വിഷ്ണു : അവളോട് ആരെങ്കിലും ഒന്ന് മിണ്ടി സംസാരിച്ചാലും അയാള് ഹാപ്പി ആകും അതുകൊണ്ടു പറ്റിക്കാനും എളുപ്പമാ .. വിഷ്ണു ചിരിച്ചു ..
ഞാൻ : അതെന്താടോ ഒരു ദ്വയാർത്ഥം … ഞാൻ ചോദിച്ചു ..
വിഷ്ണു : ഒന്നുമേ ഇല്ല സർ 🙂 അങ്ങനെ ഒരു അവസരത്തിന് സാധ്യത ഉണ്ട് എന്ന് പറഞ്ഞതാ .
ഞാൻ : ഈ നാട്ടിൽ തനിക്കു മഷി ഇട്ടു നോക്കിയാൽ പോലും ഒന്നിനേം കിട്ടില്ല. …പിന്നെ ….അല്പം അടുത്തോട്ടു പോയി രഹസ്യമായി ….. വേറെ ഉദ്ദേശം ആണെങ്കിൽ ഇവിടെ ഉള്ള കറുമ്പന്മാരെ കണ്ടിട്ടുണ്ടല്ലോ . ബാക്കി കാണില്ല താൻ … സൂക്ഷിച്ചോ … ഞാനും ചിരിച്ചു .
വിഷ്ണു : എല്ലാം ദൈവത്തിന്റെ കൈകളിൽ അല്ലെ സർ നമുക്ക് ഒന്നും പ്രവചിക്കാൻ പറ്റില്ലല്ലോ. വിഷ്ണു ചിരിച്ചു
തെല്ലു മാറി വിഷ്ണുവിന്റെ വില്ലയുടെ മുന്നിൽ അശ്വതി വന്നു വിഷ്ണുവിനെ വിളിച്ചു. ആഹാരം കഴിക്കാൻ ആണ് എന്ന് മനസിലായി . വരുന്നു എന്ന് ആംഗ്യം കാണിച്ചു വിഷ്ണു എന്റടുത്തു തന്നെ നിന്നു. ഞാനും അങ്ങോട്ട് നോക്കി . അശ്വതി എന്നെ നോക്കിയും കൈ വീശി കാണിച്ചു .. ഞാൻ തിരിച്ചും ..
ഞാൻ വിഷ്ണുവിനോട് പറഞ്ഞു . ഒന്നും പ്രവചിക്കാനാകില്ല അത് സത്യം . പക്ഷെ ഒരു കരയാൻ ഞാൻ പ്രവചിക്കാം .. താൻ ഇനിയും ആഹാരം കഴിക്കാൻ ലേറ്റ് അയാൾ അശ്വതി എന്ന് എന്റെ ഭൂതം ഭാവി വർത്തമാനം പ്രവചിക്കും . അതുകൊണ്ടു താൻ പോയി കഴിക്ക്….ഞാൻ ചിരിച്ചു …
ഞങ്ങൾ ഒരുമിച്ചു വില്ലയുടെ ഭാഗത്തേക്ക് നടന്നു . എന്റെ വില്ലയും വിഷ്ണുവിന്റെയും വില്ലകൾ തമ്മിൽ ഒരു 50 മീറ്റർ ദൂരമുണ്ടാകും. തിരികെ പോകവേ ഞങ്ങൾ ഓഫീസിൽ വിശേഷങ്ങൾ സംസാരിച്ചു നടന്ന്. വിഷ്ണുവിന്റെ വില്ല എത്തിയപ്പോൾ ഞാൻ വിഷ്ണുവിനോട് പറഞ്ഞു. വിഷ്ണു ഞാൻ അല്പം ലേറ്റ് ആകും ഇന്ന് . ഒരു ഒപ്പോയിന്റ്മെന്റ് ഉണ്ട് ഒരാളുമായി at 11. താൻ ലേറ്റ് ആകല്ലേ 8 .30 ഷാർപ് ഓഫീസിൽ എത്തണേ, അവിടെ ഉള്ളവര് എന്ത് ഒപ്പിക്കും എന്ന് ഒരു ധാരണ ഇല്ല നമ്മൾ 2 പേരും ഇല്ലെങ്കിൽ. ഞാൻ ചിരിച്ചു
വിഷ്ണു : പൊക്കോളാം സർ .
അശ്വതി എന്നെ കണ്ടപ്പോൾ സംസാരിക്കാൻ വന്നു … സർ ഫുഡ് ഇവിടുന്നു കഴികാം. എല്ലാം റെഡി ആണ്.
ഞാൻ : ഗുഡ് മോർണിംഗ് അശ്വതി. ഞാൻ ചിരിച്ചു പറഞ്ഞു. Thank You . നിങ്ങൾ ഒന്ന് സെറ്റ് ആകട്ടെ എന്നിട്ടു ഒരു ദിവസം ഞാൻ വരം.
അശ്വതി : ഇതിൽ സെറ്റ് അകാൻ ഒന്നുമില്ല സർ . സർ വന്നോളു. വിഷ്ണുവേട്ടൻ വിളിക്കു സാറിനെ .. വിഷ്ണുവിനെ നോക്കി പറഞ്ഞു .