കുറ്റബോധമില്ലാതെ 3 [ Lover Malayalee]

Posted by

സെക്യൂരിറ്റിയോട് നിൽക്കാൻ പറഞ്ഞിട്ട് ഞാൻ അശ്വതി വന്നപ്പോൾ ചോദിച്ചു ” എന്ത് പറ്റി അശ്വതി . എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ അവിടെ ?”
അശ്വതി : ഇല്ല സർ . (അശ്വതി അന്തവിട്ടു നോക്കി) .. എന്തേ ?
ഞാൻ : അല്ല അശ്വതി ഇങ്ങോട്ടു വന്നത് കൊണ്ട് ചോദിച്ചതാ ..
അശ്വതി : അതെന്താ വില്ലയിൽ നിന്നു പുറത്തിറങ്ങാൻ പാടില്ല എന്നുണ്ടോ ?
ഞാൻ : അയ്യോ അശ്വതി അങ്ങനെ അല്ല ഞാൻ ഉദ്ദേശിച്ച . തനിക്കു എവിടെ വേണേലും പോകാം. ഗേറ്ററിനു പുറത്തു പോകുവാണേൽ ഇവരെ ആരെയെങ്കിലും കുട്ടി പോകാവൂ . അത്രേ ഉള്ളു . പരിചയം ഇല്ലാത്ത സ്ഥലമല്ല. അതുകൊണ്ടു പറയുന്നതാ.
അശ്വതി . ഗേറ്ററിനുള്ളിൽ ആണെങ്കിൽ ഫ്രീഡം ഇല്ലേ ?
ഞാൻ : അതൊക്കെ ഉണ്ട്. ഫ്രീഡം ഇല്ലെന്നല്ല കുട്ടി , പരിചയമില്ലാത്ത നാടല്ലേ . അതുകൊണ്ടങ്ങനെ പറഞ്ഞു എന്നെ ഉള്ളു .ഞാൻ പറഞ്ഞു.
അശ്വതി : അകത്തു വരാമോ എനിയ്ക്കു. അശ്വതി ചോദിച്ചു .
ഞാൻ : അയ്യോ കുട്ടി കേറി വരൂ . സോറി .. വന്നോളൂ… ഞാൻ വഴി മാറി കൊടുത്തു ..

സെക്യൂരിറ്റി പോകാൻ ഒരുങ്ങുന്നു ഞാൻ അയാളോട് ഒന്ന് വെയിറ്റ് ചെയ്യാൻ പറഞ്ഞു . ഒരു സാക്ഷി വേണമല്ലോ അശ്വതി പോകുന്നത് വരെ .

ഞാൻ അകത്തോട്ടു ചെന്ന് .ഡോർ തുറന്നു തന്നെ ഇട്ടു.
ഞാൻ : അശ്വതി സ്ഥലമൊക്കെ കാണാൻ ഇറങ്ങിയതാണോ . പുറകിൽ ഫാം ഒകെ ഉണ്ട് .
കണ്ടായിരുന്നു ? ഞാൻ ചോദിച്ചു
അശ്വതി : ഇല്ല പോയില്ല .പോയി കാണാം.
അശ്വതിയുടെ കൈയിൽ ഞാൻ 2 പാത്രം കണ്ടു. അത് കണ്ടു ഞാൻ ചോദിച്ചു
ഞാൻ : എന്താടോ അത് കൈയിൽ ..
അശ്വതി : ഇയാളോട് പോകാൻ പറഞ്ഞെ ആദ്യം . അശ്വതി സെക്യൂരിറ്റി അവിടെ നില്കുന്നത് കണ്ടു പറഞ്ഞു .
ഞാൻ : അല്ല അശ്വതി അയാൾ അവിടെ നിന്നോട്ടെ .. അതിനെന്താ .. ഞാൻ അല്പം concious ആയി.
അശ്വതി : അല്ല പോകോട്ടെ.
അവൾ അവൾക്കറിയാവുന്ന ഇംഗ്ലീഷിൽ ” You Go . Thanks ” .
ഞാൻ അതിശയിച്ചു ..ഇംഗ്ലീഷ് ഒകെ പഠിച്ചോ .ഞാൻ ചോദിച്ചു
അശ്വതി :ഇവിടെ സാറിന്റെ സ്വയം പാചകത്തിന്റെ മണം ഞങ്ങളുടെ വില്ല വരെ അടിച്ചു . അശ്വതി ചിരിച്ചു ,…
ഞാൻ : അതോ . ബ്രീഡ് ടോസ്റ് ചെയ്തതാ. അല്പം കരിഞ്ഞു . താൻ എങ്ങനെ അറിഞ്ഞു
.. ഞാൻ അതിശയത്തോടെ ചോദിച്ചു .

Leave a Reply

Your email address will not be published. Required fields are marked *