തീര്‍ന്നു…അപ്പൊ പിന്നെ നല്ല വെടിപ്പായി ഞാന്‍ ഒരു കാര്യം അങ്ങട് പറയാം…രണ്ടാള്‍ക്ക് മനസിലാകുന്ന രീതിയില്‍”
അഞ്ജലിയില്‍ ഉണ്ടായ ഭാവമാറ്റം മരിയയും മൃദുലയും ശ്രദ്ധിക്കാതിരുന്നില്ല…വല്ലാത്ത ഒരു രൌദ്ര ഭാവം അവളില്‍ ഉണ്ടാകുന്നുണ്ട്…കണ്ണുകള്‍ ചെറുതായി ചുവക്കുന്ന പോലെ…
“എടി ഡാഷ് മക്കളെ…ഇവന് വേണ്ടി ഇത്രേം കാലം കാത്തിരിക്കാന്‍ എനിക്ക് കഴിയുമെങ്കില്‍ എന്‍റെ സ്വന്തമായ ഹരിയുടെ കൂടെ ഈ ജന്മം മാത്രമല്ല ഇനിയുള്ള എല്ലാ ജന്മങ്ങളും എങ്ങനെ ജീവിക്കണം എന്ന് ഈ അഞ്ജലിക്ക് നന്നായി അറിയാം”
അല്‍പ്പം സ്വരം ഉയര്‍ത്തി എന്നാല്‍ ഹരി കേള്‍ക്കില്ല എന്ന വിശ്വാസത്തില്‍ അഞ്ജലി അത് പറഞ്ഞപ്പോള്‍ സത്യത്തില്‍ ശെരിക്കും ഭയന്നതു മൃധുലയാണ് …മരിയക്ക് അത്ര കുഴപ്പം ഉണ്ടായിരുന്നില്ല ….മൃദുല അഞ്ജലിയുടെ മുഖത്ത് നോക്കാന്‍ കഴിയാത്ത പോലെ നിന്നു…
“നമുക്ക് കാണാ…എന്തൊക്കെ സംഭവിച്ചാലും…നിന്നെ കൊന്നിട്ടായാലും അവന്‍റെ കൂടെ സന്തോഷമായി ജീവിക്കാന്‍ നിന്നെ ഞങ്ങള്‍ സമ്മതിക്കില്ല”
മരിയ വീണ്ടും അഞ്ജലിയെ ചൊറിഞ്ഞു ..അഞ്ജലിക്ക് ദേഷ്യം അങ്ങ് ഉച്ചസ്ഥായില്‍ വന്നു മുട്ടി….അവളൊന്നു തിരിഞ്ഞു നോക്കി..ഹരി അപ്പോളും അവര്‍ക്ക് പുറം തിരിഞ്ഞു നിന്നു കൊണ്ട് പുസ്തകത്തില്‍ മാത്രം നോക്കുകയാണ്…ഈ വശത്തേക്ക് നോക്കുന്നപോലും ഇല്ല …
അഞ്ജലി ഒന്നുകൂടി മരിയയുടെ അടുത്തേക്ക് നീങ്ങി നിന്നു..അഞ്ജലിയുടെ ചുട് ശ്വാസം മരിയയുടെ മുഖത്തടിച്ചു…അഞ്ജലിയുടെ മുഖം കോപം കൊണ്ട് വിറച്ചു…
മൃദുല തെല്ലൊന്നു ഭയന്നു…മരിയയുടെ ദൈര്യത്തില്‍ മാത്രമാണ് മൃദുല നില്‍ക്കുന്നത് ഇടയ്ക്കിടയ്ക്ക് ആരും വരുന്നില്ല എന്ന് മൃദുല ഉറപ്പുവരുത്തി…അഞ്ജലിയുടെ മുഖഭാവം വല്ലാണ്ടായി …അങ്ങകലെ എങ്ങു നിന്നോ വല്ലാത്തൊരു താണ്ഡവ ഗാനത്തിന്‍റെ ശിതിലങ്ങള്‍ ഒഴുകി വന്നപോലെ…
“എടി …മോളെ….നിനക്ക് അറിയില്ല ഈ അഞ്ജലിയെ…എനിക്കൊന്നു വേണം എന്ന് ഞാന്‍ വിചാരിച്ചാല്‍ അത് എന്ത് വിലകൊടുത്തും അത് ഞാന്‍ നേടും…ഇപ്പൊ കണ്ടില്ലേ നീ അത്…ഹരി എന്റെയാ എന്‍റെ മാത്രം…എന്‍റെ ഹരിയെ എന്‍റെ അടുത്ത് നിന്നും പറിച്ചു മാറ്റാന്‍ വരുന്നത് ആര് തന്നെ ആയാലും അതിപ്പോ നീ അല്ല ഇവള്‍ അല്ല…ഇനി ആര് തന്നെ വന്നു പറഞ്ഞാലും എന്‍റെ ഹരിയെ ഞാന്‍ ആര്‍ക്കും വിട്ടു തരുല”
അഞ്ജലിയുടെ മുഖഭാവം ശെരിക്കും വല്ലാണ്ട് മരിയെ ഭയപ്പെടുത്തി…
“മന്സിലക്കിക്കോ രണ്ടും എന്‍റെ ഹരി ഒരു പെണ്ണിനെ സ്നേഹിക്കുനെങ്കില്‍ ഒരു പെണ്ണിനെ താലി കേട്ടുന്നുങ്കില്‍ , ഒരു പെണ്ണിനെ സ്നേഹിക്കുന്നെങ്കില്‍ കാമിക്കുന്നെങ്കില്‍ അതീ അഞ്ജലിയെ മാത്രം ആയിരിക്കും…അല്ലതാക്കാന്‍ നീ ഒക്കെ കൂടെ ശ്രമിച്ചാല്‍ നിന്‍റെ ഒക്കെ കുടുംബം അടക്കം നശിപ്പിക്കും ഞാന്‍ “
അഞ്ജലി രണ്ടു പേരെയും മാറി മാറി നോക്കി..അവളുടെ കോപം കണ്ടു മൃദുല മരിയയും വിറച്ചു…
അവള്‍ ഹരിക്ക് നേരെ തിരിഞ്ഞതും അഞ്ജലിയുടെ മുഖം പാടെ മാറി….എല്ലാം മാറി മറിഞ്ഞത് ഒരു നിമിഷം പോലെ ..അവള്‍ വീണ്ടും ലാസ്യ ഭാവം തുളുമ്പി നില്‍ക്കുന്ന കാമുകിയായി….എല്ലാത്തില്‍ നിന്നും വിട്ടകന്നപ്പോലെ ഹരിക്ക് മാത്രമായി കാത്തിരുന്ന അഞ്ജലി…പ്രണയത്തിന്റെ നിറകുടം..