അഞ്ജലിതീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 4 [Achu Raj]

Posted by

അഞ്ജലിയുടെ ഒഴുകിയിറങ്ങിയ കണ്ണ് നീര്‍ ഹരി തുടച്ചു മാറ്റി കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി ..
“സന്തോഷം കൊണ്ടാണ് ഹരി…ഈ ഒരു നിമിഷം…എന്‍റെ …ഹരി എനിക്കിപ്പോളും…ഹരി….എനിക്ക് നിന്നെ ഒരുപാട് ഒരുപാട് ഇഷ്ട്ടവാടോ..എന്‍റെ ശ്വാസം പോലും നീയാണ് “
“അഞ്ജലി നിന്നെ പോലെ എന്നെ ഈ ലോകത്ത് സ്നേഹിക്കാന്‍ മറ്റാര്‍ക്കും കഴിയില്ല ….നമ്മുടെ ഇടയില്‍ ഈ ഒരു താലിയുടെ കുറവ് പോലും നിനക്ക് ഉണ്ടാകരുത് അതിനു വേണ്ടിയാണ് ഇപ്പോള്‍ ഇത്..”
“ഹരി ,,,എനിക്കിപ്പോ എന്തോരം സന്തോഷമാണ് എന്നറിയാവോ..എന്‍റെ ഹരിയുടെ ഭാര്യയായി ഇങ്ങനെ ഒരു നിമിഷം എങ്കിലും ജീവിച്ചാല്‍ മതി ആയിരുന്നു എന്ന് കൊതിച്ചിട്ടുണ്ട് ഞാന്‍ “
“ഇപ്പൊ ആ ആഗ്രഹവും ഞാന്‍ സാദിചില്ലേ..പിന്നേം എന്തിനാ ഈ കണ്ണുകള്‍ ഇങ്ങനെ നിറയുന്നത് ?”
“സന്തോഷം കൊണ്ടാണ് ഹരി “
“അഞ്ജലി നിന്‍റെ ഈ കണ്ണ് നീര്‍ എന്‍റെ തോല്‍വിയാണ് അതുകൊണ്ട് ഇനി ഈ കണ്ണുകള്‍ നിറഞ്ഞുകൂടഅത് എന്തുകൊണ്ടായാലും “
ഹരി അഞ്ജലിയുടെ നെറുകില്‍ ചുംബിച്ചു..അഞ്ജലി ഒരു നിമിഷം ഹരിയുടെ നെഞ്ചില്‍ ചാരി അവനെ പുണര്‍ന്നു നിന്നു…ആ വലിയ ആല്‍മരത്തിനു വശങ്ങളിലൂടെ അവരുടെ സ്നേഹക്കാഴ്ച്ചകള്‍ കണ്ടുകൊണ്ടു ആ വലിയ കരിനാഗം ഇഴഞ്ഞു നീങ്ങി..
“അതെ അപ്പോള്‍ പിന്നെ ഇന്ന്കല്യാണം കഴിഞ്ഞ സ്ഥിതിക്ക് ആദ്യ രാത്രിയും ഉണ്ടാകും അല്ലെ “
അഞ്ജലിയെ ഒന്നുകൂടെ ചേര്‍ത്തി നിര്‍ത്താന്‍ ശ്രമിച്ച ഹരിയെ പതിയെ തള്ളിമാറ്റി അഞ്ജലി ചിരിച്ചു..
“അയ്യട”
“.നീ അല്ലെ പറഞ്ഞെ താലി കേട്ടിട്ട് എല്ലാം എടുത്തോളാന്‍”
“എന്ന് വച്ച് കാവില്‍ വച്ചാണോ ഇങ്ങനെ ഒക്കെ പറയുന്നേ..തെമ്മാടി “
“ഹാ കാവിലമ്മ കണ്ണടചോളുന്നെ…വീട്ടില്‍ എന്നായാലും പറ്റുല”
“എന്നുവച്ച്..കാവ് തീണ്ടാന്‍ നില്‍ക്ക…ഓടിക്കോ അവിടുന്ന്..വേവോളം കാത്തില്ലേ ഇനി ആറോളവും കാക്കാം “
“എന്ന്വച്ചാല്‍ “
“എന്നുവച്ചാല്‍ കോളേജില്‍ ചെല്ലട്ടെ എന്ന് “
“അയ്യട..അത്രയൊന്നും എനിക്ക് പറ്റുല”
“ആഹ ..പോടാ ചെക്കാ…”
അപ്പോളേക്കും ഹരി അഞ്ജലിയുടെ ചുണ്ടില്‍ ഉമ്മ വച്ച് കൊണ്ട് പുറകോട്ടു ഓടി..
“എടാ തെമ്മാടി നിക്കെടാ അവിടെ”
അത് പറഞ്ഞുകൊണ്ട് അഞ്ജലി ഹരിയുടെ പുറകെ ഓടി പെട്ടന്ന് ഒരു ആള്‍ അഞ്ജലിയുടെ മുന്നിലേക്ക്‌ ചാടി വീണു…അഞ്ജലി സ്ഥബ്തയായി നിന്നു…അപ്പോളേക്കും അവിടം നല്ലപ്പോലെ ഇരുട്ടിയിരുന്നു..കാവിലെ വിളക്കിന്‍റെ വെളിച്ചത്തില്‍ അവള്‍ ആ രൂപം ഒന്ന് നോക്കി കണ്ടു ..
ഹരിയെ വിളിക്കാന്‍ അവള്‍ തുനിഞ്ഞെങ്കിലും പക്ഷേ അവളുടെ ശബ്ദം പുറത്തേക്ക് വന്നില്ല….അവളുടെ തൊണ്ട വരണ്ടുണങ്ങി…കണ്ണുകള്‍ ഭയചികിതമായി ..അഞ്ജലിയുടെ ശ്വാസ നിശ്വാസം കൂടി വന്നു..
അവള്‍ക്കു മുന്നില്‍ വന്ന രൂപ്പത്തെ അഞ്ജലി നോക്കികണ്ടു…ജടപിടിച്ച മുടിയു വലിയ താടിയും ഉള്ള ഒരു കാഷായാ വസ്ത്രധാരി..ഏതോ കാട്ടുവാസിയെപ്പോലെ തോന്നി അവള്‍ക്കു…
വലിയൊരു ഭാണ്ട കെട്ടും കൈയില്‍ വലിയൊരു വടിയും അതില്‍ നാഖത്തിന്റെ മുഖം കൂടെ കണ്ടപ്പോള്‍ അഞ്ജലിയുടെ പകുതി ജീവന്‍ പോയി ..ഒരിറ്റു

Leave a Reply

Your email address will not be published. Required fields are marked *