: സുകുമാര കുറുപ്പ് ജീവനോടെ ഉണ്ടോ…നമ്മളെയൊക്കെ മറന്നു അല്ലെ..
: ഷി… മോളേ….
: എന്താ ഏട്ടാ…. സൗണ്ടൊക്കെ വല്ലാതിരിക്കുന്നു… എന്താ പറ്റിയെ എന്റെ ഏട്ടന്..
: ഒന്നുമില്ലെടി മോളേ… ചുമ്മാ നിനക്ക് തോന്നുന്നതാ..
: സത്യം പറ ഏട്ടാ…. എന്താ പറ്റിയെ… അമ്മ എവിടെ
: അത് തണുപ്പ് പിടിച്ചിട്ടാടി… ഊട്ടിയിൽ ഭയങ്കര കോട ആയിരുന്നു. അതാ സൗണ്ടൊക്കെ എന്തോ പോലെ..
: ഏട്ടാ… എന്നോട് കള്ളം പറയണ്ട… പറ എന്താ പറ്റിയെ… അമ്മയ്ക്ക് ഫോൺ കൊടുത്തേ..
: അമ്മായി കിടന്നു… അകത്താ ഉള്ളത്…
: അപ്പൊ ഏട്ടനോ… എന്തൊക്കെയാ ഈ പറയുന്നേ .. എനിക്ക് ഒന്നും മനസിലാവുന്നില്ല… എന്താ പറ്റിയേ..
: ഒന്നും ഇല്ലെടി മോളേ… ഞാൻ വണ്ടിയിലാ.. ഒരു സ്ഥലം വരെ പോകാൻ ഇറങ്ങിയതാ.. നിന്നെ ഒന്ന് വിളിക്കണം എന്ന് തോന്നി അതാ ഇപ്പൊ വിളിച്ചത്..
: ഏട്ടൻ കരയുകയാണോ… എന്താണെന്ന് ഒന്ന് പറ എന്റെ മുത്തേ… ഈ രാത്രി എങ്ങോട്ടും പോവണ്ട. ഏട്ടൻ വീട്ടിലേക്ക് കയറ്
: ശരിയെടി… നീ പോയി ഉറങ്ങിക്കോ.
പിന്നേ നീ എന്നോട് പൊറുക്കണം. നിന്റെ സ്നേഹം കണ്ടില്ലെന്ന് നടിച്ചിട്ടേ ഉള്ളു ഞാൻ എപ്പോഴും. മോൾ നല്ല ഒരാളെ കല്യാണം കഴിച്ച് സന്തോഷത്തോടെ ജീവിക്കണം. അമ്മായി കാരണം എന്നെ നിനക്ക് കിട്ടിയില്ലല്ലോ എന്ന് മോൾക്ക് ഒരിക്കലും തോന്നരുത്. എന്റെ അമ്മായി പാവാ. ഒരു വാക്കുകൊണ്ട് പോലും വിഷമിപ്പിക്കരുത് ആ പാവത്തിനെ.
: ഏ….
അവളുടെ മറുപടി കാത്തുനിൽക്കാതെ ഞാൻ ഫോൺ വച്ചശേഷം വണ്ടി സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് നീങ്ങി, കലങ്ങിയ മനസും ഇരുൾ മൂടിയ കണ്ണുകളുമായി.
(തുടരും)
❤️🙏
© Wanderlust