അവിടെ നിന്ന് യാത്ര തിരിച്ച ഞങ്ങൾ ഒരു പത്തിരുപത് മിനിറ്റ് കൊണ്ട് വീട്ടിൽ തിരിച്ചെത്തി സമയം 9 കഴിഞ്ഞു. ഞങ്ങളുടെ തൊട്ടടുത്ത വില്ലകളിൽ താമസക്കാരിലാത്തത് കൊണ്ട് ചുറ്റും നല്ല ഇരുട്ട്.
വീട്ടിൽ എത്തിയ ഉടനെ അനു ഡ്രസ്സിന്റെ ഒന്നു രണ്ട് കവറുകളുമായി അകത്തേയ്ക്ക് പോയി. ബാക്കി ഡ്രസ്സുകളുടെ കവറും, പിന്നെ അടുക്കളയിലേക്കായി വാങ്ങിച്ച സാധനങ്ങളുമെടുത്ത് ഞാനും അകത്തേയ്ക്ക് കയറി.
സാധനങ്ങളൊക്കെ ഒതുക്കി വച്ച് ഞാൻ അനൂന്ന് വിളിച്ചിട്ട് അടുക്കളയിലേയ്ക്ക് ചെന്നു.
പെണ്ണപ്പോൾ ഉച്ചയ്ക്ക് അരിഞ്ഞ് വെച്ച ക്യാബേജ് ചട്ടിയിൽ ഇട്ട് പാകം ചെയ്ത് കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
എന്നെ കണ്ടതോടെ പെണ്ണ് ഒന്ന് ചിരിച്ചിട്ട് വീണ്ടും അവളുടെ പണി തുടർന്നു. ഞാൻ അടുക്കളയിലെ ഗ്രാനൈറ്റ് തിണ്ണയിൽ കയറി ഇരുന്നിട്ട്
അനൂനോട് പറഞ്ഞു:
“അനൂസെ നമ്മുക്ക് നാളെ നസീമിക്കാനോടും ഷഹനാത്താനേയും നമ്മുടെ വീടിന്റെ പാല് കാച്ചൽ ചടങ്ങിന് പോയി ക്ഷണിച്ചാലോ?”
” ഞാൻ മോനൂനോട് ഈ കാര്യം പറയാൻ ഇരിക്കായിരുന്നു.”
പെണ്ണ് ചിരിച്ചു കൊണ്ട് പറഞ്ഞു.
“നമ്മുക്കേ നാളെ രാവിലെ ഒരു 9 മണിയാകുമ്പോ പോയി പറയാം
വൈകിയാൽ നസീമിക്കാനെ കാണാൻ പറ്റൂല്ല”
“മ് പോകാന്നേ” പെണ്ണ് ഒന്ന് മൂളി കൊണ്ട് പറഞ്ഞു.
“ചോറ് റെഡിയായോ അനൂ ?
വയറ് മൂളാൻ തുടങ്ങീട്ട് കുറേ നേരമായി” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“ദിപ്പോ ആവും മോനു ഒരു പത്ത് മിനിറ്റ് ഈ ക്യാബേജ് ഒന്ന് ഉലർത്തിയിട്ട് തരാം”
“എന്നാ റെഡിയാകുമ്പോ വിളിക്ക് ഞാൻ പോയി നമ്മുടെ മണിയറ ഒന്ന് ഒരുക്കീട്ട് വരാം ”
ഞാൻ അത് പറഞ്ഞിട്ട് പെണ്ണിന്റെ മുഖത്തേയ്ക്ക് നോക്കി ഞാൻ പറഞ്ഞത് എന്താന്നെന്ന് മനസ്സിലാകാതെ പെണ്ണെന്റ മുഖത്ത് തന്നെ നോക്കി നിൽപ്പായി.
” മണിയറയോ അതെന്താ മോനൂസെ?”
പെണ്ണ് ഞാൻ പറഞ്ഞത് മനസ്സിലാകാതെ നിഷ്കളങ്കമായിട്ട് ചോദിച്ചു.
“അതൊക്കെയുണ്ട് …”
” ഒന്ന് പറ മോനു എനിക്ക് മനസ്സിലായില്ലാ നീ എന്താ പറഞ്ഞേന്ന്”
” ഓ ഇങ്ങനൊരു പൊട്ടിക്കാളി. എടാ നമ്മുടെ ബെഡ് റൂം ആദ്യരാത്രി സെറ്റപ്പിന് അറേഞ്ച് ചെയ്യുന്നതിനാ മണിയറാന്ന് പറയുന്നെ”
” ഓ അതിനങ്ങനൊരു പേരൂടെ ഉണ്ടല്ലേ? ”
പെണ്ണ് ചിരിച്ചു കൊണ്ട് പറഞ്ഞു.
” എന്നാ ഞാൻ പോയി അറേഞ്ച് ചെയ്യട്ടെ. ഫുഡ് റെഡിയാകുമ്പോ വിളിക്ക് ട്ടാ”
ഞാൻ പറഞ്ഞതിന് അനു ഒന്ന് പുഞ്ചിരിച്ചിട്ട് മൂളി.
ഫ്രിഡ്ജിൽ നിന്ന് വാങ്ങി വെച്ചിരുന്ന ആപ്പിളും ഓറഞ്ചും എടുത്ത് ഒരു അലൂമിനിയത്തിന്റെ താലം പോലുള്ള പാത്രത്തിൽ എടുത്ത് വച്ചിട്ട് ഞാൻ അനൂനെ നോക്കി പെണ്ണ് പുറത്ത് പോയപ്പോൾ ഇട്ട ഫ്രോക്കിട്ട് പുറം തിരിഞ്ഞാ നിന്നാണ് പാചകം ചെയ്യുന്നെ. ഞാൻ പോകുന്ന പോക്കിൽ കൈയ്യിൽ താലം എടുത്ത് കൈയ്യിൽ പിടിച്ചിട്ട് പുറം തിരിഞ്ഞ് നിന്നിരുന്ന പെണ്ണിന്റെ വലത്തെ കവിളിൽ ഒരുമ്മ വേഗത്തിൽ കൊടുത്തിട്ട് റൂമിലേയ്ക്ക് പോയി.
എന്റെ അപ്രതീക്ഷിതമായുള്ള ഉമ്മ വെക്കലിൽ ഞെട്ടിയ അനു നാണത്താൽ ഞാനുമ്മ വച്ച ഭാഗത്ത് കൈ ചേർത്ത് പിടിച്ച് നാണത്തോടെ നിൽക്കുന്നത് ഞാനെന്റ മനസ്സിൽ കണ്ടു.