അഞ്ജലിതീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 4 [Achu Raj]

Posted by

അത്രമാത്രം അഞ്ജലി ഹരിയെ സ്നേഹിക്കുന്നുണ്ട് ….അഞ്ജലി ഫോണില്‍ ഹരിയുടെ നമ്പരില്‍ വിളിച്ചു .. പക്ഷെ ഹരി [ഫോണ്‍ എടുത്തില്ല..അഞ്ജലിക് വലാത്ത സങ്കടം ആയി ..നാളെ അവധി ദിനമാണ് ..ഇനി ഹരിയെ കാണാനമെങ്കില്‍ രണ്ടു ദിവസം കഴിയണം …
അഞ്ജലിക്ക് വന്നു വന്നു ഹരിയെ ഒരു നിമിഷം പോലും കാത്തിരിക്കാന്‍ വയ്യ എന്നുള്ള അവ്സ്തയയായി ..പെട്ടന്ന് അഞ്ജലിയുടെ ഫോണ്‍ ശബ്ദിച്ചു ..അഞ്ജലി സ്ക്രീനില്‍ നോക്കിയതെ അവളുടെ മുഖം ആയിരം വാട്ടുള്ള ബള്‍ബ് കത്തിയ പോലെ പ്രകാശിച്ചു ..അത് ഹരിയുടെ നമ്പര്‍ ആയിരുന്നു ..
“ഹലോ “
അഞ്ജലി എടുത്തപ്പോള്‍ തന്നെ ഹരിയുടെ ശബ്ദം അവളുടെ ശരീരത്തെ കുളിരണിയിച്ചു ..
“ഉം”
അഞ്ജലിയുടെ മധുരമാര്‍ന്ന മൂളല്‍.
“എന്താ വിളിച്ചേ”
ഹരിയുടെ ഗൌരവ ഭാവത്തിനു കുറവൊന്നും തന്നെ വന്നിട്ടില്ല
“ഞാന്‍ പിന്നെ…”
“ഹാ പറയു “
“അല്ല വെറുതെ കിടന്നോന്നറിയാന്‍..പിന്നെ”
അഞ്ജലിക് എന്ത് പറയണം എന്ന് തന്നെ അറിയാത്ത അവസ്ഥ ആയിരുന്നു …സംസാരിക്കുന്നതു ഹരിയോടാകുമ്പോള്‍ അത് എപ്പോള്‍ ആയാലും അഞ്ജലി ഒരു പനിനീര്‍ പുഷ്പം പോലെആണ് അവളുടെ ഹരിയോടുള്ള സ്നേഹം വാനോളം ഉയരും ..
“ഇല്ല കിടന്നില്ല …കിടക്കാന്‍ ആയില്ലലോ..എന്താ നീ കിടക്കാന്‍ പോകാനോ ?”
“അല്ല ഞാന്‍ ..വെറുതെ “
“ഉം മനസിലായി..എക്സാം അടുത്തു നില്‍ക്കുമ്പോള്‍ താനെ വേണ്ടോ അഞ്ജലി ഈ ഫോണ്‍ വിളി “
“അയ്യോ ഇല്ല..ഹരി..ഞാന്‍ ജസ്റ്റ്‌ ഒന്ന്”
“ഉം….പഠനം ഒന്നുമില്ലേ..ദെ ഇനി നീ ഉഴപ്പിയാല്‍ എല്ലാവരും നിന്‍റെ അച്ഛന്‍ അടക്കം എന്നെ ആണ് കുറ്റം പറയ”
“ഇല്ല ഹരി ഞാന്‍ …ഞാന്‍ പഠിക്കാന്‍ പോകാ…ഗുഡ് നൈറ്റ്”
അഞ്ജലിയുടെ നേര്‍ത്ത പതിഞ്ഞ സ്വരം ഹരിയുടെ കാതുകളില്‍ കേട്ടു..
“ഉം ശരി ശെരി ഗുഡ് നൈറ്റ്”
അപ്പുറത്ത് ഫോണ്‍ കട്ടായപ്പോള്‍ അഞ്ജലിയുടെ കണ്ണുകള്‍ നിറഞ്ഞു…ഹരിക്കെന്ത ഇച്ചിരി സമയം എന്നോട് സ്മംസാരിച്ചാല്‍ ..അത്രക്കും ഇഷ്ടം ഉള്ളതുകൊണ്ടല്ലേ…അഞ്ജലി സ്വയം മനസില്‍ പറഞ്ഞു കൊണ്ട് കണ്ണ് നീര്‍ തുടച്ചു ..
ഹരി ഫോണ്‍ വച്ച് കഹിഞ്ഞപ്പോള്‍ സൂരജ അവന്‍റെ അടുത്തേക്ക്‌ വന്നു..
“നീ എന്ത് ക്രൂരനാടാ?”
സൂരജ് അല്‍പ്പം ടെശ്യഭാവത്തോടെ തന്നെ ആണ് അത് ചോദിച്ചത്
“ഉം എന്തെ?”
ഹരി മുന്നില്‍ ഉള്ള പുസ്തകത്തില്‍ നോക്കിയാണ് അത് ചോദിച്ചത്
“എടാ ആ അഞ്ജലി നിന്നോടു സംസാരിക്കാന്‍ ആഗ്രഹിച്ചല്ലേ ഇപ്പൊ നിനെ വിളിച്ചത് ഒരു രണ്ടു മിനിറ്റ് കൂടെ അവളോട്‌ സംസാരിച്ചാല്‍ നീ പരീക്ഷക്ക് തോറ്റ് പോകുകയോന്നുമില്ലല്ലോ..എടാ ഇതൊക്കെ കിട്ടാത്ത അല്ലെങ്കില് നഷ്ട്ടപ്പെടുന്ന ഒരു ദിവസം വരും അന്നേ നിനക്ക് മനസിലാകു ഇതൊക്കെ”
സൂരജ് വളരെ സീരിയസ് ആയാണ് അത് പറഞ്ഞത് ..

Leave a Reply

Your email address will not be published. Required fields are marked *