എവിടെയും പോവരുത്. എന്തെങ്കിലും അസ്വഭാവികം ആയി തോന്നിയാൽ വിഷ്ണുവിനെ വിളിക്കണം. ഇത് അമ്മായിയോട് കൂടിയാ….
: നീ ഇത് എന്തൊക്കെയാ പറയുന്നേ അമലൂട്ടാ… എന്താ പറ്റിയെ എന്റെ മോന്
: ഇതിപ്പോ കുറച്ചായി അമ്മായി…. എന്താണെന്ന് ചോദിച്ചിട്ട് ഒന്നും പറയുന്നും ഇല്ല…
: എന്താ ഏട്ടാ…. ഇത് ആരോ വായിനോക്കികൾ കൊണ്ടുവച്ചത് ആയിരിക്കും..
: ആയിക്കോട്ടെ…. ഞാൻ പറയുന്നത് അനുസരിക്കാൻ വേറെ ചിലവൊന്നും ഇല്ലല്ലോ രണ്ടാൾക്കും… പ്ലീസ്..
അമ്മായി ഒന്ന് ശ്രദ്ദിക്കണേ
: ആ ഓകെ ഓകെ…. നീ പേടിക്കണ്ട. അവളെ ഒറ്റയ്ക്ക് എവിടേക്കും വിടില്ല ….പോരെ.
: നിന്റെ ഏട്ടന് പ്രാന്താടി ഷീ… എന്നെ ഇവിടെ കൊണ്ടുവന്നിട്ട് ആകെ പച്ചക്കറി വാങ്ങാൻ മാളിൽ കൊണ്ടുപോയത് അല്ലാതെ വേറെ എവിടെയും പോയിട്ടില്ല. പാവം ആ ചേച്ചിയേയും ഒരു സ്ഥലത്തും പോകാൻ വിടുന്നില്ല…
: എന്താടാ അമലൂട്ടാ… എന്താ നിനക്ക് പറ്റിയേ..
: അമ്മായി… എന്തോ ഒരു അപകടം വരാനുള്ളത് പോലെ ഒരു തോന്നൽ… ഷി പണ്ട് പറഞ്ഞ സ്വപ്നവും ഇടക്കൊക്കെ കാണാൻ തുടങ്ങിയിട്ടുണ്ട്… അതുകൊണ്ട് ഒന്നിനും ഒരു മൂഡ് ഇല്ല.
: അതേത് സ്വപ്നം….
: അത് അമ്മയ്ക്ക് ഞാൻ പറഞ്ഞുതരാം… എന്ന ശരി ഏട്ടാ…
തുഷാരേ ഓക്കേടി…
: ആ ശരി…. പിന്നെ വിളിക്കാം.
…………………………
ദുബായിൽ ചെറുതായി തണുപ്പ് തുടങ്ങിയിട്ടുണ്ട്. ഇനി കുറേ മാസങ്ങൾ മരുഭൂമിയിൽ ക്യാമ്പുകളുടെ അതിപ്രസരം ആയിരിക്കും. ഏതായാലും എല്ലാവരെയും കൂട്ടി ഒഴിവുദിവസം രാത്രി ഡെസേർട്ട് ക്യാമ്പിൽ പോയി അടിച്ചുപൊളിക്കാം എന്ന് തീരുമാനിച്ചു. അച്ഛനെ എത്ര നിർബന്ധിച്ചിട്ടും വരാൻ കൂട്ടാക്കിയില്ല. മാമനെ വിളിച്ചപ്പോഴും വലിയ ഡിമാൻഡ്. കട നോക്കാൻ ആളില്ല എന്നൊക്കെ പറഞ്ഞ് ഒഴിയാൻ നോക്കുകയാണ് രണ്ടുപേരും. അവസാനം അമ്മായിയുടെ അനുജൻ നിർമലേട്ടൻ കടയെല്ലാം നോക്കാം നിങ്ങൾ പൊക്കോ എന്ന് പറഞ്ഞപ്പോൾ ആണ് മാമനും അച്ഛനും വരാമെന്ന് ഏറ്റത്. മാമനെ കൊണ്ടുപോകണം എന്ന് എനിക്ക് നിർബന്ധം ആയിരുന്നു. കാരണം മാമൻ