് കൃത്യമായി ഒരുത്തരം നൽകാൻ കഴിഞ്ഞില്ല.
ഒന്ന് മാത്രമവൾ പറഞ്ഞു.”ശംഭു കത്രീനയെ കണ്ടുവന്ന രാത്രി മുതലാണ് വീണയിലെ മാറ്റം കണ്ടുതുടങ്ങിയതെന്ന്.”കൂടാതെ അവൾ ഒരു കാര്യം കൂടി പറഞ്ഞു
“ഇപ്പോൾ എല്ലാവരോടുമുള്ള അവളുടെ മനോഭാവം തന്നെ മാറിയിരിക്കുന്നു എന്ന്.”പക്ഷെ അതിന് കാരണമെന്തെന്ന് വിശദീകരിക്കാൻ അവൾക്ക് കഴിഞ്ഞില്ല.അതവൾക്ക് അറിയില്ലായിരുന്നു താനും.

ഒടുവിൽ സാവിത്രി നേരിട്ട് തന്നെ തിരക്കാമെന്ന് കരുതി.പിറ്റേന്ന് രാവിലെ അത്യാവശ്യമായി കൊച്ചി വരെ പോയതാണ് മാധവൻ.
“താനൊന്ന് സംസാരിക്ക്.പിള്ളേർ തമ്മിൽ പിണങ്ങിയതാണെങ്കിൽ അത്പരിഹരിക്ക്.
ബാക്കിയൊക്കെ ഞാൻ വൈകിട്ട് വന്നിട്ടാവാം.”സാവിത്രി കാര്യമവതരിപ്പിച്ചപ്പോൾ മാധവൻ പറഞ്ഞതാണത്.

സാവിത്രി കാത്തിരുന്നു.പതിവ് ചുറ്റലും കഴിഞ്ഞു വീണ വന്നു കയറിയപ്പോൾ സന്ധ്യയായി.

“നീയൊന്ന് നിന്നെ.എനിക്കൊന്ന് സംസാരിക്കണം.”സാവിത്രിയെ മൈൻഡ് ചെയ്യാതെ മുറിയിലേക്ക് നടന്ന വീണയെ അവൾ വിളിച്ചുനിർത്തി.വീണ നിന്നതെയുള്ളൂ.ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല.

“എന്താ നിന്റെ പ്രശ്നം.എവിടാണ് നിന്റെയീ കറക്കം.ഇവിടെ ഒരാൾ ഒരു സഹായമില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയാ. ഒരു ജീവനുള്ളിലുണ്ടെന്ന് പോലും ഓർക്കാതെ എങ്ങോട്ടാ നിന്റെയി പോക്കും വരവും.നീ വല്ലാതെ മാറിയിരിക്കുന്നു വീണ.അതിന് കാരണമാണെനിക്കറിയേണ്ടത്?
ഒന്ന് നേരെ നോക്കാൻ പോലും വയ്യാതായോ നിനക്ക്?”സാവിത്രി ഒരുപിടി ചോദ്യങ്ങൾ അവൾക്ക് മുന്നിലേക്കിട്ടു.

അവൾ കയ്യിലുണ്ടായിരുന്ന കവർ താഴേക്ക് വച്ചശേഷം തിരിഞ്ഞു.
ഒരു നിസ്സംഗതയും വിദ്വേഷവും നിറഞ്ഞ ഭാവമായിരുന്നു മുഖത്ത്.
ഒരു ഇഷ്ട്ടപ്പെടായ്ക അവളിൽ നിഴലിച്ചു.

“എനിക്ക് ഉത്തരമാണ് വേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *