“അല്ല ഈ വാട്സാപ്പ് നമ്മക്ക് ഉപയോഗം ഉള്ള ആപ്പ് അല്ലെ?? അതിന്റെ നോട്ടിഫിക്കേഷൻ ഓഫാക്കിയാൽ ആവശ്യക്കാര് മെസ്സേജ് അയച്ച നമ്മക്കെങ്ങനെ അറിയാൻ പറ്റും??”
അവള് പറഞ്ഞതിലും കാര്യമുണ്ട്. പക്ഷെ ഞാൻ നോട്ടിഫിക്കേഷൻ ഓഫാക്കിയത്തിന്റെ പ്രധാന കാരണം നാലഞ്ചു കുത്ത് ഗ്രൂപ്പ് കിടപ്പുണ്ട്. തുരുതുരാ മെസ്സേജ് വരും ഭ്രാന്ത് എടുക്കും. ഓഫാക്കിയപ്പോ full നോട്ടിഫിക്കേഷനും അങ്ങ് ഓഫാക്കി. ഈയൊരു കാര്യം മാത്രമാണ് ഞാനെന്റെ ചേച്ചിയിൽ നിന്നും മറച്ചു വച്ചത്.
“അത് free fire ന്റെ കുറെ ഗ്രൂപ്പ് ഉണ്ടേ. ചുമ്മ മെസ്സേജ് വന്നോണ്ടിരിക്കും. അതാ.”
ഞാനൊരു ചിരിയോടെ നല്ല കല്ല് വച്ച നുണ പറഞ്ഞു. അവിടേം ചിരി തന്നെയാണ് അതിന് മറുപടിയായി കിട്ടിയത്. പിന്നെ അവൾ ചേച്ചിയുടെ നേരെ തിരിഞ്ഞ് ഓരോന്ന് ചോദിക്കാൻ തുടങ്ങി. അതൊന്നും എന്റെ കാതുകളിൽ എത്തില്ല. അവളെ തന്നെ കണ്ണിമ വെട്ടാതെ ഞാൻ നോക്കിയിരുന്നു. ഓരോന്ന് പറയുമ്പോഴും അവൾടെ മുഖത്ത് വിരിയുന്ന ഭാവമാറ്റങ്ങൾ ഞാൻ ശ്രദ്ധിച്ചിരുന്നു. അതെല്ലാം കാണുമ്പോ എന്റെ ചുണ്ടിന്റെ കോണിലും ഞാനറിയാതെ തന്നെ പുഞ്ചിരി വന്നിരുന്നു. പെട്ടന്ന് അവളുടെ ആ മാൻപേട കണ്ണുകൾ എന്റെ കണ്ണുകളുമായി കൂട്ടിമുട്ടി. എന്നെ നോക്കി അവൾ എന്താന്ന് അർത്ഥത്തിൽ പുരികം പൊക്കി. അതിന് ഞാൻ ഒന്നൂല്ല എർത്ഥത്തിൽ ചുമൽ കൂച്ചി. അവൾ ചിരിച്ചു ഞാനും. ഇതെല്ലാം കണ്ട് മറ്റൊരാളും ചിരിക്കുന്നുണ്ടായിരുന്നു, എന്റെ ചേച്ചി.
“കണ്ണാ ഒന്ന് പുറത്തേക്ക് വരുവോ?? എനിക്ക് കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ ഉണ്ടായിരുന്നു.”
കുറച്ച് നേരത്തെ സംസാരത്തിനൊടുവിൽ അവൾ എന്നോട് പറഞ്ഞ് എന്റെ മറുപടിക്ക് കാത്തുനിക്കാതെ പുറത്തേക്കിറങ്ങി.
“എന്താടി അവൾക്ക് പറയാനുള്ളത്??”
ഞാനവിടെ ഇരുന്ന് വട തിന്നുവായിരുന്ന എന്റെ ചേച്ചിയോട് തിരക്കി.
“അഹ് എനിക്കെങ്ങനെ അറിയാം??”
ഒരു കള്ളച്ചിരിയോടെ അവളത് പറഞ്ഞപ്പോ അത് വരെ ഇല്ലാതിരുന്ന പേടി എന്റെ ഉള്ളിൽ ഉടലെടുത്തു.
“ടി ചേച്ചി….”
ഞാനവളെ ദയനീയമായി വിളിച്ചു.
“നീ പോയി അവൾക്ക് പറയാനുള്ളത് എന്താന്ന് കേക്ക് വാവേ, ചെല്ല്.”
അവളും കൂടി എന്നെ അങ്ങോട്ടേക്ക് ഉന്തി തള്ളി വിട്ടു. പേടിച്ച് പേടിച്ചാണെങ്കിലും ഞാൻ അങ്ങോട്ടേക്ക് നടന്നു. മനസ്സ് നിറയെ പേടിയുമായി.
തുടരാം അല്ലെ??????