ഒളിച്ചോട്ടം 4 [KAVIN P.S]

Posted by

“ഇപ്പോ വിനോദ് വിളിച്ചപ്പോൾ എന്നോട് പറഞ്ഞിരുന്നു ആ ചെക്ക് മോന്റ കയ്യിൽ നിന്ന് വാങ്ങി വെക്കാൻ.
ബെഡുകൾ 1 മണിക്കൂറിനുള്ളിൽ ഇവിടെയ്ക്ക് എത്തും”.

ഞാൻ കാറിൽ നിന്ന് ചെക്ക് എടുത്ത് സന്തോഷിന് കൊടുത്ത് കഴിഞ്ഞപ്പോൾ:

“എഗ്രിമെന്റ് 10 ദിവസത്തിനകം മോന്റ അച്ഛൻ വന്നിട്ട് എഴുതാമെന്നാ വിനോദ് പറഞ്ഞിരുക്കുന്നെ.
മോൻ വൈഫിനെ ഒന്ന് വിളിക്കോ അടുക്കളയിൽ സഹായത്തിന് ആരെയെങ്കിലും വേണോന്ന് ചോദിക്കാനാ”

” അനു ഒന്നിങ്ങ് വന്നേ വേഗം ….”

ഞാൻ ഉറക്കെ വിളിച്ചത് കേട്ട് പെണ്ണ് ഉമ്മറത്തേയ്ക്ക് വന്നു.

“എന്താ ആദി വിളിച്ചേ?”

“അതേ അടുക്കളയിലേയ്ക്ക് സഹായത്തിനും വീട് ക്ലീനിംഗിനും ആരെയെങ്കിലും വേണോന്ന് സന്തോഷേട്ടൻ നിന്നോട് ചോദിക്കുന്നു”

അനു സന്തോഷേട്ടനോട്ട് ഒന്ന് പുഞ്ചിരിച്ചിട്ട് പറഞ്ഞു.

“ചേട്ടാ, വീട് ക്ലീനിംഗിനും മുറ്റമടിക്കാനും ഒരാളെ കിട്ടിയാൽ നന്നായേനെ അടുക്കളയിലെ പണി ഞാൻ തന്നെ നോക്കി കൊള്ളാം”

” എന്നാൽ നമ്മുടെ വില്ലകൾ ക്ലീൻ ചെയ്യാൻ വരുന്ന ഒരു സരസമ്മ ചേച്ചിയുണ്ട് കക്ഷിയോട് ഞാൻ പറയാം, എന്നാ ഞാൻ അങ്ങ്ട് ചെല്ലട്ടെ എന്ത് ആവശ്യമുണ്ടേല്ലും എന്റെ നമ്പറിൽ വിളിച്ചാൽ മതി ”

സന്തോഷ് പോയി കഴിഞ്ഞപ്പോൾ ഞാൻ അനുവിന്റെ മടിയിൽ തല വെച്ച് സോഫ സെറ്റിയിൽ കിടന്നു.
രാവിലെ തൊട്ടുള്ള ഡ്രൈവിംഗ് കാരണം എനിക്ക് ദേഹമാസകലം നല്ല വേദന. എന്റെ തലമുടിയ്ക്കിടയിലൂടെ വിരലോടിച് പെണ്ണ് എന്നോട് ചേർന്നിരുന്നു.

” മോനുസെ അങ്ങനെ നമ്മുക്കും ഒരു വീടായല്ലേ ”

” ഉം” ഞാനവള് പറഞ്ഞതിന് ഒന്ന് മൂളുക മാത്രം ചെയ്തു.

“എന്ത് പറ്റി മോനു പുതിയ വീട്ടിലേയ്ക്ക് വന്നതിന്റെ ഉഷാറൊന്നും കാണുന്നില്ലാലോ”

” ഒന്നുമില്ലെടാ അനൂസെ കുറേ ഡ്രൈവ് ചെയ്തതിന്റെ ആണെന്ന് തോന്നുന്നു ദേഹമൊത്തം വേദന”

” എന്നാ മോനു കുറച്ച് നേരം കിടക്ക് എന്നിട്ട് നല്ല ചൂട് വെള്ളത്തിൽ പോയി കുളിക്ക് , ഇവിടെ വാട്ടർ ഹീറ്റർ ഒക്കെ ഫീറ്റ് ചെയ്തിട്ടുണ്ടെന്നല്ലെ പറഞ്ഞേ”

Leave a Reply

Your email address will not be published. Required fields are marked *