നഴ്സ് ഉടൻ വെളിയിൽ വന്നു. ഞാൻ അവരുടെ കയ്യിൽ ആ പാക്കറ്റ് കൊടുത്തു. അവരതും കൊണ്ട് വീണ്ടും അകത്തേക്ക് പോയി. അരമണിക്കൂറിനു ശേഷം ഡോക്ടർ പുറത്തേക്ക് വന്നു. അദ്ദേഹം ഒരു ജൂനിയർ ഡോക്ടറാണെന്നെനിക്കു തോന്നി. ദീപിക എന്റെ അരികിൽ തല താഴ്ത്തി നിൽക്കുമ്പോൾ അദ്ദേഹം വന്ന് എന്നോടു നേരിട്ട് സംസാരിച്ചു..
“കാർത്തിക് ന്റെ സന്ധികൾ പിന്നോട്ട് നിവർത്താൻ ശ്രമിക്കുന്നുണ്ട്. പക്ഷേ അതല്പം കഠിനമാണ്.. എന്നാലും പ്രതീക്ഷ കൈ വിടേണ്ട.. അത് പ്രവർത്തിക്കുന്നുണ്ടെങ്കിൽ നമുക്കത് തിരികെ വയ്ക്കാം. തുടർന്ന് ഞങ്ങളവിടെ ആ സ്റ്റെബിലൈസർ ഉപയോഗിക്കും. അല്ലാത്തപക്ഷം അയാൾക്കൊരു ശസ്ത്രക്രിയ വേണ്ടി വന്നേക്കാം.. പക്ഷെ ഇനി കൈകളും തോളും മുമ്പത്തെപ്പോലെ അനായാസമായി ചലിപ്പിക്കാനൊക്കുമോ എന്ന് ഞങ്ങൾക്ക് ഉറപ്പില്ല.. ഞങ്ങൾ മാക്സിമം ശ്രെമിക്കാം..”
രണ്ടു പേർക്കും വേണ്ടി ഞാൻ തലയാട്ടിയപ്പോൾ അയാൾ തിരിച്ചകത്തേക്കു പോയി. ദീപിക അപ്പോഴും എന്റെ അരികിൽ നിൽക്കുകയായിരുന്നു..
“എന്താണ് കാർത്തിക്കിനു സംഭവിച്ചത്?”
ഞാൻ അവളോട് താഴ്ന്ന ശബ്ദത്തിൽ ചോദിച്ചു.
“കാൽ വഴുതി പടിക്കെട്ടിലേക്ക് വീണതാ..”
“ഓ ..”
അവൾ തറയിലേക്ക് നോക്കുന്നത് ഞാൻ കണ്ടു. അവൾ വീണ്ടും കരയാൻ തുടങ്ങുകയായിരുന്നു..
“ഏയ്.. വിഷമിക്കേണ്ട.. അയാൾക്ക് ശരിയാകും..”
ഞാൻ വീണ്ടും താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു. അവൾ വീണ്ടും തലയുയർത്തി എന്റെ കണ്ണിലേക്ക് നോക്കി.. അവളുടെയാ കണ്ണുകൾ നനഞ്ഞിരുന്നു..
ഒരു മണിക്കൂർ കഴിഞ്ഞു. ഒരു പോലീസുകാരൻ വന്നിട്ട് എന്റെ പേര് വിളിച്ചു..
“ക്രിഷ്.”
ഞാൻ അയാളുടെ അടുത്തേക്ക് തിരിഞ്ഞു..
“അതെ.”
“നിങ്ങളാ ആക്‌സിഡന്റ് കേസിന്റെ കൂടെ വന്ന ആളല്ലേ?”
“അതെ.”
“വരൂ..”
ദീപ്തിയുടെ മുഖത്തേക്ക് ഒന്നു നോക്കിയിട്ട് ഞാൻ അയാളോടൊപ്പം പോയി.