ഞങ്ങള് രണ്ടാളും നല്ലതുപ്പോലെ ആസ്വദിച്ച അത് കഴിച്ചത്. ഫുഡൊക്കെ കഴിച്ച് കഴിഞ്ഞ് കുറച്ച് നേരം കളിതമാശകള് പറഞ്ഞിരുന്നു. അപ്പോഴേക്കും എന്റെ സങ്കടം എല്ലാം പോയിരുന്നു. അല്ല എന്റെ സങ്കടം എല്ലാം എന്റെ ചേച്ചിപെണ്ണ് മാറ്റിയിരുന്നു. പിന്നെ രണ്ട് നഴ്സുമാർ വന്ന് അവൾക്ക് ട്രിപ്പ് ഇട്ടു. അവളുടെ കൈയില് സൂചി കേറ്റിയപ്പോ അവളെന്റെ കയ്യിലെ തൊലി എടുത്തു. അത് കണ്ട് ആ നഴ്സുമാർ ഒരേ ചിരിയായിരുന്നു. പിന്നെ രണ്ട് മൂന്ന് തവണ അവളെ ബാത്‌റൂമിൽ കൊണ്ട്പ്പോയി. പിന്നും കുറേ നേരം മിണ്ടിയും പറഞ്ഞും ഇരുന്നു. ഒടുക്കം അവള് സുഖയിട്ട് ഉറങ്ങി. ഉറക്കം വരുന്നുണ്ടെലും ഞാൻ ഉറങ്ങിലാ. ട്രിപ്പ് തിരുമ്പോ തിരുമ്പോ പോയി പറയാനായിരുന്നു നഴ്സുമാരുടെ ഓർഡർ. ഇതൊക്കെ കൊണ്ട് എനിക്കൊരു കാര്യം മനസ്സിലായി നെറ്റിക്ക് സാരമായ പരിക്കല്ല. ഒരുപാട് ബ്ലഡ് പോയിട്ടുണ്ടാവും. എല്ലാം എന്റെ തെറ്റാ. ഞാൻ അവളുടെ കൂടെ ഉണ്ടാവണം ആയിരുന്നു. Mm കഴിഞ്ഞത് കഴിഞ്ഞു. ഇനി മരിച്ചാലും ഞാനീ കൊതിച്ചിയെ ഒറ്റക്ക് ആക്കില്ല. എങ്ങനൊക്കെയോ ഫോണിൽ തൊണ്ടിയും സൗണ്ട് കുറച്ച് വച്ച് സിനിമ കണ്ടും നേരം വെളുപ്പിച്ചു. പിന്നെ എല്ലാം പെട്ടന്നായിരുന്നു. ആറ് മണിക്ക് ഉണർന്ന അവള് എട്ട് മണി ആവുന്ന വരെ ഒരേ തീറ്റ ആയിരുന്നു. ഓടി ഓടി ഞാൻ തളർന്നത് മിച്ചം. പിന്നെ ഇതെല്ലാം ഇവൾക്ക് വേണ്ടി ആണല്ലോ എന്നോർക്കുമ്പോളാണ് സന്തോഷം.
“എപ്പളാ വാവേ അമ്മേം അച്ഛനും വരണേ??”
എന്റെ കൈയിലുള്ള പൈസ തീർന്നു. ഇനി അവര് വന്നാലേ എന്തേലും നടക്കൂ. അതുകൊണ്ടായിരിക്കും ചോദിക്കണേ.
“അഹ് അറിയില്ല ചേച്ചി. നേരത്തെ വിളിച്ചപ്പോ പറഞ്ഞത് ഒരു ഒൻപത് മണിയൊക്കെ ആവുമ്പോ വരാന്ന. നീയൊന്ന് അടങ്ങ്.”
“വാവേ…..”
“ഓ…..”
“വിശക്കുന്നു.”
“നന്നായി. അവരെ തിരക്കിയപ്പളേ മനസ്സിലായി ഇതിനാണെന്ന്.”
“ഇനി എന്ത് ചെയൂടാ??”
“എന്ത് ചെയ്യാൻ, നേരത്തെ ഓരോന്ന് വേടിച്ച് പൈസ കളഞ്ഞപ്പോ ആലോചിക്കണോയിരുന്ന്. ഇനിയിപ്പോ അവര് വരട്ടെ.”
“Mm”
“ചേച്ചി…..”
“അഹ്.”
“ഒന്നൊന്നും അല്ലല്ലേ??”
“എന്ത്??”
“അനകോണ്ടാസ്.”
ഞാൻ കളിയാക്കൽ രീതിയിൽ പറഞ്ഞു.
“കളിയാക്കിക്കോ എന്തിനും നിന്റെ കൂടെ നിക്കുന്ന എന്നെ തന്നെ അവസരം കിട്ടുമ്പോ കളിയാക്കിക്കോ.”
“അച്ചോടാ എന്റെ കൊതിച്ചിക്ക് വിഷമായോ?? പോട്ടെട്ടോ. ഞാൻ വെറുതെ പറയണത് അല്ലെ??”