വിയർപ്പൊഴുകുന്ന ദൂരങ്ങൾ 3 [ഫ്ലോക്കി കട്ടേക്കാട്]

Posted by

ഓരോന്ന് പറഞ്ഞിരുന്നപ്പോഴേക്കും രാമേട്ടൻ വന്നു…. ഞാൻ രാമേട്ടനോടായി സംസാരിച്ചു തുടങ്ങി..

“” രാമേട്ടാ, വടക്കേ മുറിയിലെ വാട്ടർ ഹീറ്റർ വർക്ക്‌ ആവുന്നില്ലല്ലോ, അതൊന്നു ശരിയാക്കികണം… വീടിനു പുറത്തെ ലൈറ്റ്റുകൾ ഒന്നും കാത്തുന്നില്ല അതും മാറ്റണം, പിന്നേ പൂളിൽ കുപ്പിച്ചില്ലുകൾ ഉണ്ട്… അതൊന്നു വൃത്തിയാക്കണം, ഞാൻ ഇനി അടുത്ത ആഴ്ചയെ വരൂ… അടുത്ത മാസം ഇക്ക വരും അപ്പോൾ ഒരു പ്രശനവും ഉണ്ടാവരുത്.. ഓക്കേ”

രാമേട്ടൻ എല്ലാത്തിനും ശരിയെന്നു തലയാട്ടി… ഞാൻ ഇത്തയുടെ നേരെ നോക്കി… സമയം 5 ആയിരിക്കുന്നു. വിശപ്പ് വീണ്ടും തുടങ്ങുന്നുണ്ട്….

ഞാൻ : പോകാം???

ഇത്താ: നി ഇതൊക്കെ എപ്പോ നോക്കി……….

ഞാൻ : ആ അതൊക്കെ നോക്കി… അതൊക്കെ പോട്ടെ ഒരു പ്രശനം ഉണ്ട്…

ഇത്ത എന്നെ നോക്കി ചിരിച്ചു…

ഇത്ത : എന്താണ്….

ഞാൻ : എനിക്ക് കാർ ഓടിക്കാൻ പറ്റില്ല, ഇങ്ങൾ ഓടിക്കേണ്ടി വരും… കള്ളുകുടിച്ചു ഞാൻ വണ്ടി ഓടിക്കില്ല….

തിരിച്ചു വരും വഴി ഇത്തയാണ് ഡ്രൈവ് ചെയ്തത്. കുതിച്ചു പെയ്യുന്ന മഴയേ വകഞ്ഞു മാറ്റി ഇത്തയുടെ വീട്ടിൽ എത്തി. സമയം 7 ആയിരുന്നു…. വീടിനോട് ചാരിയുള്ള ഔട്ട്‌ഹൗസിൽ ഒരു മുറി എനിക്കുള്ളതാണ്… ഞാൻ അവിടെപ്പോയി…

ഡ്രസ്സ്‌ മാറി കട്ടിലിൽ കിടന്നു. മൊബൈൽ എടുത്തു ആതിരയെ വിളിച്ചു, ഇന്ന് വരില്ല എന്ന് പറഞ്ഞു. കുറച്ചു സമയം ശാരിയെ വിളിച്ചിരുന്നു. 9 മണിയായിക്കാണും ഇത്ത എന്നെ വിളിച്ചു, ഒരുമിച്ചു ഭക്ഷണം കഴിച്ചു ഞാൻ ഉറങ്ങാൻ കിടന്നു….

“ ഡാ അനീഷേ എണീക്കുന്നില്ലേ????.. “

ഇത്തയുടെ വിളിയാണ് എന്നെ കാലത്ത് ഉണർത്തിയത്. കൺ തുറന്നതും ഞാൻ കണ്ട കാഴ്ച എന്റെ കണ്ണുകൾക്ക് മാത്രമല്ല, മനസ്സിനും ശരീരത്തിനും കുളിമഴ പോലെ ആയിരുന്നു. പുറത്തു കാലാവർഷം തിമർത്ത് പെയ്യുന്നുണ്ട്.

കുളിച്ചൊരുങ്ങി, മഞ്ഞ ചുരിദാർ ധരിച്ചു ഇത്തയെന്റെ മുന്നിൽ, ഞാൻ കണ്ണുകൾ തിരുമ്മി എണീറ്റു…..

“എന്താടാ ഇന്നലത്തെ കെട്ട് വിട്ടില്ലേ???? “

എനിക്കൊരു വളിച്ച ചിരി ചിരിക്കാൻ മാത്രമേ ആയുള്ളൂ…. എനിക്കൊരു ചായ തന്നു ഇത്ത പോകാനൊരുങ്ങി..

“ഉച്ചക്ക് ഭക്ഷണം കഴിച്ചിട്ട് നമുക്കിറങ്ങാം, നി അപ്പോഴേക്കും റെഡി ആവണം ട്ടോ “

ഇതും പറഞ്ഞു ഇത്ത ചിരിച്ചു കൊണ്ടിറങ്ങിപ്പോയി. ഞാൻ ചായ ഒരു സിപ് അടിച്ചു. മൊബൈൽ എടുത്തു. അഫ്സൽകയുടെ വാട്സ്ആപ്പ് ചാറ്റ് ഓപ്പൺ ചെയ്തു ഒരു വോയിസ് അയച്ചു…

“അതേയ് ഇക്ക, ഇന്നലെ ഒരു വൻ സംഭവം ഉണ്ടായി…. ഇത്ത എനിക്കൊരു ഫുൾ വാങ്ങി തന്നു.. ഞാൻ ഞെട്ടിപ്പോയി ഇക്ക, ചോദിച്ചപ്പോ പറയുവാ ഇങ്ങൾ വരുമ്പോഴർക്കും ഇങ്ങളെക്കാൾ മൊഞ്ചാവാൻ ഞാൻ സഹായിക്കുന്നതിനുള്ള ഗിഫ്റ്റ് ആയി കണ്ടാൽ മതീന്ന്… .ഇങ്ങൾ ഒരുങ്ങി ഇരുന്നോളി ട്ടോ ഇത്ത

Leave a Reply

Your email address will not be published. Required fields are marked *