ഞാനത്ര മാത്രം പറഞ്ഞു. അവളൊന്ന് ആലോചിച്ചു. പെട്ടന്ന് അവൾടെ മുഖം ചമ്മ്യ പോലെ എനിക്ക് തോന്നി. ചിലപ്പോ തോന്നിയതാവും.
“അത് കണ്ണാ സോറി. ഞാനിത് തരനായിട്ടാ വിളിച്ചേ.”
അവളതും പറഞ്ഞ് അവൾടെ hand bag ന്ന് 200 ന്റെ ഒരു നോട്ടും 100 ന്റെ ഒരു നോട്ടും പുറത്തെടുത്തു. എന്നിട്ട് അത് എനിക്ക് നേരെ നീട്ടി. ഞാനിത് എന്തെന്ന അർത്ഥത്തിൽ അവളെ നോക്കി.
“ഇത് കണ്ണന്റെ പോക്കറ്റിന്ന് വീണതാ.”
അവളത് പറഞ്ഞപ്പോ ഞാനെന്റെ പോക്കറ്റിൽ തപ്പി. ശെരിയാ അവള് പറഞ്ഞത് പാന്റിന്റെ back പോക്കറ്റ് കീറി ഇരിക്കുന്നു. ആ ക്യാന്റീനിന്ന് പപ്സും വേടിച്ച് ബാക്കി തന്ന പൈസ ഞാൻ ആ പോക്കറ്റിലാ ഇട്ടത്.
“താങ്ക്സ് മായ. തന്റെ സ്ഥാനത്ത് വേറെ ആരെങ്കിലും ആയിരുന്നെ ഇതും കൊണ്ട് പോയേനെ.”
വീണ്ടും ആളെ കൊല്ലുന്ന ചിരി.
“സത്യത്തിൽ ഇത് തരനായിട്ടാ വിളിച്ചേ. പിന്നെ മറന്ന്പ്പോയി. ഇപ്പൊ കണ്ണൻ ഓര്മിപ്പിച്ചത് നന്നായി. ഇല്ലേ ഇതും കൊണ്ട് ഞാനങ്ങ് പോയേനെ.”
അവൾ ചിരിച്ചു. ഞാനും.
“എന്നാ ശെരി. കാണാം.”
അവള് അതും പറഞ്ഞിറങ്ങി. എന്തോ അവള് പോയപ്പോ വല്ലാത്ത സങ്കടം. അപ്പോഴാണ് എന്റെ ചേച്ചിപെണ്ണിന്റെ കാര്യം ഞാൻ ഓർക്കണേ. സങ്കടം ഉള്ളിലൊതുക്കി ഞാൻ നേരെ റൂമിലോട്ട് നടന്നു.
“എന്നേം കളഞ്ഞിട്ട് എങ്ങോട്ട് ഓടിയതാ??”
റൂമിലേക്ക് കേറിയ പാടെ വന്നു ചോദ്യം. ഞാൻ നടന്നതെല്ലാം ശ്വാസം വിടതങ്ങ് പറഞ്ഞു.
“Mm”
എല്ലാം കേട്ടിട്ട് അവളൊന്ന് മൂളിയതല്ലാതെ വേറൊന്നും പറഞ്ഞില്ല.
“എന്താ ഒരു സങ്കടം??”
ആ മൂളല് കേട്ടപ്പളേ എനിക്ക് തോന്നി എന്തോ സങ്കടം ഉണ്ടെന്ന്.
“ഏയ് ഒന്നൂല്യ വാവേ.”
“ഈ ഒന്നൂല്യ കേക്കാൻ തുടങ്ങിട്ട് വർഷം കുറെ ആയി. ഇനിയെങ്കിലും ഇതൊന്ന് മാറ്റിപിടിച്ചൂടെ??”