അഞ്ജലിതീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 4 [Achu Raj]

Posted by

“ഇച്ചിരി നേരം ഇവിടെ ഇരിക്കാം ഇനി ഞാന്‍ സംസാരിച്ചില്ല എന്ന ഇന്നലത്തെ പരാതി വേണ്ട അത് കഴിഞ്ഞു ലഞ്ച് കഴിക്കാന്‍ പോകാ പോരെ ?”
“മതി…ഞാന്‍ പരാതി ഒന്നും പറഞ്ഞില്ലല്ലോ ഹരി”
“അത് പറയാതെ തന്നെ എനിക്ക് അറിയാലോ..ഇന്നലെ ഞാന്‍ ഇച്ചിരി മൂഡ്‌ ഓഫ്‌ ആയിരുന്നു അതാ”
“എന്തെ”
“അങ്ങനെ വലുതായി ഒന്നുല.പറയാം”
“ഉം”
“എന്ന നടക്കാം”
മുന്നോട്ട് കയറിക്കൊണ്ട്‌ ഹരി ചോദിച്ചു….
“ഹരി”
“ഉം”
‘ഞാന്‍ ..ഞാന്‍ ആ കൈ പിടിച്ചു നടന്നോട്ടെ കൂടെ”
അഞ്ജലിയുടെ ആ നേര്‍ത്ത ശബ്ദത്തില്‍ അവളുടെ ആ ആഗ്രഹം മുഴുവനെ നിറഞ്ഞിരുന്നു..
“എടൊ…ഞാന്‍ നീ വിചാരിക്കുന്ന പോലെ അത്ര വലിയ അണ്‍റൊമാന്റിക്ക് മൂരാച്ചി ഒന്നുമല്ല”
“അയ്യോ ഞാന്‍ അങ്ങനെ ഒന്നും വിചാരിച്ചിട്ടില്ല ഹരി”
“ആണോ എന്ന വാ”
അഞ്ജലി അത് കേട്ട ഉടനെ ഹരിയുടെ കൈയില്‍ തൂങ്ങി അവനോടു ചേര്‍ന്ന് നിന്നു..ശെരിക്കു ശിവപാര്‍വതിയെ പോലെ തോന്നിച്ചു അവര്‍ ഇരുവരെയും..ഹരി അവളുടെ മുഖത്തേക്ക് നോക്കി ചിരിച്ചു കൊണ്ട് മുന്നോട്ടു നടന്നു..
വളരെ മനോഹരമായ ഒരു ഉദ്യാനം ആയിരുന്നു അവിടെ…നിറയെ പൂക്കള്‍ ഇരുവശങ്ങളിലും അതിനു നടുവിലൂടെ ഉള്ള ചെറിയ നടപാത…അങ്ങിങ്ങായി തല ഉയര്‍ത്തി പിടിച്ചു നില്‍ക്കുന്ന മരങ്ങള്‍…എങ്ങും കമിതാക്കളുടെ പ്രണയ സല്ലാപം മാത്രം…
ആ വഴിയിലൂടെ അഞ്ജലി ഹരിയുടെ കൈ പിടിച്ചുകൊണ്ട് നടന്നു..അവള്‍ക്ക് സന്തോഷം സ്നേഹം ഇതെല്ലം അലതല്ലി വന്നു..അല്‍പ്പം ആളൊഴിഞ്ഞ ഒരു മരത്തിനു ചുവട്ടില്‍ അവര്‍ നിന്നു
“എന്താടോ വല്ലാത്തൊരു മൗനം”
ഹരി അവളെ ചേര്‍ത്ത് പിടിച്ചു കൊണ്ട് ചോദിച്ചു..
“അറിയില്ല ഹരി…നീ ,,നീ അടുത്തു വരുമ്പോള്‍ ശെരിക്കും വല്ലാതെ ആകുന്നു ഞാന്‍”
“അതെന്താ”
“ഞാന്‍ പറഞ്ഞില്ലേ അറിയില്ല…വല്ലാത്ത ഒരു ഫീല്‍…കൊതിച്ചിട്ടുണ്ട് ഹരി നിന്നോട് ഇങ്ങനെ ചേര്‍ന്ന് നില്‍ക്കാന്‍..ഇങ്ങനെ കൈ കോര്‍ത്ത് നടക്കാന്‍…ദിവസങ്ങളോളം സ്വപനം കണ്ടിട്ടുണ്ട്..ഉറങ്ങാതെ ആ സ്വപ്നത്തെ താലോലിച്ചു കിടന്നിട്ടുണ്ട് ഒരുപാട്”
‘ആഹ കൊള്ളാലോ…ഹാ ഞാനും അങ്ങനെ ഒക്കെ ആഗ്രഹിച്ചിട്ടുണ്ട് “
അത് കേട്ടപ്പോള്‍ അഞ്ജലി ഒന്ന് നിന്നു ഹരിയുടെ നേര്‍ക്ക്‌ നിന്നുക്കൊണ്ട് അവള്‍ ചോദിച്ചു..
‘സത്യം”
“ഉം”
“എന്നിട്ട ..എന്നിട്ട എന്തെ ഹരി..”
“കാരണങ്ങള്‍ നിനക്ക് നനായി അറിയാവുന്നതല്ലേ,,പക്ഷെ ഒന്നുണ്ട് അഞ്ജലി..നിന്നെ ആദ്യമായി കണ്ട നാള്‍ ..അന്നേ ഞാന്‍ ഉറപ്പിച്ചതാ നീ എന്‍റെ പെണ്ണാണ് എന്ന് നിന്നെ ഈ ലോകത്ത് ഞാന്‍ ആര്‍ക്കും വിട്ടുകൊടുക്കില്ല”
“ഇത്രയൊക്കെ സ്നേഹിച്ചിട്ടും എന്തിനാ ഹരി എന്നെ നാല് വര്ഷം കാത്തിരിപ്പിച്ചേ…എനിക്ക് …എനിക്ക് എന്തോരം സങ്കടം ആയിട്ടുണ്ട്‌ എന്നറിയാവോ”

Leave a Reply

Your email address will not be published. Required fields are marked *