പിന്നെ അനു ചേച്ചിയുടെ ജോലി അവിടെ സെറ്റായോ?
ഞാൻ: എന്തായാലും അവന് പണി കിട്ടിയെന്ന് കേട്ടപ്പോ ഞാൻ ഹാപ്പി ആയി. “അനൂന് അടുത്ത മാസം ഒന്നാം തീയതി ജോയിൻ ചെയ്താൽ മതി. ഇനി ഒരു രണ്ടാഴ്ച കൂടി വെറുതെ ഇരിക്കാനുള്ള സമയമുണ്ട്.”.
അമൃത്: ആ… ഒരു ഹണിമൂൺ പോയി വരാനുള്ള സമയമുണ്ടല്ലോ മാൻ.
ഞാൻ: വീടിന്റെ റെജിസ്ട്രേഷനും പാല് കാച്ചലുമൊക്കെ കഴിഞ്ഞ് മൈസൂര് ഊട്ടി ഒക്കെ പോണംന്ന് പറഞ്ഞ് എനിക്ക് തലയ്ക്ക് സ്വൈര്യം തരണില്ല അവള്.
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
അമൃത്: ഡേ ഞങ്ങള് എല്ലാരും ഒരു മൂന്നു ദിവസം അവിടെ സ്റ്റേ ചെയ്യാൻ പ്ലാൻ ചെയ്താ ഇരിക്കണെ.
അത് കഴിഞ്ഞ് പോയാ മതിയെ ഹണിമൂണിന്.
ഞാൻ: നീയും നിയാസും വരണുണ്ടെങ്കി ഹണിമൂൺ തന്നെ ഞാൻ ക്യാൻസലെയ്യും അതിനൊക്കെ പിന്നേ ആയാലും പോകാലോ …
അമൃത് : ഉവ്വ … എന്നാ അനു ചേച്ചി നിന്റെ തല അടിച്ച് പൊളിക്കും.
ഹ…ഹ…ഹ
ഞാൻ: ഇപ്പോ അവൾക്കാ പണ്ടത്തെ കലിപ്പ് സ്വഭാവമില്ല മാൻ.
എന്നെ വലിയ റെസ്പക്ടാ.
ഞാനെന്തേലും കുറച്ച് ചൂടായി പറഞ്ഞാൽ പിന്നെ പെണ്ണ് കണ്ണ് നിറച്ച് ആകെ സെന്റി സീനാക്കും.
അമൃത്: ശരിക്കും… എന്നാലും ഇത് എനിക്കങ്‌ട് വിശ്വസിക്കാൻ പറ്റണില്ല.
കല്യാണം കഴിഞ്ഞാ പെണ്ണുങള് ഇങ്ങനെ മാറോ?
ഞാൻ: വേറെ പെണ്ണുങ്ങടെ കാര്യോ ന്നും എനിക്കറിയില്ല. എന്റെ അനു ശരിക്കും മാറിയിട്ട്ണ്ട്.
അമൃത്: എന്തായാലും നീ ഭാഗ്യവാനാ. ഡാ അതിനെ പൊന്നു പോലെ നോക്കണേ, കരിയിപ്പിക്കല്ലേ ട്ടാ .
ഞാൻ: ഇല്ല മാൻ
അവളുടെ കണ്ണ് നിറഞ്ഞ് കണ്ടാൽ എനിക്കത് താങ്ങാൻ പറ്റൂല.
സോ… ഞാൻ തന്നെ അങ്ട് തോറ്റു കൊടുക്കും എന്തേലും പ്രശ്നം ഉണ്ടാകുമ്പോ.
അതൊക്കെ പോട്ടെ എന്തായി സൗമ്യേടെ കാര്യം?
അമ്യത്: ഞാനായിട്ട് ഇപ്പോ നല്ല കമ്പനിയാ. ഒരൂസം ഔട്ടിംഗിനാ പോരാന്ന് സമ്മതിച്ചിട്ട്ണ്ട്.
ഞാൻ: ഈശ്വരാ അവിടേം വരേം എത്തിയോ?
നീ എന്നേക്കാൾ ഫാസ്റ്റാണല്ലോ മോനെ ഈ കാര്യത്തിൽ .
എന്ത് ഹെൽപ് വേണേലും ചോദിച്ചോ ഈ കാര്യത്തിൽ എന്റെ ഫുൾ സപ്പോർട്ട്.
അമ്യത്: ഉം ഏറെ കുറെ അവള് ട്രാക്കിലായിട്ടുണ്ട്. ഞാൻ പറയാം സമയാവട്ടെ.
ഡാ ആദി വരുമ്പോ നിനക്കൊരു സർപ്രൈസും കൊണ്ടാ ഞങ്ങള് വരുന്നെ .
ഞാൻ: സർപ്രൈസോ അതെന്താ മാൻ പറ .
അമൃത്: അതൊക്കെയുണ്ട് അതെന്താന്ന് നീ വരുമ്പോ കണ്ടാൽ മതി.
മച്ചാനെ എന്നാ ഞാൻ ഫോൺ വെക്കട്ടെ 2 ദിവസം കഴിഞ്ഞ് കാണാലോ. പിന്നെ നിയാസിനെ വിളിക്കണ കാര്യം മറക്കണ്ട.
ഞാൻ: ഓക്കെ മുത്തെ രണ്ടൂസം കഴിഞ്ഞ് കാണാം. നിയാസിനെ ഞാൻ വിളിച്ചോളാം
എന്നാ ഞാൻ ഫോൺ വെക്കാണേ ബൈ…..
അമൃതുമായിട്ടുള്ള ഫോണിലൂടെയുള്ള സംസാരം കഴിഞ്ഞപ്പോൾ ഞാൻ അനുവിനെ നോക്കി ബെഡ് റൂമിലേയ്ക്ക് ചെന്നു പക്ഷേ പെണ്ണവിടെ