സ്വീകരണ മുറിയിൽ നിന്ന് നടന്നെത്തിയത് ഡൈനിംഗ് ഏരിയയിലാണ് നല്ല വിശാലമായി തന്നെയാണ് അതും. അവിടെ കറുത്ത നിറത്തിലുള്ള ഡൈനിംഗ് ടേബിളും കസേരകളും കിടപ്പുണ്ടായിരുന്നു.
ഹാളിനോട് ചേർന്ന് തന്നെയാണ് മൂന്ന് ബെഡ് റൂമും ഞാനും അനുവും ആദ്യം കണ്ട ബെഡ് റൂമിലേയ്ക്ക് പോയി അവിടെ മരത്തിന്റെ കൊത്തു പണികളോട് കൂടിയ നല്ലൊരു ഡബിൾ കോട്ട് (കട്ടിൽ) കിടപ്പുണ്ട്.
” ഹോ ഭാഗ്യം കട്ടിൽ വാങ്ങാതെ ഒത്തിട്ടുണ്ട് അല്ലെ മോനൂസെ” പെണ്ണ് എന്റെ ഇടത്തെ കയ്യിൽ തൂങ്ങി കൊണ്ട് പറഞ്ഞു.
” ഇനി ബെഡ് വാങ്ങണല്ലോ അനൂസെ … നമ്മുക്ക് നിന്റെ ഈ വയ്യായ്ക തീരുമ്പോ ബെഡിൽ കുത്തി മറിയണ്ടേ?” ഞാൻ പെണ്ണിന്റെ കവിളിൽ അമർത്തി ഒരുമ്മ കൊടുത്ത് കൊണ്ടാണത് പറഞ്ഞത്.
” ഒന്ന് പതിയെ പറ നാണമില്ലാത്ത ജന്തു ആ സന്തോഷേട്ടൻ ഇതെങ്ങാൻ കേട്ടിരുന്നെങ്കിലോ?” പെണ്ണ് എന്റെ കൈയ്യിൽ നിന്ന് പിടി വിടുവിച്ചു നീങ്ങി നിന്നിട്ട് വിളറിയ മുഖത്തോടെ പറഞ്ഞു.
“ഓ പിന്നെ പുള്ളി ഇതൊന്നും കേൾക്കത്തൊന്നൂല” ഞാൻ പെണ്ണ് പറഞ്ഞതിനെ തള്ളി പറഞ്ഞു.
ബാക്കിയുള്ള രണ്ട് ബെഡ് റൂമും ഞങ്ങൾ ഒരുമിച്ച് പോയി കണ്ടു. അവിടെയെല്ലാം കട്ടിൽ കൊണ്ടു വന്നിട്ടുണ്ട്. പിന്നെ ഞങ്ങൾ പോയത് അടുക്കള കാണാനാണ്. അവിടെ മോഡേൺ ടൈപ്പിലുള്ള ഇലക്ട്രിക് ചിമ്മിനിയും കാസ്റ്റൺ അടപ്പുമൊക്കെ സജ്ജീകരിച്ചിട്ടുണ്ട്. അനുവിന് അടുക്കള കണ്ടതോടെ കൂടുതൽ സന്തോഷമായി.
“ദേ മോനു ഇലക്ട്രിക് ചിമ്മിനിയൊക്കെ വച്ച് നല്ല സ്റ്റൈൽ ആണല്ലോ നമ്മുടെ അടുക്കള” പെണ്ണ് അടുക്കളയുടെ തിണ്ണയിലേയ്ക്ക് വലിഞ്ഞ് കേറി ഇരുന്ന് കൊണ്ട് പറഞ്ഞു.
“അതേ അനൂസെ ഈ അടുക്കളാന്ന് പറയണ സ്ഥലം കിടന്നുറങ്ങാനുള്ളതല്ലാന്ന് അറിയാലോ .നിനക്ക് എന്തേലും വച്ചുണ്ടാക്കാനറിയോന്ന്?”
തിണ്ണയിലിരിക്കുന്ന പെണ്ണിന്റെ തുടയിൽ മുട്ട് കൈ എടുത്ത് വച്ച് ഞാൻ ചോദിച്ചു.
“ഹ..ഹ..ഹ വല്യ തമാശയാട്ടോ നീ പറഞ്ഞെ ഞാൻ കരുതി അടുക്കള ടീവി കാണാനുള്ള സ്ഥലമാണെന്ന്”
ഞാൻ പറഞ്ഞത് ഇഷ്ടപ്പെടാതിരുന്ന അനു അവളുടെ തുടയിൽ വച്ച എന്റെ കൈ എടുത്ത് മാറ്റി കൊണ്ട് മുഖം വീർപ്പിച്ച് ഇരുപ്പായി.
“ഈശ്വരാ ജീവിത കാലം മൊത്തം ഹോട്ടലീന്ന് വാങ്ങി കഴിക്കേണ്ടി വരുമെന്ന് തോന്നണുണ്ട് ഇവൾക്കൊന്നും അറിയാമേലാന്നാ ഇവളുടെ ഇരുപ്പ് കണ്ടിട്ട് എനിക്ക് തോന്നണേ” ഞാൻ അൽപ്പം ശബ്ദം താഴ്ത്തി അനു കേൾക്കാൻ പാകത്തിൽ ഒരു ആത്മഗതം പോലെ പറഞ്ഞു.