“മോനു ഞാൻ റെഡി ഇനി പോകാട്ടോ”
അവള് അത് പറഞ്ഞിട്ട് പതിയെ നടന്നു റൂമിലെ ഡോറിന്റെ അടുത്തെത്തിയപ്പോഴാണ് ഫ്രോക്കിന്റെ പിറകിലുള്ള വള്ളി കെട്ടിയിടാത്തത് കാരണം പെണ്ണ് അത് ആട്ടി നടക്കുന്നത് കണ്ടത്.
ഞാനവളെ ഉറക്കെ വിളിച്ചു.
“അനൂസെ ഒന്നിങ്ങ് വന്നേ”
ഞാനുറക്കെ വിളിച്ചതെന്തിനാണെന്നറിയാതെ പെണ്ണോടി കട്ടിലിലിരിക്കുന്ന എന്റെ മുൻപിൽ വന്ന് നിന്നിട്ട്:
“എന്തിനാ മോനു വിളിച്ചെ?”
“നീ ഒന്ന് തിരിഞ്ഞ് നിന്നെ ”
ഞാൻ പെണ്ണിന്റെ ഇടുപ്പിൽ പിടിച്ചിട്ട് പറഞ്ഞു.
ഞാൻ പറഞ്ഞത് മനസ്സിലാകാതെ
പെണ്ണ് എന്നെ സംശയത്തോടെ നോക്കിയിട്ട് തിരിഞ്ഞു നിന്നു.
ഞാനവളുടെ ഫ്രോക്കിന്റെ രണ്ടു സൈഡിലായി അഴിഞ്ഞു കിടക്കുന്ന വള്ളി പിടിച്ചു ഒന്ന് വലിച്ചതോടെ
പെണ്ണ്
” എന്താ ആദി ഈ കാണിക്കണേന്ന്” പറഞ്ഞു തിരിഞ്ഞപ്പോഴെ ഫ്രോക്കിന്റെ വള്ളി കെട്ടാത്തത് പെണ്ണ് കണ്ടുള്ളൂ.
അതോടെ അവളൊരു ചമ്മിയ ചിരിയും ചിരിച്ചിട്ട് എന്നോട്:
“മോനൂസെ വള്ളിയുടെ കാര്യം മറന്ന് പോയെന്നെ ഒന്ന് കെട്ടി തരാവോ പ്ലീസ്?
“എന്റെ പൊന്നൊ ഇതെങ്ങാൻ കെട്ടാതെ പോയിരുന്നെങ്കിൽ നല്ല രസമായിരുന്നേനെ”
ഞാനവളുടെ ഫ്രോക്കിന്റെ വള്ളി രണ്ടും വലിച്ച് പിടിച്ച് നല്ല ഭംഗിയിൽ കെട്ടി കൊടുത്തിട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു.
“എന്നിട്ട് എന്നെ കളിയാക്കി ആൾക്കാർക്ക് ചിരിക്കാൻ അല്ലേ?”
“അങ്ങനെന്റെ പെണ്ണിനെ കളിയാക്കി ഒരുത്തനും ചിരിക്കണ്ട”
ഞാൻ ബെഡിൽ നിന്നെഴുന്നേറ്റിട്ട് പെണ്ണിന്റെ ഇടുപ്പിൽ ഇടം കൈ ചേർത്ത് പിടിച് നടന്ന് വീടിന് പുറത്തെത്തി.
” ഡോറടിച്ചില്ലാ മോനു”
പെണ്ണെന്റ ചുറ്റി പിടുത്തത്തിൽ നിന്ന് വിട്ടകന്നിട്ട് പറഞ്ഞു.
ഞാനാ സമയം പോയി കാറിൽ കേറി ഇരുന്നു. അനു വീട് പൂട്ടി വന്ന് കാറിൽ കേറിയതോടെ ഞങ്ങൾ ടൗണിലേയ്ക്ക് പുറപ്പെട്ടു.
ഒരു പത്തിരുപത് മിനിറ്റിനുള്ളിൽ ഞങ്ങൾ ‘അഡ്രസ്സ് മാളിൽ ‘ എത്തി.
അവിടെ ലേഡീസ് ഡ്രസ്സ് മാത്രം വിൽക്കുന്ന ബ്രാൻഡഡ് ഷോപ്പിൽ കയറി അവൾക്ക് രണ്ട് മൂന്ന് ചുരിദാറും, പിന്നെ ഒരു വൈറ്റ് സെറ്റ് സാരി ആദ്യ രാത്രി സ്പ്പെഷ്യൽ ആയിട്ടും വാങ്ങിച്ചു. അനു ഡ്രസ്സ് സെലക്ട് ചെയ്യുന്ന സമയമത്രയും ഞാൻ അവളോടൊപ്പം അക്ഷമനായി കൂടെ തന്നെയുണ്ടായിരുന്നു. എന്റെ മുഖത്തെ ഭാവം കണ്ട് അനു എന്നോട് ശബ്ദം താഴ്ത്തി ” മോനു ഒരു പത്ത് മിനിറ്റ് ഇതിപ്പോ കഴിയുമെന്ന്” പറഞ്ഞ് എന്നെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു.
ഒടുവിൽ ഒരു ഒന്നൊന്നര മണിക്കൂർ സമയം വേണ്ടി വന്നു അവളുടെ ഡ്രസ്സ് സെലക്ട് ചെയ്യാൻ.
പിന്നെ ഞങ്ങൾ മെൻസ് ഡ്രസ്സ് മാത്രമുള്ള ഒരു ബ്രാൻഡഡ് ഷോപ്പിൽ കയറി എനിക്ക് രണ്ട് ഷർട്ടും ജീൻസും എടുത്തു ഒപ്പം ആദ്യ രാത്രി സ്പെഷ്യലായിട്ട് വൈറ്റ് കളർ ലിനൻ ഷർട്ടും ഒരു കസവ് മുണ്ടും വാങ്ങി.