ഒളിച്ചോട്ടം 4 [KAVIN P.S]

Posted by

പറഞ്ഞാ മനസ്സിലായില്ലാ, അത്രയ്ക്ക് മാറ്റങ്ങള് കാറിൽ ഞാൻ വരുത്തീട്ടുണ്ട്. അന്ന് പൈസ ചിലവാക്കായതിന് അച്ഛന്റെ കൈയ്യിൽ നിന്ന് കുറേ വഴക്കും കേട്ടതാണ്.

ഞങ്ങൾ മൂന്നു പേരും ഒരേ പോലെ കറുത്ത ഷർട്ടും വെള്ള മുണ്ടും കൂളിംഗ്‌ ഗ്ലാസ്സുമൊക്കെ വച്ച് കാറിൽ നിന്നിറങ്ങുന്ന കാഴ്ച കണ്ട് പിള്ളേരൊക്കെ ഞങ്ങളെ തുറിച്ച് നോക്കുന്നുണ്ട്. ഞങ്ങളത് കാര്യമാക്കാതെ മെയിൽ ബിൽഡിംഗിന്റെ മുൻപിലെ സ്റ്റെപ്പിൽ പോയി നിന്ന് ഫസ്റ്റ് ഇയർ പിള്ളേരെ പിടിച്ച് നിർത്തി പേരും വീടും ഒക്കെ ചോദിച്ച് പലരേയും ഒന്ന് വിരട്ടി വിട്ടു.
ഞങ്ങളുടെ ചെറിയ രീതിയിലുള്ള റാഗിംഗ് കണ്ട് ശുഐബ് ഇക്കയും ഫ്രണ്ട്സും വന്ന് എന്റെ തോളിൽ കൈ ഇട്ട് ചേർന്ന് നിന്നിട്ട് പുതിയ പിള്ളേരെ പരിചയപെടാനും അവരെ കൊണ്ട് പാട്ട് പാടിക്കുകയും ഒക്കെ ചെയ്തു.
ശുഐബ് ഇക്ക +1 ൽ പഠിക്കുമ്പോൾ എന്റെ സീനിയർ ആയിരുന്നു. അന്ന് തൊട്ടേ ഞാൻ പുള്ളി ആയിട്ട് നല്ല കമ്പനിയാണ്. ഷുഐബ് ഇക്കയ്ക്ക് പാർട്ടി ലെവലിലും പിള്ളേരുടെ ഇടയിലും നല്ല സ്വാധീനമുണ്ട് അതിന്റെ ധൈര്യത്തിലും കൂടി ആണ് ഞങ്ങളുടെ കോളെജിലെ ഈ ഷോ ഓഫ് ഒക്കെ. പുള്ളിയെ ഒരുമാതിരിപെട്ട എല്ലാവർക്കും പേടിയും ബഹുമാനവുമൊക്കെയാണ് കോളെജിലെ സ്റ്റുഡൻസിന്റെ എല്ലാ വിഷയത്തിലും പുള്ളി ഇടപെടാറും ഉണ്ട്.

ക്ലാസ്സ് തുടങ്ങാനുള്ള ബെല്ലടിച്ചതോടെ ഞങ്ങൾ എല്ലാരും ഞങ്ങളുടെ ക്ലാസ്സിലേയ്ക്ക് പോയി. ക്ലാസ്സിൽ ഒരേ പോലെ ഡ്രസ്സ് ചെയ്തെത്തിയ ഞങ്ങളെ സഹപാഠികൾ കൈ കൊട്ടിയും വിസലടിച്ചും ഒക്കെ ആണ് എതിരേറ്റത്. ഞങ്ങൾ സാധാരണ ഒരുമിച്ചാണ് ഇരിക്കാറ്. ലാസ്റ്റത്തെ ബെഞ്ചിൽ ഞങ്ങൾ പോയി ഇരുന്നു. ക്ലാസ്സിലെ ഗേൾസിനോട് ഞാൻ ഒട്ടും സംസാരിക്കാറില്ല. എന്താണെന്നറിയില്ല സംസാരിക്കാൻ എന്തോ ഒരു നാണം പോലെയാണ്. എന്നാൽ നിയാസും അമൃതും കൂടെയുണ്ടെങ്കിൽ എല്ലാ അലമ്പിനും ഞാനും അവരോടൊപ്പം കാണും. ഞങ്ങൾ മൂന്നു പേരെയും കോളെജിലും ക്ലാസ്സിലുമുള്ള വിളി പേര് 3 ഇഡിയറ്റ്സ് ഗാംഗ് എന്നാണ്. ഞങ്ങളുടെ ഫസ്റ്റ് പിരീഡ് ‘കമ്പനി ലോ ‘ ക്ലാസ് എടുക്കാൻ വന്നത് സുബിൻ സാറായിരുന്നു പുള്ളി ഞങ്ങളുടെ മൂന്നു പേരുടെയും ഡ്രസ്സിംഗ് കണ്ട് തുറിച്ച് നോക്കുന്നുണ്ടായിരുന്നു ഞങ്ങളത് കാര്യമാക്കാതെ കൂളായി ഇരുന്നു.

ഉച്ചയ്ക്കുളള ഇന്റർവെല്ലിന് ഞങ്ങൾ കോളെജ് ക്യാന്റീനിൽ പോയി ഫുഡ് കഴിച്ചു. കോളെജ് ക്യാന്റീൻ നടത്തുന്നത് ജേക്കബ് ചേട്ടനാണ് കക്ഷിയായിട്ട് ഞങ്ങൾ മൂന്നു പേരും നല്ല കമ്പനിയാണ്. ഇടയ്ക്ക് ക്ലാസ്സ് കട്ട് ചെയ്ത് ഞങ്ങൾ പോയി ഇരുന്ന് സംസാരിക്കാറുള്ളത് ക്യാന്റീനിലാണ്. ഇടയ്ക്ക് പുള്ളിയും ഞങ്ങളോടൊപ്പം കമ്പനിയടിച്ച് സംസാരിക്കാൻ കൂടാറുണ്ട്. അങ്ങനെ സാധാരണ പോലെ കോളെജിലെ ക്ലാസ് കഴിഞ്ഞപ്പോൾ ഞങ്ങൾ വീട്ടിലേയ്ക്ക് തിരിച്ചു.

തിരിച്ചു പോന്നപോൾ കാറ് ഓടിച്ചത് അമൃതാണ്. ഞാൻ പിറകിലെ സീറ്റിലും നിയാസ് മുന്നിലെ സീറ്റിലും ആണ് ഇരുന്നത്. കാറ് ടൗൺ ഏരിയയിലെത്തിയപോ എന്റെ മൊബൈലിലേയ്ക്ക് പരിചയമില്ലാത്ത നമ്പറിൽ നിന്ന് കോൾ വന്നു ഞാനത് എടുത്തതോടെ

ഞാൻ: ഹലോ ആരാ വിളിക്കുന്നെ?

മറുതലക്കൽ: മോനെ ഇത് ഗോപാൽ അങ്കിളാണ് രാവിലെ അച്ഛൻ പറഞ്ഞില്ലായിരുന്നോ ഞങ്ങൾ പുതിയ വീട്ടിലേയ്ക്ക് വരുന്ന കാര്യം.

ഞാൻ: അച്ഛൻ പറഞ്ഞിരുന്നു അങ്കിളും ഫാമിലിയും വരുന്ന കാര്യം.

Leave a Reply

Your email address will not be published. Required fields are marked *