വിളിച്ചേക്കുന്നേ . അയാൾക്കു എന്തിന്റെ കേടാ . ഞാൻ മനസ്സിൽ പറഞ്ഞു. അത്ര ജട പാടില്ലല്ലോ. അയാൾ തിരികെ വിളിച്ചോളും ..
നേരെ കിട്ചെനിലോട്ടു പോയി . അവസാനത്തെ 3 ബ്രീഡ് എടുത്തു. 2 എണ്ണം ടോസ്‌റ്ററിൽ ഇട്ടു . വിശപ്പിന്റെ കാഠിന്യം മൂലം മൂന്നാമത്തെ ഞാൻ ചുമ്മാ കഴിച്ചു.
അപ്പോളാണ് നേരത്തെ വന്ന കാൾ വീണ്ടും ഫോണിൽ മുഴങ്ങിയത്. ഞാൻ ഫോൺ എടുത്തു. മനുഷ്യന്റെ സകലമാന ക്ഷമയും തെറ്റിക്കാൻ വേണ്ടി അവർ ഇന്നത്തെ മീറ്റിംഗ് ലേറ്റ് ആകുമെന്ന് പറഞ്ഞു. അത് ഒന്നുകിൽ ഇന്ന് ഉച്ചക്ക് ശേഷം അല്ലെങ്കിൽ നാളെ കാലത്തു ആക്കാം എന്ന് പറഞ്ഞു . നേരത്തെ ഞാൻ ഫോൺ എടുക്കാതെ ജാട കാട്ടേണ്ടിയിരുന്നില്ല എന്ന് തോന്നിച്ച ഒരു നിമിഷം ആയിരുന്നു. ഞാൻ അവരോടു അവരുടെ ആവശ്യപ്രകാരം ഞങ്ങൾ എല്ലാം ഒരുക്കിയിട്ടുണ്ട്, അവർ റിവ്യൂ ചെയ്താൽ മാത്രം മതി എന്നൊക്കെ തട്ടി വിട്ടു .അവസരം കൈ മോശം വരാൻ പാടില്ലല്ലോ .
അപ്പോഴും അവർ സമയം മാറ്റി എന്നത് മാത്രം പറഞ്ഞു ഫോൺ കട്ട് ചെയ്തു. കഷ്ടമായിപ്പോയല്ലോ എന്ന് കറുത്ത് ചിന്ധിച്ചു നിന്നപ്പോളാണ് ആ മണം എന്റെ നാഡി ഞരമ്പുകളെ ഉണർത്തിയത്. അകെ കൂടെ ഉണ്ടായിരുന്ന 2 കഷ്ണം ബ്രീഡ് , അത് ടോസ്‌റ്ററിൽ ഇരുന്നു കരയുന്നു. സ്പ്രിങ്ക്ലെർ ഓൺ അകാൻ ഉള്ള പുക വരാത്തത് എന്റെ ഭാഗ്യം. കഴിക്കാൻ ഇനി അകെ ഉള്ള option fruits ആണ്. സെക്യൂരിറ്റി ഡെസ്കിൽ വിളിച്ചു 1 കിലോ ആപ്പിൾ കൊണ്ട് വരാൻ പറഞ്ഞു. ഫാം ഫ്രഷ് fruits കിട്ടും. രാസ വളം ഒന്നും ചേരാത്ത സാധനം. അങ്ങനെ ചില ഗുണങ്ങൾ ഉണ്ട് ഈ നാടിന്. ആപ്പിൾ തിന്നു വെള്ളവും കുടിച്ചിരിക്കാം എന്ന പ്ലാൻ സെറ്റ് ആയി അങ്ങനെ. ഇടയ്ക്കു ഞാൻ ഫോൺ എടുത്തു ഒഫീഷ്യൽ emails ഒകെ നോക്കും. വിഷ്ണു തരക്കേടില്ലാതെ ജോലികൾ മാനേജ് ചെയുന്ന ഒരാളാണ് ഇപ്പോൾ. വിശ്വസിച്ചു പണികൾ ഏല്പിക്കാം . ഉത്തരവാദത്തോടെ എല്ലാം നോക്കിക്കോളും. സത്യം പറഞ്ഞാൽ ഒരു മലയാളീ വേറെ ഒരു മലയാളിക്ക് പറ വെക്കും എന്ന തത്വം വിഷ്ണു തെറ്റാണ് എന്ന് തെളിയിക്കുകയായിരുന്നു.
ഡോർ ബെൽ അടിച്ചപ്പോൾ ഞാൻ പോയി തുറന്നു. നോക്കിയപ്പോൾ സെക്യൂരിറ്റി fruits ബാസ്കറ്റുമായി വന്നു നിക്കുന്നു . അവരുടെ ഒരു രജിസ്റ്റർ ഉണ്ട് . അതിൽ അത് വൗച്ചർ ആയി മാർക്ക് ചെയ്യണം . അതാണ് fruits ഫ്രീ ആയി എടുക്കാൻ ഉള്ള രീതി. ഞാൻ രജിസ്റ്റർ എഴുതി കൊണ്ടിരുന്നപ്പോൾ, അശ്വതി എന്റെ വില്ലയിലേക്കു വരുന്നത് കണ്ടു .ഞാൻ ഒരു നിമിഷം ഒന്ന് ഞെട്ടി . എന്ത് പറ്റിയോ ആവൊ.