“ഞാനൊരു അവസരം ഒരുക്കിത്തരം നിങ്ങൾക്ക് സംസാരിക്കാൻ. നീ നിന്റെ മനസ്സിൽ ഉള്ളത് അവളോട് അങ്ങ് തുറന്ന് പറഞ്ഞോ!”
“നല്ല ഐഡിയ!”
“എന്തേ??”
“എടി ചേച്ചി അവളെ കാണുമ്പളേ എനിക്ക് ഞെട്ടലാ. ആ ഞാൻ എങ്ങനാ അവളോട് എനിക്ക് നിന്നെ ഇഷ്ട്ടണ് എന്ന് പറയ്യ??”
“അഹ് എനിക്ക് ഇങ്ങനുള്ള ഐഡിയയെ അറിയൂ.”
“നീ ഇങ്ങനുള്ളത് പറയാതെ നന്നായി ആലോചിച്ചിട്ട് നല്ലൊരു ഐഡിയ പറഞ്ഞ് താ.”
“നീ ഇതൊക്കെ പറയണതെ സ്വന്തം ചേച്ചിയോടാ.”
“അതിനിപ്പോ എന്താ??”
“ഒരു ചേച്ചിയോട് പറയുന്ന കാര്യണോ ഇതൊക്കെ??”
“എടി plz ചേച്ചി. നീ ഇങ്ങനൊക്കെ ചോദിച്ചാ ഞാൻ കുഴയും. ഇതൊക്കെ നിന്നോടല്ലെടി എനിക്ക് പറയാൻ പറ്റൂ??”
“ഞാൻ ചുമ്മാ പറഞ്ഞതാടാ വാവേ. എനിക്കറിഞ്ഞൂടെ നിന്നെ, നമ്മക്ക് എന്തെങ്കിലും ഒരു വഴിയുണ്ടാക്കാം.”
അവള് വീണ്ടും നല്ലൊരു ഐഡിയ കിട്ടാനായി ആലോചനയിലാണ്ടു.
“വാവേ…”
“അഹ്…”
“ഒരായ്‌ഡിയ കിട്ടി. പറയട്ടെ??”
“നേരത്തെ പറഞ്ഞത് പോലത്തെയാണോ??”
“അല്ലടാ.”
“എന്നാ വേഗം പറയ്യ്.”
“നീ ആദ്യം അവളോട് എന്തെങ്കിലും ഒക്കെ സംസാരിച്ച് നല്ല രീതിയില് കൂട്ട് അവൻ നോക്ക്. നിങ്ങള് തമ്മില് നല്ല രീതിയിൽ കൂട്ട് ആവണം. പതിയെ പതിയെ നിന്റെ ഇഷ്ട്ടം നീ അവളെ അറിയിക്കണം. എങ്ങനുണ്ട്??”
“ഐഡിയ ഒക്കെ കൊള്ളാം. പക്ഷെ എങ്ങനെ സംസാരിച്ച് തുടങ്ങും?? ഞാൻ പറഞ്ഞില്ലേ ടി അവളെ കാണുമ്പളേ ഞെട്ടലാ.”
“അതാദ്യം മാറ്റ്. അവളെ കാണുമ്പോ അതൊരു സ്വപ്നം ആണെന്ന് അങ്ങ് വിചാരിക്കണം. എന്നിട്ട് മനസ്സിലുള്ളത് എല്ലാം പറയണം.”
” ഛീ അതൊക്കെ ബോറാ ചേച്ചി.”
“പിന്നെ എന്താച്ച നീ ആയിക്കോ.”
“ചേച്ചി……..”
“വാവേ ചേച്ചി മോന്റെ കൂടെ തന്നെയുണ്ട്. നീ അവളോട് മനസ്സിലുള്ളത് അങ്ങ് പറഞ്ഞോ. ഒരു കാര്യത്തിൽ ഞാനുറപ്പ് തരാം. അവള് നിന്നെ ഇഷ്ടപ്പെടും.”