കുടിക്കുവാനായി വെള്ളം എടുത്ത് തന്നു. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അവൾ ആകെ പേടിച്ചുപോയി. പിന്നീട് സ്വപ്നം ആണെന്ന് അറിഞ്ഞതോടെ അവൾ നിർത്താതെ ചിരി തുടങ്ങി..
: എന്നാലും എന്റെ ഏട്ടാ…. ഇത്രയ്ക്ക് പേടിത്തൂറി ആണോ അന്ന് ഹോസ്പിറ്റലിൽ വന്ന് ഷോ കാണിച്ചിട്ട് പോയത് ..
: എടി ഇത് ധൈര്യത്തിന്റെ വിഷയം അല്ല…. ഈ സ്വപ്നം കുറേയായി എന്നെ അലട്ടുന്നു. സത്യത്തിൽ ഇത് ഷിൽന കണ്ട സ്വപ്നം ആണ്. ഒരു തവണ അവൾ എന്നോട് അത് പറഞ്ഞിരുന്നു. പിന്നീട് ഞാനും പലപ്പോഴായി അത് കാണാൻ തുടങ്ങി.
: ഏട്ടനോട് ഞാൻ ചോദിക്കണം എന്ന് വിചാരിച്ചിരുന്നു. കല്യാണം കഴിഞ്ഞ സമയത്തൊക്കെ ഏട്ടൻ ഉറക്കത്തിൽ ഇതുപോലെ എന്തൊക്കെയോ ശബ്ദം ഉണ്ടാക്കാറുണ്ടായിരുന്നു. ഇടയ്ക്കൊക്കെ ഷീ… അമ്മായീ എന്നൊക്കെ പറയും. ഇടക്കൊക്കെ ഏട്ടന്റെ കണ്ണ് നിറയാറുണ്ടായിരുന്നു…
: എന്നിട്ട് നീ എന്താ ഇത്രയും നാളായിട്ട് ഇത് പറയാതിരുന്നത്…
: ഇത് ഇപ്പോഴൊന്നും അല്ല… കല്യാണം കഴിഞ്ഞ ആ സമയത്ത് ആയിരുന്നു.
: എന്തൊക്കെയാ ഞാൻ പറഞ്ഞത്…
: ഒന്നും പറയുകയൊന്നും ഇല്ല… ഇടക്ക് ഷീ…. അല്ലെങ്കിൽ ചിലപ്പോ അമ്മായി എന്നൊക്കെ വിളിക്കും.
: അത് ഉറങ്ങാൻ നേരത്ത് അവരെപ്പറ്റി എന്തെങ്കിലും ആലോചിച്ചിട്ട് ആയിരിക്കും. പിന്നെ ഈ സ്വപ്നത്തിന്റെ കാര്യം പറഞ്ഞില്ലേ… അത് ഷി എനിക്ക് വിവരിച്ചു തന്നതാണ്. അത് പിന്നെ ഞാൻ കാണാൻ തുടങ്ങി…
: ഏട്ടൻ വാ…. ഞാൻ കെട്ടിപിടിച്ച് കിടക്കാം… ഉമ്മ.
_______/_______/________/_______
തുഷാരയും അഞ്ജലി ചേച്ചിയും തമ്മിൽ പ്രണയത്തിൽ ആണോ എന്നുവരെ തോന്നിപ്പോകും. അത്രയ്ക്ക് അടുത്ത ബന്ധം ആണ് അവർ രണ്ടുപേരും തമ്മിൽ ഇപ്പോൾ ഉള്ളത്.
തുഷാര വന്നിട്ട് കുറച്ച് നാളുകൾ ആയെങ്കിലും കാര്യമായി എവിടെയും കറങ്ങാൻ പോയില്ല എന്ന് നിസ്സംശയം പറയാം. സത്യം പറഞ്ഞാൽ ആദ്യത്തെ കുറേ ആഴ്ചകൾ പേടിച്ചിട്ടാണ് ദൂരെ എവിടേക്കും പോവാതിരുന്നത്. കാരണം പണി ഏത് വഴിക്കാണ് വരുന്നതെന്ന് ഇതുവരെ കണ്ടെത്താൻ എനിക്ക് കഴിഞ്ഞിട്ടില്ല. ശ്യാമിന്റെ ഫോട്ടോ നാട്ടിൽ ആരും തന്നെ തിരിച്ചറിഞ്ഞില്ല. പിന്നെ ആരായിരിക്കും അനീഷിന്റെ കൂടെ ഉണ്ടായത്. അയാളെ ഞാൻ