💘മായകണ്ണൻ 4 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Posted by

“രാമേട്ടാ വാ നമ്മുക്ക് ഒരു ചായ കുടിച്ചിട്ട് വരാം.”

“അഹ്. കണ്ണാ നീ കുടിച്ചോ ടാ??”

“ഇല്ലച്ഛാ.”

“Mm നിങ്ങൾക്കുള്ളത് വാങ്ങിച്ചിട്ട് വരാം.”

അത്രയും പറഞ്ഞ് അവര് പുറത്തേക്ക് പോയി.

“വാവേ പപ്‌സ് ആണൊടാ അത്??”

അവരങ്ങോട്ട് ഇറങ്ങിലാ അതിനുമുന്നേ എത്തി കൊതിച്ചി പാറൂന്റെ ചോദ്യം.

“അഹ്‌ടി കൊതിച്ചി.”

“എത്രണ്ണം ഉണ്ട്??”

“എത്രണ്ണം വേണം??”

“ഒരു ഏഴെട്ടെണ്ണം എങ്കിലും വേണം.”

“അത്രയും മതിയോ??”

“അഹ് തൽക്കാലത്തേക്ക് അത്രയും മതി.”

ഞാൻ ചിരിച്ചു. കാളയെ പോലെ വളർന്നു. എന്നിട്ടും കുസൃതിക്ക് ഒരു കുറവും ഇല്ല. ഞാനാ പൊതി അവൾക്ക് കൊടുത്തു. ഈ തൽകാലം എന്നത് കൂടി പോയ 5 മിനിറ്റ് വരെ കാണൂ. അത് കഴിഞ്ഞാൽ പിന്നേം വിശക്കുന്നു എന്ന് പറയും. ഏതായാലും പൊതി കിട്ടിയപ്പോ പെണ്ണ് ഹാപ്പി. കവിളത്തൊരു ഉമ്മേം കിട്ടി. രണ്ടേ രണ്ട്‌ മിനിറ്റുകൊണ്ട് അവള് എണ്ണം എടുക്കാണ്ട് ഒരേ ഇരുപ്പിൽ തിന്നു. അവള് എണ്ണം എടുത്തില്ലേലും എനിക്ക് എടുത്തല്ലേ പറ്റു രണ്ട് മിനിറ്റ് കൊണ്ട് ആറെണ്ണം.

“മതി വാവേ ബാക്കി നീ കഴിച്ചോ.”

“ഷോ ആറെണ്ണം അല്ലേ ആയുള്ളൂ. ഒരു രണ്ട് എണ്ണം കൂടെ പോവും.”

“ഇനി വയറ്റിൽ സ്ഥലം ഇല്ല വാവേ. അമ്മ എന്നെ കൊണ്ട് ദേ നീ വരുംമുൻപ് നാല് ഓറഞ്ചാ തിറ്റിച്ചേ. ഇപ്പൊ ദേ ആറ് പപ്സും. ഇനിയും തിന്നാ എന്റെ വയർ മിക്കവാറും പൊട്ടും.”

ഓഹോ അപ്പൊ നാല്‌ ഓറഞ്ചാ ആള് കേറ്റിയെ. ചുമ്മാതല്ല ഇന്ന് ആറില് ഒതുക്കിയെ.

“Mm ഇങ്ങ് താ.”

ചിരിച്ചുകൊണ്ട് ഞാനാ പൊതി അവളിൽ നിന്നും വാങ്ങിച്ചു. എന്നൊട് തിന്നാൻ പറഞ്ഞെങ്കിലും എനിക്ക് അത് തിന്നാൻ തോന്നില്ല. ബെണ്ടിന്റെ ഒരു സൈഡിലായി ഞാനത് മാറ്റി വച്ചു.

“എന്താ അത് മാറ്റി വച്ചേ??”

ഞാൻ മാറ്റി വച്ചത് കണ്ടതും അപ്പളെത്തി ആശത്തിടെ ചോദ്യം.

“അവിടെ ഇരിക്കട്ടെ. ഞാൻ പിന്നെ കഴിച്ചോളാം.”

അതായിരുന്നു അവളുടെ ചോദ്യത്തിന് ഞാൻ കൊടുത്ത ഉത്തരം.

“പിന്നില്ലേ വാവേ ഇന്നെനിക്ക് എന്തോരം സന്തോഷമുള്ള ദിവസാന്ന് അറിയോ??”

“Mm എന്താ??”

Leave a Reply

Your email address will not be published. Required fields are marked *