“നമ്മടെ ലക്ഷ്മി ചേച്ചിക്കോ?? എന്നിട്ട് ഡോക്ടർ എന്ത് പറഞ്ഞു??”
ഇവളെ ഓരോ നിമിഷവും അടുത്തറിയുന്തോറും എനിക്ക് ഇവളോടുള്ള സ്നേഹം കൂടുവാണ്. ഇന്ന് രാവിലെയാ ആദ്യയി ഞാൻ കാണണേ. അപ്പൊ തന്നെ ആരോടും ചോദിക്കാതെ ഇവളെന്റെ ഹൃദയത്തിൽ കേറി. ഇവളെന്നെ ഓർക്കുന്നു, എന്റെ ചേച്ചിയെ ഓർക്കുന്നു. ആർക്കും വിട്ട് കൊടുക്കില്ല ഇവളെ ഞാൻ.
“ഏയ് കണ്ണാ….”
അവളുടെ വിളിയാണ് എന്നെ കൂടുതൽ ആലോചനകളിൽ നിന്ന് തടസ്സപ്പെടുത്തിയത്.
“അഹ്. ഇപ്പൊ കുഴപ്പം ഒന്നുമില്ല.”
“Mm. എവിടെയാ കിടക്കണേ??”
“Second floor.”
“അഹ് ഞാൻ പിന്നെ വന്ന് കണ്ടോളം. Blood donate ചെയ്യണം. ഞാൻ അങ്ങോട്ട് ചെല്ലട്ടെ.”
“അതെവിടെയാ??”
“ദോ ആ കാണുന്ന ഡ്രസിങ് റൂമിന്റെ വലത് സൈഡ്.”
അവൾ അങ്ങോട്ടേക്ക് വിരൽ ചൂണ്ടി കാണിച്ചു. എന്നിട്ട് അവിടേക്ക് നടന്നു. അപ്പോഴും എനിക്ക് മനസ്സിലാവാത്തത് ഇവളെന്തിനാ എന്നെ പിന്നിന്ന് വിളിച്ചത് എന്നാ. ഞാനും പിന്നൊന്നും ആലോചിക്കാതെ ചേച്ചിയുടെ അടുത്തേക്ക് നടന്നു. ചൂടോടെ ഈ പപ്‌സ് അങ്ങോട്ടേക്ക് കൊടുക്കണം. അതായിരുന്നു എന്റെ അപ്പളത്തെ ലക്ഷ്യം. മായയെ ഇനിയും കാണാൻ പറ്റോലോ എന്ന സത്തോഷത്തോടെ ഞാൻ നടന്നു. റൂമിന് വെളിയില് അച്ഛനേം അമ്മയെം കണ്ടില്ല. അവിരിരുന്ന ചെയറിൽ വേറാരോ ഇരിക്കുന്നു. ഞാൻ മുറിക്കുള്ളിലേക്ക് കേറി. അവിടെ കണ്ട കാഴ്ച ശെരിക്കും പറഞ്ഞാൽ എനിക്ക് സന്തോഷത്തിനപ്പുറം വേറെന്തോ ഫീൽ ആണ് തന്നത്. അച്ഛന്റെ തോളിൽ തല ചായിച്ച് കിടക്കുന്ന എന്റെ ചേച്ചി. ഒരു ഓറഞ്ച് പൊളിച്ച് അതിന്റെ അല്ലി അവൾടെ വായിക്കുള്ളിൽ വച്ച് കൊടുക്കുന്ന അമ്മ. കുറച്ച് നേരത്തേക്ക് ഞാൻ അതും നോക്കി നിന്നു. ആ ഒരു കാഴ്ച കൂടുതൽ നേരം കണ്ട് ആസ്വദിക്കാൻ എന്റെ ചേച്ചിപെണ്ണ് സമ്മതിച്ചില്ല. പപ്സിന്റെ മണം കിട്ടിട്ട് ആണെന്ന് തോന്നുന്നു അവൾ വാതിൽകലേക്ക് നോക്കി അപ്പൊ എന്നെ കണ്ടു.
“എന്താ വാവേ കൈയില്??”
കയ്യിലെ പൊതി കണ്ടിട്ട് അവളെന്നോട് തിരക്കി. അപ്പോഴേക്കും അച്ഛനും അമ്മയും അവിടുന്ന് എഴുന്നേറ്റിരുന്നു.
“പപ്‌സ് ആയിരിക്കും.”
അമ്മ ഒരു കളിയാക്കൽ രീതിയിൽ ചിരിച്ചുകൊണ്ട് പറഞ്ഞു. നേരത്തെ കണ്ട അമ്മയെ അല്ല ഇത്. ഞാനും ചിരിച്ചു. അത് കണ്ട് അച്ഛനും ചിരിച്ചു. പിന്നെ ചേച്ചിയും.