ചെട്ടിയാർക്കുള്ള കമ്മീഷൻ ഞാൻ തരും,നിങ്ങൾ പറയുന്നത് പോലെ.ഗോൾഡ്,കറൻസി എനിതിങ്.”വീണ പറഞ്ഞു.ദിവ്യ ഇതൊക്കെ കണ്ട് വാ പൊളിച്ചു നിക്കുന്നുണ്ട്.
“ഇവ രണ്ടും റിസ്കാണ് മാഡം.
പ്രോപ്പർട്ടിയാണ് കൂടുതൽ സേഫ്, ഭാവിയിൽ മെച്ചവും.”ചെട്ടിയാർ പറഞ്ഞു.
“സമ്മതം……”വീണയും പറഞ്ഞു.
നടക്കുന്നതെന്തെന്ന് പിടികിട്ടിയ ദിവ്യ വാ പൊളിച്ചു നിന്നുപോയി.
“വന്നുവന്ന് ഓഫിസിനുള്ളിലും ഡീൽ നടക്കുന്നുവോ”എന്ന് ദിവ്യ ചിന്തിച്ചു.”വിനോദ് അറിയാതെ ആയിരിക്കില്ല ഇതൊന്നും.”എന്ന് ദിവ്യക്ക് ഉറപ്പുണ്ടായിരുന്നു.
കാര്യങ്ങൾ സംസാരിച്ചു ധാരണയിലെത്തിയതും അധികം വൈകാതെ ചെട്ടിയാർ അവിടെ നിന്നിറങ്ങി.
“പിന്നെ…..ആ ചന്ദ്രചൂഡൻ ഇപ്പൊ
പോലീസ് കസ്റ്റടിയിൽ ആണെന്ന് കേട്ടു.”ഇറങ്ങാൻ തുടങ്ങിയ ചെട്ടിയാർ താൻ പറയാൻ വിട്ടു
പോയ കാര്യം അവളെയറിയിച്ചു.”
“അറിഞ്ഞു ചെട്ടിയാരെ.നിങ്ങള് ചെല്ല്.ചന്ദ്രചൂഡൻ കുറച്ചല്ല
കുറച്ചധികം കാലം
അകത്തുകിടക്കുന്നതിനുള്ളത് ഞാൻ ചെയ്യുന്നുണ്ട്.”വീണ പറഞ്ഞു.
ചന്ദ്രചൂഡന്റെ ശല്യം തന്നിൽ നിന്ന് ഒഴിവാകും എന്നയുറപ്പ് കിട്ടിയതും വളരെ സന്തോഷത്തോടെയാണ് അയാൾ അവിടം വിട്ടത്.ഹവാല ഇടപാടുകളിൽ ചതിക്ക് മരണം തന്നെയാണ് പ്രതിഫലം.ഒരിക്കൽ ചന്ദ്രചൂഡൻ തന്നിലുമെത്തുമോ എന്നൊരു ആശങ്ക ചേട്ടിയാർക്ക് തോന്നിയിരുന്നു.അതാണ് വീണ ദുരൂഹരിച്ചതും.
“ഡീ……എന്തൊക്കെയാ ഇത്.
ഇവിടെന്താ നടക്കുന്നത്?”തിരികെ കാബിനിലെത്തിക്കഴിഞ്ഞപ്പോൾ ദിവ്യ ചോദിച്ചു.
“അറിയില്ലെ നമ്മുടെ ഇടപാടുകൾ
ഇതിപ്പോൾ പുതിയൊരു ഡീലാ.”
“എന്തിന് ചെട്ടിയാർ.അയാളെ വിശ്വസിക്കാമോ?”ദിവ്യ ചോദിച്ചു.
“ഒരിക്കൽ ഒന്ന് പിഴച്ചു.പിന്നീട് അവസരം കൊടുക്കേണ്ടാത്തത് തന്നെയാണ്.പക്ഷെ കൊടുത്തു.
ഇപ്പോൾ മരിച്ചു കൂടെ നിക്കും.”
“എനിക്ക് നിന്നെയിപ്പോൾ മനസ്സിലാവുന്നില്ല വീണ”ദിവ്യ പറഞ്ഞു.
“ഇപ്പോൾ നിങ്ങൾക്കെന്നെ മനസ്സിലാവില്ല.നിങ്ങൾക്കെന്നല്ല ആർക്കും.ശംഭുവിന് ബുദ്ധിമുട്ട് തോന്നും,അതൊന്നും ഇനി മാറ്റാനും കഴിയില്ല.അവന് ഒന്നും കിട്ടാതെവരില്ല,അവൻ സേഫ് ആവാൻ വേണ്ടത് ഞാൻ ചെയ്യും”