അഞ്ജലിതീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 4 [Achu Raj]

Posted by

“എനിക്കൊനും വയ്യ അഞ്ചെണ്ണത്തെ ഒന്നും പ്രസവിക്കാന്‍”
അപ്പോളേക്കും അഞ്ജലിയുടെ ആ സങ്കടഭാവം വിട്ടൊഴിഞ്ഞിരുന്നു
“അയ്യോ അങ്ങനെ പറയരുത് പ്ലീസ് ഞാന്‍ സ്വപനം കണ്ടു പോയി അതുകൊണ്ടല്ലേ..ഞാന്‍ അല്ലെ അദ്വാനിക്കുന്നെ”
“പോ അവിടുന്ന് കള്ളത്തെമ്മാടി…”
അഞ്ജലി ഹരിയുടെ വയറില്‍ പതിയെ ഇടിച്ചു..
“ഹരി നിനക്കറിയോ ഇന്ന് ഈ ലോകത്തില്‍ ഏറ്റവും വലിയ സന്തോഷവതി ഞാന്‍ ആയിരിക്കും…അത്രക്കും ഹാപ്പി ആണ് ഞാന്‍ …നിന്‍റെ കൂടെ ഇങ്ങനെ ഒന്ന് സംസാരിക്ക..കൂടെ നടക്ക ചേര്‍ന്ന് നില്ക്ക..ഹോ”
അഞ്ജലിയുടെ സംസാരത്തില്‍ അവളുടെ നിശ്വാസത്തില്‍ എല്ലാം ഹരി മാത്രമായിരുന്നു ..
“ഞാനും അങ്ങനെ ആടോ..പിന്നെ നിനക്കറിയാലോ എനിക്ക് ഒരുപാട് കുറെ കാര്യങ്ങള്‍ ഉണ്ട്…അതൊക്കെ ഓര്‍ക്കുമ്പോള്‍ എന്‍റെ ഇഷ്ട്ടങ്ങള്‍ എന്നും ഞാന്‍ കുഴിച്ചു മൂടുക മാത്രമാണ് ചെയ്തിട്ടുള്ളത് “
“എനിക്കറിയാം ഹരി…പക്ഷെ ഇനി മുതല്‍ ഹരിയുടെ എല്ലാ ഇഷ്ട്ടങ്ങളും കണ്ടറിഞ്ഞു അതു ചെയ്യാന്‍ ഹരിയോട് കൂടെ ഞാനും ഉണ്ടാകും എന്നും”
“ഉറപ്പാണോ”
“സംശയം ഉണ്ടോ ഹരിക്ക്?”
“സംശയം ഒന്നുല ..ഞാന്‍ എന്ത് പറഞ്ഞാലും ചെയ്യോ”
“ഉം ചെയ്യും ഹരി..”
“എങ്കില്‍ ഓടി പോയി ദെ ആ വരുന്ന ലോറിടെ മുന്നിലേക്ക് ചാടിക്കേ”
ഹരിയെ സ്നേഹത്തോടെ ഒന്ന് നോക്കിക്കൊണ്ട്‌ അഞ്ജലി ആ ലോറി ലക്ഷ്യമാക്കി ഓടി…പക്ഷെ ഹരി അപ്പോളേക്കും അവളുടെ കൈ പിടിച്ചു നിര്‍ത്തി
”എന്തുവാ അഞ്ജലി ഇത്”
“ഞാന്‍ പറഞ്ഞില്ലേ ഹരി ..നീ പറഞ്ഞ എന്തും ഞാന്‍ ചെയും അതിനു ഞാന്‍ രണ്ടാമതൊന്നും ആലോചിക്കില്ല…എനിക്കത്രക്കു ഇഷ്ട്ടമാനു നിന്നെ ഹരി”
“എന്ന് വച്ച് ..ഞാന്‍ ഇങ്ങനെ എന്തെങ്കിലും പറഞ്ഞാല്‍ ഉടനെ അങ്ങ് പോക”
“അതിനു പോകാന്‍ ഹരി സമ്മതിചില്ലലോ …ഹരി എന്നെ കൈവിടൂല എന്ന ഉറച്ച വിശ്വാസം എനിക്കുണ്ട് ഹരി..പിന്നെ ഞാന്‍ എന്തിനാ പേടിക്കുന്നെ”
ഹരിയുടെ കണ്ണുകളില്‍ നോക്കി അഞ്ജലി അത് പറയുമ്പോള്‍ ഹരിയോടുള്ള അഞ്ജലിയുടെ വിശ്വാസം അവിടെ ഊറ്റി ഉറപ്പിക്കപ്പെടുകയായിരുന്നു …ഹരി അഞ്ജലിയുടെ മുഖം കൈകളില്‍ കോരി എടുത്തുകൊണ്ടു അവളുടെ നെറുകില്‍ ചുംബിച്ചു..
ആ ലോകത്തില്‍ മറ്റാരും അവരെ ശല്യം ചെയ്തില്ല…അവരുടെ ആ സ്വകാര്യ മുഹൂര്‍ത്തം പക്ഷെ ചില ക്യാമറ കണ്ണുകള്‍ ഒപ്പി എടുക്കുന്നത് മാത്രം അവര്‍ അറിഞ്ഞില്ല ..
പാര്‍ക്കില്‍ കുറെ ഏറെ നടന്നതിനു ശേഷം അവര്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടി…ചെറിയൊരു ഹോട്ടലില്‍ ആണ് അവര്‍ പോയത്…അഞ്ജലി അങ്ങനെ ഒരു ഹോട്ടലില്‍ ഒക്കെ ജീവിതത്തില്‍ ഇതുവരെ കയറിട്ടില്ല
“അഞ്ജലിക്ക് ഇവിടെ നിന്നും ഭക്ഷണം കഴിക്കുന്നെനു പ്രശനം ഇല്ലല്ലോ?”
“എന്ത് പ്രശ്നം ഹരി….ഹരി നിന്‍റെ കൂടെ ഈ ലോകത്തിന്‍റെ ഏതു കോണിലും ഞാന്‍ ഹാപ്പി ആണ് “
ഹരിയും അഞ്ജലിയും ഒരു ടേബിളില്‍ അപ്പുറവും ഇപ്പുറവും ആയി ഇരുന്നു..
“അഞ്ജലിക്ക് എന്താ കഴിക്കാന്‍ വേണ്ടത് ?”

Leave a Reply

Your email address will not be published. Required fields are marked *