“അല്ല എന്താ മോൻ സ്വപ്നം വല്ലോം കാണുവായിരുന്നോ??”
ഞാനതിന് മറുപടി കൊടുത്തില്ല. പകരം രൂക്ഷമായി അവളെ നോക്കി.
“അല്ല, കുറച്ച് നേരായിട്ട് ശ്രദ്ധിക്കുവാ. അവളെ തന്നെ കണ്ണിമ വെട്ടാതെ നോക്കുന്നു. കണ്ണൊന്ന് ചിമ്മുന്ന പോലുമില്ല. അവള് പറയുന്നതും ഞാൻ പറയുന്നതും ഒന്നും നീ കേൾക്കുന്നില്ലാന്ന് എനിക്ക് മനസിലായി. എന്താണ് അവളെ കണ്ടപ്പളെ ഉള്ള ഫ്യൂസ് അടിച്ച് പോയോ??”
“പോയിന്നാ തോന്നണെ.”
ഞാനൊരു ചമ്മലോടെ പറഞ്ഞു.
“എന്ത് ക്യൂട്ടാ അവള് അല്ലെടാ??”
“ഓഹ് നിന്റെ അത്രയൊന്നും ഇല്ലടി.”
“ഓഹ് എന്തിനാ സോപ്പിടണെ?? എന്തെങ്കിലും കാര്യം സാധിക്കാനുണ്ടോ??”
അവളെയൊന്ന് ചെറുതായിട്ട് പതപ്പിക്കാൻ നോക്കിയതാ. പക്ഷെ കൈയോടെ തൂക്കി.
“എന്താ മോനെ കാര്യം?? എന്താണേലും പറയ്യ്.”
“അവളോട് എങ്ങനെയാ ചേച്ചി ഞാനെന്റെ ഇഷ്ട്ടം തുറന്ന് പറയാ??”
ഞാനെന്റെ ഉള്ളിലുള്ളത് അങ്ങ് പറഞ്ഞു. ഒന്നും ഒളിക്കുന്ന ശീലം ഞങ്ങൾക്കിടയിൽ ഇല്ല. പക്ഷെ അവളിൽ നിന്നും ഞാൻ ഒരു കാര്യം മറക്കുന്നുണ്ട്. അതവളോട് പറഞ്ഞാൽ അവളെന്നെ വെറുക്കും.
“ഓഹ് അതാണോ?? അപ്പൊ ഇതിനാണ് മോൻ ഞാൻ സുന്ദരിയെന്നൊക്കെ പറഞ്ഞേ അല്ലെ??”
“പോടി ചേച്ചി. അവളെ എനിക്ക് ഇഷ്ട്ടൊക്കെ തന്നെയാ. പക്ഷെ ഞാൻ തലയിൽ തൊട്ട് സത്യം ചെയ്യാം അവളും സുന്ദരിയാ എന്റെ ചേച്ചിയും സുന്ദരിയാ.”
ഞാൻ പറഞ്ഞതും സത്യം തന്നെയാ. മായയെ കണ്ട് ഞാൻ മയങ്ങി. അതവളുടെ സൗന്ദര്യം മാത്രം കണ്ടല്ല. അവളുടെ മനസ്സും സ്നേഹവും ഒക്കെ കണ്ടാ.
“വാവേ…..”
ഏറെ നേരത്തെ ആലോചനക്ക് ശേഷം എന്തോ ഐഡിയ തലയിൽ ഉതിച്ചപ്പോലെ ചേച്ചി എന്നെ വിളിച്ചു.
“എന്തെങ്കിലും ഐഡിയ കിട്ടിയോടി??”
എന്റെ ആകാംഷ കണ്ട് അവൾ ചിരിച്ചു.
“അഹ്. ഒരു ഐഡിയ കിട്ടി.”
എനിക്ക് എന്തെന്ന് ഇല്ലാത്ത സന്തോഷമായി. മണ്ടിയാണെലും എന്റെ ചേച്ചിക്ക് ബുദ്ധിയൊക്കെയുണ്ട്.
“എന്താ ഐഡിയ??”