കഴിച്ചെണ്ണീറ്റ ഞാൻ കൈ കഴുകി എന്റെ റൂമിലേയ്ക്ക് പോയിട്ട് കട്ടിലിലെ ക്രാസിയിൽ തലയണ ചാരി വച്ച് അനുരാധയെ ഓർത്ത് റൂമിലെ ഫാൾസ് സീലിംഗിലേയ്ക്ക് നോക്കി കിടന്നു. അവളുടെ ആ ചിരിയും, മുഖ സൗന്ദര്യവും എല്ലാം വീണ്ടും വീണ്ടും അവളെ കാണാൻ തോന്നിപ്പിച്ചു.
അങ്ങനെ ആലോചിച്ച് കിടക്കുന്നതിനിടെ അഞ്ജു വന്ന് എന്നെ തോണ്ടി വിളിച്ചതോടെ ഞാൻ സ്വപ്ന ലോകത്ത് നിന്ന് ഉണർന്നു.
അവൾ വന്ന് എന്റെ കട്ടിലിൽ ഇരുന്നിട്ട് പറഞ്ഞു.
“ആന്റി നമ്മളോട് എന്തിനാ ചെല്ലാൻ പറഞ്ഞേന്നറിയോ?”
ഞാനറിയില്ലാന്നർത്ഥത്തിൽ ചുമൽ കുലുക്കി.
” അനു ചേച്ചിയ്ക്ക് ഒരു കമ്പനി കൊടുക്കാനാ നമ്മളോട് രണ്ടാളോടും ചെല്ലാൻ പറഞ്ഞെ”
അത് കേട്ടപ്പോൾ എന്റെ മനസ്സിൽ ഒരായിരം ലഡുകൾ ഒരുമിച്ച് പൊട്ടി.
അനുരാധയോടടുക്കാൻ ഇതിലും നല്ല അവസരം എവിടെ കിട്ടാൻ ?
ഞാൻ മനസ്സിൽ ഓർത്തു.
ഞാൻ ആ സന്തോഷം പുറത്ത് കാണിക്കാതെ അവളോട് പറഞ്ഞു.
“നാളെ വൈകീട്ട് എനിയ്ക്കു ക്ലബ്ബിന്റെ ക്രിക്കറ്റ് മാച്ചുണ്ട് ഞാൻ നാളെ ചിലപ്പോഴെ വരൂ.”
ഞാൻ അൽപ്പം വെയ്റ്റിട്ട് അവളോട് പറഞ്ഞു.
“ചേട്ട കഷ്ടോണ്ട്ട്ടാ ഞാൻ ആന്റിക്ക് വാക്ക് കൊടുത്തതാ കൂട്ടി കൊണ്ടു വരാന്ന്, പിന്നെ അനു ചേച്ചിയും പറഞ്ഞു നാളെ വരുമ്പോൾ ചേട്ടനേയും കൂട്ടി വരാൻ”
അത് കേട്ടതോടെ എനിക്ക് സന്തോഷം കൊണ്ട് എഴുന്നേറ്റൊന്ന് തുള്ളാനാ തോന്നിയത് അഞ്ജു ഉള്ളത് കാരണം ഞാൻ അടങ്ങിയിരുന്നു.
“നാളെയല്ലേ ഡി നമ്മുക്ക് സമാധാനമുണ്ടാക്കാന്നേ…”
ഞാനവളുടെ കൈയ്യിൽ പിടിച്ച് ഞെക്കിയിട്ട് പറഞ്ഞു.
“പിന്നെ …അനു ചേച്ചി ചേട്ടനെ കുറിച്ചൊക്കെ കുറേ ചോദിച്ചു”
” എന്താ ചോദിച്ചേ?”
ഞാനറിയാനുള്ള ആകാംക്ഷയിൽ ചോദിച്ചു.
“ചേട്ടൻ ആളെങ്ങനെയാ പാവാണോ?, പിന്നെ എന്തൊക്കെയാ ഹോബീസ്?”
അങ്ങനെ കുറേ ചോദിച്ചു”
“ആണോ?”
ഞാനുളളിലുള്ള സന്തോഷം പുറത്ത് കാണിക്കാതെ ചോദിച്ചു.
“എനിക്കെ ഉറക്കം വരുണു ഞാനെന്നാ പോയി കിടക്കട്ടെ ”
അവളത് പറഞ്ഞ് അവളുടെ റൂമിലേയ്ക്ക് പോയി.
ഞാൻ വീണ്ടും അനുരാധയെ മനസ്സിൽ താലോലിച്ച് കിടന്നുറങ്ങി.
പിറ്റേന്ന് വൈകീട്ട് ഞാനും അഞ്ജുവും കൂടി ഗോപാലങ്കിളിന്റെ വീട്ടിലേയ്ക്ക് ചെന്നു അവിടെയപ്പോൾ പത്മിനി ആന്റിയും അനുരാധയും മാത്രേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾ ചെന്നപാടേ പത്മിനി ആന്റി ഞങ്ങൾക്ക് കുടിക്കാനായി ജ്യൂസും കഴിക്കാൻ കുറേ ബേക്കറി ഐറ്റംസ് ഒക്കെ എടുത്ത് വച്ചു. ഞങ്ങൾ കഴിക്കാനായി ഇരുന്നതിന്റെ ഒപ്പം അനുരാധയും ഞങ്ങളോടൊപ്പം ഇരുന്ന് സംസാരിക്കുകയൊക്കെ ചെയ്തു.
അവളപ്പോൾ വീട്ടിലിടുന്ന ടൈപ്പ് ഒരു നൈറ്റിയാണ് ഇട്ടിരുന്നത്. ഇന്നലെ അഞ്ജുവായിട്ട് സംസാരിച്ചത് കൊണ്ടാണോന്നറിയില്ല അനുരാധ അവളോട് നന്നായി ചിരിച്ച് സംസാരിക്കുന്നുണ്ട്. ഞാൻ നോക്കുമ്പോൾ ജസ്റ്റ് ഒന്ന് ചിരിക്കും.
കുറച്ച് കഴിഞ്ഞപ്പോൾ പത്മിനി ആന്റി ഒരു കാരംസ് ബോർഡ് എടുത്തു കൊണ്ട് വന്നിട്ട് കുറച്ച് നേരം കളിക്കാമെന്ന് പറഞ്ഞ് എന്നെയും അഞ്ജൂനെയും വിളിച്ചു. കളി തുടങ്ങുന്നതിനു മുൻപേ തന്നെ എന്നെയും അനുരാധയേയും ഒരു ടീമാക്കി പത്മിനി ആന്റിയും അഞ്ജുവും ഒരു ടീം. കളി തുടങ്ങി കഴിഞ്ഞപ്പോൾ