“Good morning.”
വന്നപ്പടെ അവളുടെ ആ മുല്ലപ്പൂമൊട്ട് പോലുള്ള പല്ലുകൾ കാട്ടി ചിരിച്ചുകൊണ്ട് wish ചെയ്‌തു. ഇന്നത്തെ ദിവസം കളർ അവൻ അത് തന്നെ ധാരാളം.
“Good morning മായ കുട്ടി.”
അത് കേട്ട് ചേച്ചിയും കൊടുത്തു ഒരു wish.
“Good morning മായാ.”
ഞാനങ്ങനെ wish ചെയ്യുന്ന കൂട്ടത്തിലൊന്നും അല്ല. ഇങ്ങോട്ട് ആരെങ്കിലും wish ചെയ്താൽ might ചെയ്യത്തും ഇല്ലാ. പക്ഷെ മായ wish ചെയ്‌തപ്പോ എനിക്ക് തിരിച്ചും ചെയ്യാൻ തോന്നി.
“ദാ”
അവൾ കൈയിലെ പൊതി ചേച്ചിക്ക് കൊടുത്തു.
“എന്താ ഇത്??”
പൊതിയിൽ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയാണ് ചേച്ചിയുടെ ചോദ്യം.
“നല്ല ചൂട് പരിപ്പ് വട.”
അത് കേട്ടപ്പോ എന്റെ കൊതിച്ചി പെണ്ണിന്റെ മുഖത്തെ ഭാവം കാണണമായിരുന്നു.
“ഞാനിന്നലെ കണ്ണന് മെസ്സേജ് അയച്ചിരുന്നു. പക്ഷെ ഒരു replay യും ഇല്ലായിരുന്നു.”
എന്റെ മുഖത്ത് നോക്കി പരിഭവം കണക്ക് അവളത് പറഞ്ഞപ്പോ എന്റെ അവസ്ഥ ഒരുമാതിരി പന്തം കണ്ട പെരുച്ചാഴിയെ പോലായിരുന്നു.
“ചേച്ചിക്ക് മെസ്സേജ് അയച്ച് വെറുതെ ശല്യപ്പെടുത്തണ്ടാന്ന് വിചാരിച്ചു. അതാ കണ്ണന് മെസ്സേജ് ഇട്ടേ.”
അവളതൂടെ പറഞ്ഞപ്പോ swich off ആയിരുന്ന എന്റെ ഫോൺ ഞാൻ ഓണാക്കി. 3% മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നിരുന്നാലും ഞാൻ വാട്സാപ്പ് ഓണാക്കി. ഏതോ ഒരു നമ്പറിന്ന് ഏഴെട്ട് മെസ്സേജ് വന്ന് കിടപ്പുണ്ട്. ഞാനത് open ചെയ്തു. അതേ അവളുടെ തന്നെ മെസ്സേജ്. ചേച്ചി എന്ത് ചെയ്യുവാ??, ഫുഡൊക്കെ കഴിച്ചോ??, ചേച്ചി ഉറങ്ങിയോ??, ഇതായിരുന്നു ഇന്നലെ രാത്രിയിലെ മെസ്സേജ്. പിന്നെ മെസ്സേജ് ഉള്ളത് ഇന്ന് രാവിലെ 6 മണിക്ക് ശേഷമാണ്. Good morning, ചേച്ചി ഉണർന്നോ??, ഫുഡ് കഴിച്ചോ??, ഡിസ്സ്‌ചാർജിന്റെ കാര്യം വല്ലതും പറഞ്ഞോ??, ഞാനങ്ങോട്ട് വരുവാണ് എന്നൊക്കെ.
“മായ സോറി. വാട്സാപ്പില് ഞാൻ നോട്ടിഫിക്കേഷൻ ഓഫ് ആക്കി ഇട്ടേക്കുവാ. അത് മാത്രോല്ല, free fire ഉം സിനിമയും ഒക്കെയായിട്ട് ഫോണിലെ ചാർജ് മൊത്തം ഞാൻ തീർത്തു. അതാ മെസ്സേജ് ശ്രദ്ധിക്കാണ്ടിരുന്നേ.”
ഞാൻ ഉള്ളതങ്ങ് പറഞ്ഞു.