സംഗതിയാകെ മാറി കാരംസ് കളിയിൽ എക്സ്പർട്ടായത് കൊണ്ട് ഞാൻ സ്ട്രൈക്കർ വച്ച് ഞങ്ങളുടെ . കോയിൻസായ വൈറ്റ് ഒക്കെ പെട്ടെന്ന് വീഴ്ത്തി അനുരാധയും തരക്കേടില്ലാതെ കളിക്കും. കളിയുടെ ആവേശം കൂടിയപ്പോൾ അനു രാധ എന്നെ പിന്നെ ആദിയെന്നായി വിളി.
റെഡ് കോയിനും ഞങ്ങളുടെ ടീമിന് വേണ്ടി ഞാൻ തന്നെയാണ് വീഴ്ത്തിയത്. അങ്ങനെ രണ്ട് കളിയും എന്റെയും അനുരാധയുടെയും ടീം തന്നെയാണ് ജയിച്ചത്. അതോടെ ഞങ്ങൾ കൂടുതൽ കമ്പനിയായി.
അനുരാധ എന്നോടായി ചോദിച്ചു:
“ആദി, ആലുവ യൂ സി കോളെജിലാണല്ലെ പഠിക്കുന്നെ?
എങനെയുണ്ട് ക്യാംപസ് ഒക്കെ?
” ക്യാംപസ് ഒക്കെ അടിപൊളിയല്ലേ
ഞാൻ പ്രേമം സിനിമ കണ്ട് തലയിൽ കയറിയിട്ടാ അവിടെ തന്നെ അഡ്മിഷൻ എടുത്തേ”
“ആഹാ അത് കൊള്ളാലോ.
പ്രേമം സിനിമയിലെ പോലെ തന്നെയാണോ ക്യാംപസ് ശരിക്കും?”
” ഏറകുറെ അങ്ങനെയൊക്കെ തന്നെയാണ്. അനു ചേച്ചി എവിടെയാ ബി.ടെക്കും എം.ടെക്കും ഒക്കെ ചെയ്തത്?”
” ഞാൻ പാലാ സെന്റ്.ജോസഫിൽ തന്നെയാ രണ്ടും ചെയ്തത്. ആദി പി.ജി ഏത് ചെയ്യാനാ ഉദ്ദേശിക്കുന്നെ?”
“എം.ബി.എ ചെയ്യാനാ പ്ലാൻ. വരട്ടെ സമയമുണ്ടല്ലോ” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
അങ്ങനെ കുറേ നേരം കളിച്ചും തമാശ പറഞ്ഞും നേരം പോയതറിഞ്ഞില്ല.
ഞങ്ങളെ കാണാതെ ആയപോൾ അമ്മ എന്റെ മൊബൈലിൽ വിളിച്ചപ്പോഴാണ് നേരം ഏറെ വൈകിയെന്ന ബോധം വന്നത്. അങ്ങനെ അന്നത്തെ ദിവസം അനുവുമായിട്ട് കമ്പനിയായതിന്റെ സന്തോഷത്തിലാണ് കിടന്നുറങ്ങിയത്.
പിന്നെ എല്ലാ ദിവസവും അവിടെ പോയുള്ള ക്യാരംസ് കളി ഒരു പതിവായി. ഇടക്കൊക്കെ വീട്ടിൽ നിന്ന് അച്ഛനും അമ്മയും ഞങ്ങളുടെ കൂടെ വന്നിട്ട് ക്യാരംസ് കളിക്കാനും അച്ഛൻ ഗോപലങ്കിളിനോട് സംസാരിച്ചിരിക്കലും അമ്മ പത്മിനി ആന്റിയുമായിട്ടൊക്കെ നല്ല കമ്പനിയായി. ചുരുക്കി പറഞ്ഞാൽ ഞങ്ങൾ ഒരു കുടുംബം പോലെയായി.
എന്റെ മൊബൈൽ നമ്പർ അനു തന്നെ ചോദിച്ചു വാങ്ങിയിരുന്നു. അങ്ങനെ ഞങ്ങൾ പരസ്പരം നല്ല ഫ്രണ്ട്സായി. മിക്കപ്പോഴും രാവിലെകളിൽ അനുവിന്റെ വിഷ് ചെയ്തുള്ള മെസ്സേജ് കണ്ടാണ് എന്റെ ദിവസം ആരംഭിക്കുന്നത്. ഇപ്പോ അവർ അവിടെ താമസം ആരംഭിച്ചിട്ട് ഏകദേശം 6 മാസം കഴിഞ്ഞു. അതിനിടയിൽ അനൂന് കൊച്ചി ഇൻഫോപാർക്കിൽ സോഫ്റ്റ് വെയർ ഡെവലപ്പറായി ജോലി കിട്ടി. അതോടെ എല്ലാ ദിവസവുമുള്ള ക്യാരംസ് കളി നിന്നു. പിന്നെ ശനിയും ഞായറും മാത്രമായി ഞങ്ങളുടെ ഫാമിലികൾ തമ്മിലുള്ള ഒത്തുകൂടലുകൾ.
ഒരു ദിവസം വൈകീട്ട് ക്ലാസ്സ് കഴിഞ്ഞ് പുറത്തിറങ്ങി നിന്ന സമയം പത്മിനി ആന്റി എന്റെ ഫോണിലേയ്ക്ക് വിളിച്ചിട്ട് പറഞ്ഞു ” ആദി മോനെ വേഗം ഒന്ന് വീട്ടിലോട്ട് വരാമോന്ന്” പറഞ്ഞ് ഫോൺ കട്ടാക്കി.
സംഗതി പന്തിയല്ലെന്ന് മനസ്സിലാക്കിയ ഞാൻ വേഗം കോളെജിൽ നിന്ന് ഗോപാലങ്കിളിന്റെ വീട്ടിലേയ്ക്ക് ബൈക്കുമായി പാഞ്ഞു.
വീട്ടിലേയ്ക്ക് കയറി ചെന്ന ഞാൻ കാണുന്നത് പത്മിനി ആന്റി കരഞ്ഞ് മുഖം തുടച്ചിട്ട് എന്നോട് പറഞ്ഞു:
“മോനെ അനു ഓഫീസീന്ന് വന്നത് കരഞ്ഞ് കൊണ്ടാണ് അപ്പോ റൂമീൽ കയറിയതാ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. വിളിച്ചിട്ട് വിളി കേൾക്കുന്നുമില്ല.എനിക്കാകെ പേടിയാകുന്നു മോനെ”