സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 30 [Tony]

Posted by

അവനെ എത്തിച്ചിട്ട് അവൾ നേരെ കട്ടിലിൽ നേരത്തെ കിടന്നിടത്ത് കയറി കിടന്നു.. അൻഷുലും പിന്നെ അൽപ്പം കഷ്ടപ്പെട്ട കട്ടിലിൽ കയറി കിടന്നു.. കുറച്ച് കഴിഞ്ഞപ്പോൾ അവന് വീണ്ടും അവളോട് സംസാരിക്കാൻ ശ്രമിച്ചു..

“സ്വാതി..”

അത് കേട്ടിട്ട് തിരിഞ്ഞുനോക്കാൻ സ്വാതി മെനക്കെട്ടില്ല.. അവൾ പുറം തിരിഞ്ഞ് കിടന്നുകൊണ്ട് മറുപടി പറഞ്ഞു..

“എനിക്ക് ഉറക്കം വരുന്നുണ്ട്.. ഒന്നും ചോദിക്കേണ്ട..”

അൻഷുൽ അതോടെ വല്ലാതെ തകർന്നു പോയിരുന്നു.. തന്റെ ഭാര്യ തന്നിൽ നിന്നും വളരെ വളരെ അകന്നു പോയിരിക്കുന്നു.. അവളെ ആ നിമിഷമപ്പോൾ കഴുത്തു ഞെരിച്ച് കൊന്നു കളഞ്ഞാലോ എന്ന് വരെ അവനു തോന്നിപ്പോയി.. പക്ഷേ അവർക്കിടയിൽ ഒന്നുമറിയാതെ കിടന്നുറങ്ങുന്ന പാവം സോണിയമോളെ കണ്ടപ്പോൾ അവന്റെ മനസ്സ് ആ ചിന്തയിൽ നിന്നും മാറി.. അവൻ പിന്നെ അവളോടു ഒന്നും തന്നെ ഇനി ചോദിക്കേണ്ട എന്നു തീരുമാനിച്ച് ചുമരിലേക്ക് തിരിഞ്ഞു കിടന്നു.. ഒത്തിരി നേരം ആ ചുമരിലേക്ക് നോക്കിക്കൊണ്ട് കിടന്ന് എങ്ങനെയോ അവൻ ഉറങ്ങിപ്പോയി…

 

അടുത്ത 3-4 ദിവസത്തേക്ക് ഏകദേശം സമാനമായ സാഹചര്യങ്ങൾ ആയിരുന്നു ആ വീട്ടിൽ.. കൂടുതൽ സമയവും സ്വാതി ആ കിടപ്പുമുറിയിൽ തന്നെ ചെലവഴിക്കുകയും രാത്രിയിൽ ജയരാജുമായി ഫോണിൽ സംസാരിക്കുകയുമൊക്കെ ചെയ്തുകൊണ്ടിരുന്നു.. എന്നാൽ അപ്പോഴൊന്നും സ്വാതിക്കെതിരെ അൻഷുൽ ഒരു ചോദ്യവും ഉന്നയിച്ചില്ല..

 

അൻഷുലിനപ്പോഴും അവളോട് ഒത്തിരി ചോദ്യങ്ങൾ ചോദിക്കാനും അവളുടെ വായിൽ നിന്ന് അതിനെല്ലാം ഉത്തരം ലഭിക്കാനും ആഗ്രഹമുണ്ടായിരുന്നു.. പക്ഷെ ആ ശ്രമങ്ങളെല്ലാം എങ്ങനെയെങ്കിലും പരാജയപ്പെടുമെന്ന് അവനറിയാമായിരുന്നു.. അവൾ ഒരു വിധത്തിലും അവന് പിടി കൊടുക്കില്ല.. ഇനി അത് നടക്കണമെങ്കിൽ അയാൾ തിരിച്ചു വരണമെന്ന് അവനു തോന്നി.. ജയരാജ്‌ തിരിച്ചു വീട്ടിൽ വന്നിട്ടേ ഇനി അവൻ അവളോട് എന്തെങ്കിലും ചോദിക്കുകയുള്ളു എന്ന് തീരുമാനിച്ചു..

 

അവസാന ദിവസം, രാവിലെ അവൾ അവനോട് പറയാതെ പുറത്തേക്ക് പോയി.. ഒരു ചുരിദാർ ഇട്ടുകൊണ്ടാണ് അവൾ പോയത്.. സോണിയമോളെയും പോകുന്ന വഴിയിൽ അവൾ സ്കൂളിൽ കൊണ്ടാക്കിയിരുന്നു..

ഏകദേശം 3 മണി ആയപ്പോൾ സ്വാതി മടങ്ങിയെത്തി.. കുറച്ച് ഷോപ്പിംഗ് ബാഗുകൾ അവളുടെ കയ്യിൽ ഉണ്ടായിരുന്നു.. സോണിയമോളും അവളുടെ ഒപ്പമുണ്ടായിരുന്നു.. അൻഷുൽ മോളുടെ ഒപ്പം നടന്നു വരുന്ന സ്വാതിയെ നല്ലതു പോലെ ഒന്ന് വീക്ഷിച്ചു..

സ്വാതി പോവുന്നതിനു മുൻപ് ഉണ്ടായിരുന്നതിനേക്കാൾ വീണ്ടും വളരെ സുന്ദരിയായിരിക്കുന്നത് അവൻ ശ്രെദ്ധിച്ചു.. അവൻ സ്വാതിയുടെ കൈകളിലേയ്ക്ക് നോക്കി, അതിൽ മൈലാഞ്ചി ഇട്ട് അതി മനോഹരമാക്കിയിരിക്കുന്നു.. സ്വാതി അപ്പോൾ അവനെ നോക്കി ചോദിച്ചു..

“നിങ്ങൾ ലഞ്ച് കഴിച്ചോ?”

ഇതിന് സോണിയമോളാണ് മറുപടി പറഞ്ഞത്..

Leave a Reply

Your email address will not be published. Required fields are marked *