ഒളിച്ചോട്ടം 4 [KAVIN P.S]

Posted by

അങ്ങോട്ടെയ്ക്ക് വരുമ്പോൾ എന്റെ കൈയ്യിൽ നിന്ന് കിട്ടും ട്ടോ …

ഞാൻ: എടി അഞ്ജു അതൊക്കെ അവളുടെ ആക്ടിംഗ് ആണ് അല്ലാതെ പിണങ്ങിയിട്ടൊന്നുമല്ല. (ഞാൻ ഇടം കൈ കൊണ്ട് അനുവിന്റെ കവിളിൽ പതിയെ വലിച്ചു കൊണ്ട് അഞ്ജുവിനോടായി പറഞ്ഞു)

അഞ്ജു: അങ്ങനെയാണോ? (അഞ്ജു ചിരിച്ചു കൊണ്ട് ചോദിച്ചു)

ഞാൻ: പിന്നല്ലാതെ ഏട്ടത്തി ഇവിടെ അഭിനയിച്ച് തകർത്തോണ്ടിരിക്കാ (ഞാൻ അനുവിനെ ഒന്ന് ചരിഞ്ഞ് നോക്കി പറഞ്ഞതോടെ അനു എനിക്ക് നേരെ ദേഷ്യത്തോടെ നോക്കി കൊണ്ട് വീണ്ടും മുഖം വെട്ടിച്ച് ഇരുപ്പായി)

അഞ്ജു: ചേട്ടാ നിങ്ങള് രണ്ടാളും രാവിലെ കഴിച്ചിട്ടാണോ ഇറങ്ങിയത്?

ഞാൻ: ഇല്ലാ, എടപ്പാള് എത്തുമ്പോൾ കഴിക്കാമെന്ന് കരുതിയാ, ഇപ്പോ സമയം 8 മണി കഴിഞ്ഞതല്ലേ ഉള്ളൂ (ഞാൻ കാറിലെ മ്യൂസിക്ക് സിസ്റ്റത്തിലേയ്ക്ക് നോക്കി കൊണ്ട് പറഞ്ഞു)

അഞ്ജു: എന്നാൽ ശരി കോഴിക്കോട് എത്തി കഴിഞ്ഞിട്ട് വിളിക്ക്. ഞാൻ ഫോൺ വെക്കുവാണേ ….
ബൈ ചേട്ടാ …. ബൈ അനു ചേച്ചി.

അഞ്ജു കോൾ കട്ട് ചെയ്ത് കഴിഞ്ഞപ്പോൾ ഞാൻ ഇടത്തോട്ട് ചരിഞ്ഞ് അനൂനെ നോക്കി. കക്ഷിയ്ക്ക് ഞാൻ നേരത്തെ അവളെ കളിയാക്കി പറഞ്ഞത് തീരേ ഇഷ്ടായിട്ടില്ല മുഖം വീർപ്പിച്ച് പിടിച്ചാണ് പെണ്ണിന്റെ ഇരുപ്പ്.
ഞാൻ അവളുടെ കൈയ്യിൽ പതിയെ തോണ്ടി കൊണ്ട് പറഞ്ഞു.
“അതേ അനുസെ നമ്മുക്ക് എവിടെന്നാ കഴിക്കണ്ടേ?”

പെണ്ണ് മറുപടിയൊന്നും പറയാതെ ഇടത്തേയ്ക്ക് തല വെട്ടിച്ച് ഇരുന്നു.
ഞാൻ വീണ്ടും തോണ്ടി കൊണ്ട് പറഞ്ഞു.
“അതേ, പറയെടാ അനു”

പിന്നേയും പെണ്ണ് ഒന്നും മിണ്ടാതെ പിണങ്ങി അതേ ഇരുപ്പ്.
“എന്റെ അനു ഞാൻ ഒരു തമാശ പറഞ്ഞതിനാണോ നീ ഇങ്ങനെ പിണങ്ങി ഇരിക്കുന്നേ?

അതോടെ പെണ്ണ് എനിക്ക് നേരെ തിരിഞ്ഞ് ഇരുന്നിട്ട്:
“നീ എന്തിനാ ആദി അവള് കേൾക്കെ എന്നെ അങ്ങനെയൊക്കെ വിളിച്ചേ?”

“എന്ത് വിളിച്ചെന്ന്?” ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു

“ദേ ആദി കിടന്ന് ഉരുളല്ലേ, നീ എന്തിനാ അഞ്ജു കേൾക്കേ എന്നെ ‘പൊട്ടിക്കാളീന്ന്’ വിളിച്ചേന്ന്?” പെണ്ണ് ദേഷ്യപ്പെട്ടു കൊണ്ട് പറഞ്ഞു.

“അതിനിപ്പോ എന്താ അനു? നമ്മുടെ അഞ്ജു അല്ലേ വേറെ ആരുമല്ലാലോ കേട്ടത്.” അവളുടെ ദേഷ്യം കണ്ട് ടെമ്പർ കേറി തുടങ്ങിയ ഞാനും ശബ്ദമുയർത്തി തിരിച്ചു ചോദിച്ചു.

“അങ്ങനിപ്പോ അവള് കേൾക്കേ എന്നെ അങ്ങനെയൊന്നും വിളിക്കണ്ട നീ” ഞാൻ പറഞ്ഞതിന് അനു പൊട്ടിതെറിച്ച പോലെയാണ് മറുപടി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *