അഞ്ജലിതീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 4 [Achu Raj]

Posted by

“ഹരി എന്താണോ കഴിക്കുന്നെ അത് മതി “
“എങ്കില്‍ നമുക്ക് ഇവിടുത്തെ സ്പെഷ്യല്‍ ഊണ് പറയാം..നല്ല മീന്‍കറിയും ഫിഷ്‌ ഫ്രൈ ഉണ്ട് അടിപൊളി ടെസ്റ്റാണ് “
“മതി”
ഹരി ഓര്‍ഡര്‍ ചെയ്ത ഫുഡ്‌ എത്തും വരെ അഞ്ജലി ഹരിയെ മാത്രം നോക്കി ഇരിക്കുകയായിരുന്നു…ഹരിക്ക് ഇടിക്കൊരു കാള്‍ വന്നത് അറ്റന്‍ഡ് ചെയ്യുകയായിരുന്നു അവന്‍ …ഇടക്ക് അവന്‍ അഞ്ജലിയുടെ നോട്ടം കണ്ടു എന്തെന്ന്നു തല കൊണ്ട് ആണ്ഗ്യം കാണിച്ചു ചോദിച്ചപ്പോള്‍ പുഞ്ചിരിച്ചു കൊണ്ട് അഞ്ജലി കണ്ണടച്ചു കാണിച്ചു..
ഭക്ഷണം വന്നപ്പോള്‍ ഹരി കഴിക്കാന്‍ തുടങ്ങി …അഞ്ജലി ഹരിയെ തന്നെ നോക്കി നിന്നു…
“എന്തേ കഴിക്കുന്നിലെ..കഴിക്ക്”
“ഹരി”
“ഉം”
അല്‍പ്പം വെള്ളം കുടിച്ചു ആദ്യ ഉരുളകള്‍ ഇറങ്ങിയ സമാധാനത്തില്‍ ഹരി ഒന്ന് നിവര്‍ന്നിരുന്നു കൊണ്ട് മൂളി
“എനിക്ക്….എനിക്കൊരു ഉരുള വായില്‍ വച്ച് തരോ ഹരി “
ഹരിയുടെ മുഖം സന്തോഷത്താല്‍ വിടര്‍ന്നു..അവന്‍ ഒരു ഉരുള ഉരുട്ടി അഞ്ജലിയുടെ വായില്‍ വച്ച് കൊടുത്തപ്പോള്‍ അഞ്ജലിക്ക് അമൃത് കഴിച്ച സന്തോഷമാണ് ഉണ്ടായത് …
അഞ്ജലി ആ ഒരു ഉരുള കഴിക്കുന്നത് കാണാന്‍ തന്നെ വല്ലാത്തൊരു ഭംഗി ആയിരുന്നു കൂട്ടത്തില്‍ അവളുടെ കണ്ണുകള്‍ അവളുടെ സമ്മതമില്ലാതെ ഒന്ന് നിറഞ്ഞു തുളുംബിയത് അവളുടെ മുഖത്തിന്‍റെ മാറ്റ് കൂട്ടി ..
“അല്ല എനിക്കില്ലേ”
കൊച്ചു കുട്ടികളെ പോലെ ഹരി വാ പൊളിച്ചു കൊണ്ട് അഞ്ജലിയോടു അത് ചോദിക്കുമ്പോള്‍ കൊച്ചു കുട്ടിയെ മടിയില്‍ വച്ച് ഊട്ടാന്‍ വെമ്പുന്ന ഒരു മാതൃ സ്നേഹമായിരുന്നു അഞ്ജലിയുടെ മുഖത്തു ഉണ്ടായിരുന്നത് ..
അവള്‍ ഹരിക്ക് ഒരു ഉരുള നല്‍കിയപ്പോള്‍ അഞ്ജലിയുടെ കൈ വിരലുകള്‍ക്ക് പോലും ഒരുപാട് മധുരം ഉള്ളപ്പോലെ ഹരിക്ക് തോന്നി..അവളുടെ ആ ഒരു ഉരുള ചോറ് മുഴുവന്‍ ഹരിക്കായുള്ള അവളുടെ സ്നേഹത്തില്‍ ചാലിച്ച സമ്മാനമായിരുന്നു …
പരസ്പരം ഊട്ടി അവര്‍ ഭക്ഷണം ആസ്വദിച്ചു കഴിച്ചു…കുറെ നാളുകള്‍ക്കു ശേഷം അത്രേം ഭക്ഷണം കഴിച്ച അഞ്ജലിക്ക് വയര്‍ നിറഞ്ഞ കാരണം ശരിക്ക് നടക്കാന്‍ പ്രയാസം തോന്നി…
അല്‍പ്പം വിശ്രമിച്ച അവര്‍ പിന്നീട് പോയത് ഒരു സിനിമ തീയറ്ററില്‍ആയിരുന്നു…ഏതോ ഒരു ഹിന്ദി പടം…ഹരിയുടെ കൂടെ എത്ര സമയം ചിലവഴിക്കാവോ അത് മാത്രമാണ് അഞ്ജലിയുടെ ചിന്ത..ഹരി സിനിമ കാണുമ്പോളും പക്ഷെ അഞ്ജലി ആ സ്ക്രീന്‍ വെളിച്ചത്തില്‍ ഹരിയുടെ മുഖം നോക്കി ഇരിക്കുകയായിരുന്നു..
രാജകുമാരന്‍ എന്‍റെ രാജകുമാരന്‍…കണ്ടില്ലേ എന്‍റെ സ്വന്തമായത്..ഇനി ആര്‍ക്കും ഞാന്‍ എന്‍റെ രാജകുമാരെനെ വിട്ടു കൊടുക്കില്ല…അവന്‍ എന്നും എന്‍റെ മാത്രമാണ്….ആരോട് യുദ്ധം ചെയ്യേണ്ട വന്നാലും ഞാന്‍ അത് ചെയ്യും …
അഞ്ജലി സ്വയം മനസില്‍ പറഞ്ഞുകൊണ്ട് ഹരിയെ തന്നെ നോക്കി ഇരിക്കുമ്പോള്‍ പെട്ടന്ന് ഹരി അല്‍പ്പം കുനിഞ്ഞിരുന്നു അഞ്ജലിയുടെ ചുണ്ടില്‍ ഉമ്മ വച്ചു…ചെറിയൊരു ഷോക്ക് ശരീരത്തിലൂടെ പാഞ്ഞു പോയ അവസ്ഥ ആയിരുന്നു അഞ്ജലിക്ക്…

Leave a Reply

Your email address will not be published. Required fields are marked *