അശ്വതി : ആഹാരം കറിഞ്ഞാൽ അതിന്റെ മണം ഒരുപാട് ദൂരെ വരെ പോകും .. അതറിയില്ലാന്നുണ്ടോ . 🙂 അശ്വതി ചിരിക്കുന്നു .
ഞാൻ : താൻ നല്ല കൌണ്ടർ ആണല്ലോ . ചിരിക്കുന്നു .
ഞാൻ : പാവം ആ സെക്യൂരിറ്റിക്കും കൊടുക്കാമായിരുന്നു . അയാളൊന്നും കഴിച്ചിട്ടുണ്ടാകില്ല .
അശ്വതി : ഒരാൾക്കുള്ള ദോശയെ എന്റെ കൈയിൽ ഉള്ളു . അതുകൊണ്ടല്ലേ അയാൾ ഉള്ളപ്പോ അവിടെ വെച്ച് പറയാതിരുന്നേ.
ഞാൻ : അല്ല കുട്ടി . ദോശ ആണ് എന്ന് പറഞ്ഞാലും അയാൾക്ക് മനസിലാകില്ല . അയാൾക്കു ദോശ എന്താന്ന് അറിയില്ലല്ലോ ..
അശ്വതി : ഓ അത് ശെരിയാണല്ലോ .. ഞാൻ അതോർത്തില്ല
ഞാൻ ശേരിക്കും ചിരിച്ചു … കൊള്ളാലോ കുട്ടി .
അശ്വതി : ചിരിക്കാതെ കഴിച്ചോളൂ ചൂടുണ്ട് .
ഞാൻ പ്ലേറ്റ് എടുത്തു വെച്ച് കഴിക്കുന്നു.
അശ്വതി : തേങ്ങാ ചമണ്ടി ഇഷ്ടമാണ് എന്ന് അന്ന് പറഞ്ഞിരുന്നില്ലേ ഒരിക്കൽ, എങ്ങനെ ഉണ്ട് ?
ഞാൻ : അശ്വതിയെപോലെ തന്നെ ഉണ്ട് .ഞാൻ പറഞ്ഞു
അശ്വതി : അതെന്താ കൊല്ലത്തില്ലേ . വിഷ്ണുവേട്ടൻ കൊള്ളില്ലെങ്കിൽ ഇങ്ങനെ പറയും .
മോശമാണോ ?
ഞാൻ: അല്ലടോ നല്ല സ്വാദുണ്ട്. വിഷ്ണു എന്താ അങ്ങനെ പറഞ്ഞെ . അയാള് കളിയാക്കിയതാകും . എന്തായാലും സൂപ്പർ.
അശ്വതി ചിരിച്ചു.
തുടരും …
കൂട്ടുകാരെ .. നിങ്ങളുടെ മനസിലെ അശ്വതിയുടെ രൂപം ആരുടെ പോലെ ആണ് . പറയാമോ