വരേണ്ടതുണ്ട്. ഇതിനു രണ്ടു ഫ്ലോർ താഴെയുള്ള മെഡിക്കൽ സ്റ്റോറിൽ കാണും. ഈ കുറിപ്പവിടെ കാണിച്ചാൽ മതി.”
എനിക്കൊന്നും മനസ്സിലായില്ലെങ്കിലും ഞാൻ വീണ്ടും തലയാട്ടിക്കൊണ്ട് ആ പേപ്പർ വാങ്ങിച്ചു. ഓപ്പറേഷൻ തിയേറ്ററിന്റെ വാതിൽ അടച്ചു കൊണ്ട് നഴ്‌സ് ഒരു നിമിഷത്തിനുള്ളിൽ അപ്രത്യക്ഷയായി. ഞാനെന്റെ കൈയിലുള്ള പേപ്പർ നോക്കി. എനിക്കതിലെ എഴുത്ത് കണ്ടപ്പോൾ ഒരു അന്യഭാഷ പോലെ തോന്നി. ഒരു മെഡിക്കൽ കുറിപ്പിൽ ഇത്തരം എഴുത്തുകൾ പുതിയതൊന്നുമല്ല. ഒരു ഡോക്ടർക്കും ഒരു ഫാർമസിസ്റ്റിനും മാത്രമേ ആ രചനകൾ വായിക്കാൻ കഴിയൂ എന്നെനിക്ക് തോന്നി.. ദൈവത്തിനെങ്കിലും അത് വായിക്കാൻ കഴിയുമോ?.. ഞാൻ അത്ഭുതപ്പെട്ടു.
ഞാൻ വീണ്ടും ദീപികയുടെ മുഖത്തേക്ക് നോക്കി. അവൾ ക്ഷീണം കാരണം ബോധംകെട്ടു പോയതു പോലെ തോന്നി. എങ്കിലും തൽക്കാലം അവൾ അവിടെ ചാരിക്കിടന്നു ഉറങ്ങുന്നതു കണ്ടപ്പോൾ എനിക്കെഴുന്നേൽപ്പിക്കാൻ തോന്നിയില്ല.
ഞാനാ കുഞ്ഞിനെയും തോളിൽ ചേർത്തുപിടിച്ചു കൊണ്ട് സ്റ്റെയർകേസിനടുത്തേക്ക് നടന്നു. പടികളിറങ്ങി രണ്ടു ഫ്ലോർ താഴെ എത്തി ആശുപത്രിക്കുള്ളിൽ തന്നെയുള്ള ആ മരുന്ന് കടയിൽ കയറി കുറിപ്പ് കാണിച്ച് മരുന്ന് ചോദിച്ചു. പക്ഷേ അവിടെയാ മരുന്ന് ഉണ്ടായിരുന്നില്ല. വേറെ വഴിയില്ലാതെ കുഞ്ഞിനേയും തോളത്തു കിടത്തിക്കൊണ്ട് ആശുപത്രിക്ക് വെളിയിലിറങ്ങി ആദ്യം കണ്ട മെഡിക്കൽ സ്റ്റോറിൽ കയറി ചോദിച്ചു. ഭാഗ്യവശാൽ അവിടെയത് ഉണ്ടായിരുന്നു.
സത്യത്തിൽ അതൊരു shoulder stabilizer pad ആയിരുന്നു. പ്രത്യേകമായി velcro എന്ന പേരതിൽ കണ്ടപ്പോൾ എനിക്കൊരു ഏകദേശ ചിത്രം ലഭിച്ചു. ദീപികയുടെ ഭർത്താവ്, കാർത്തിക്കിന് തോളെല്ലിൽ സ്ഥാനചലനം സംഭവിച്ചിട്ടുണ്ട്. എന്തെങ്കിലും ഇടിയോ മറ്റോ ഏറ്റപ്പോൾ അയാളുടെ തോളിൽ നിന്നാ ജോയിന്റ് പുറംതള്ളാൻ കാരണമായിട്ടുണ്ടാവും.
ഇതെന്തായാലും ജീവന് ഭീഷണിയല്ല.. ഇതൊരു വലിയ രോഗവുമല്ല.. പിന്നെ എന്തിനാണ് അവൾക്കിത്രയധികം വിഷമവും കണ്ണീരും?.. ഞാനെന്റെ ചിന്തയിൽ സ്വയം ചിരിച്ചു.. എന്തായാലും എന്നെ സംബന്ധിച്ചിടത്തോളം അതപ്പോൾ വലിയ കാര്യമൊന്നുമായിരുന്നില്ല.. പ്രത്യേകിച്ച് ഞാൻ രാവിലെ കണ്ടതൊക്കെ കാരണം. ആളുകൾ അപകടങ്ങളിൽ പെടുന്നു.. ചിലർ മരിക്കുന്നു.. ചിലർ രക്ഷപ്പെടുന്നു..
പാഡ് വാങ്ങിയപ്പോൾ എനിക്ക് നാന്നൂറ് രൂപ അവിടെ അടക്കേണ്ടി വന്നു. ഞാനാ തുക നൽകി കുഞ്ഞിനെയും കൊണ്ട് വീണ്ടും ആശുപത്രിയിലേക്ക് നടന്നു. ആ ഫ്ലോറിലേക്ക് നടന്നു കയറിയപ്പോൾ തന്നെ ദീപിക തിടുക്കത്തിൽ ഓടി വരുന്നതു കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു.. ഇനി അരുതാത്തതു വല്ലതും സംഭവിച്ചു കാണുമോ എന്ന്.. അവൾ വളരെ പരിഭ്രാന്തിയോടെ എന്റെ അടുക്കലെത്തി. ഞാൻ ഒരു വാക്കെങ്കിലും ചോദിക്കുന്നതിനു മുമ്പ് അവൾ