“ശരി അമ്മേ…” അങ്ങനെ നേരെ വീട്ടിലേക്ക് വെച്ചു പിടിച്ചു. മമ്മി എന്നെ കാത്ത് ഉറങ്ങാണ്ട് ഇരിപ്പുണ്ടായിരുന്നു. പിന്നെ നേരം വൈകിയത് കൊണ്ട് ഒരുപാട് ഡയലോഗ് ഒന്നുമുണ്ടായില്ല പെട്ടന്ന് റൂമിലേക്ക് പോയി കട്ടിലിൽ വീണു.
പിറ്റേന്നും ഇന്നലത്തെ പോലെ എഴുന്നേൽക്കാൻ വൈകി. ഐഷു തന്നെയാണ് വിളിച്ചെഴുന്നേൽപ്പിച്ചത്. പ്രഭാതം കർമങ്ങൾ കഴിഞ്ഞ് ഹാളിൽ ചെല്ലുമ്പോൾ, കുളിച്ചു പട്ടുസാരിയൊക്കെ ഉടുത്ത് റഡിയായി നിൽക്കുവാണ് മമ്മി.
“രാവിലെ തന്നെ ഇത്രയും സുന്ദരിയായി എന്റെ മമ്മി എങ്ങോട്ടാ” ഞാൻ സുന്ദരി എന്ന് പറഞ്ഞത് മമ്മിക്ക് ബോദിച്ചു എന്ന് മുഖത്ത് വന്ന ചിരി തെളിയിച്ചു.
“ഞാൻ നിന്നോട് പറഞ്ഞില്ലേ എന്റെ കൂട്ടുകാരിയുടെ മോളുടെ നിച്ഛയമാണ്”
“ഏത് നമ്മുടെ മറ്റേ എലുമ്പിയുടെയോ”
“ഡാ പെൺകുട്ടിക്കളെ കളിയാക്കല്ലേ എന്ന് ഞാൻ പറഞ്ഞിട്ടില്ലേ”
“ഓഹ് ഞാൻ കളിയാക്കുന്നില്ലേ അവളുടെ പേര് എനിക്ക് അറിയാത്തത് കൊണ്ടല്ലേ”
“നിനക്ക് അല്ലെങ്കിൽ ആരുടെ പേരാണ് അറിയാവുന്നത്, നൂറു തവണ പറഞ്ഞാലും നീ മറക്കും”
“രാവിലെ തന്നെ കലിപ്പാക്കാതെ മമ്മി കാര്യം പറ അവളുടെ ആണോ”
“ആഹ് അവളുടെ തന്നെ, നീ വരുന്നുണ്ടോ?”
“ഏയ് ഇല്ല ഐഷു വിളിച്ചിരുന്നു അങ്ങോട്ട് പോണം”
“എന്നാൽ ഞാൻ ഇറങ്ങുവാണ്, ബ്രേക്ക് ഫാസ്റ്റ് ഡയനിങ് ടേബിളിൽ എടുത്ത് വെച്ചിട്ടുണ്ട്” മമ്മിക്ക് ഞാൻ കൂടെ ചെല്ലാത്തതിൽ ചെറിയ വിഷമം ഉണ്ടെന്ന് ആ വാക്കുകളിൽ നിന്നും എനിക്ക് മനസ്സിലായി. അതേതായാലും മാറ്റാൻ തന്നെ ഞാൻ തീരുമാനിച്ചു.
“അങ്ങനെ അങ്ങ് പോയാലോ? എന്റെ മമ്മി ഇത്രയും സുന്ദരിയാണെന്ന് എന്റെ ഫ്രിണ്ട്സ് കൂടി ഒന്ന് അറിയട്ടെ നമുക്ക് ഒരു സെൽഫി എടുത്തിട്ട് പോകാം”
“എന്നാൽ പെട്ടെന്ന് വാ” ദൃതി വച്ചെങ്കിലും അതിൽ വീണെന്ന് മമ്മയുടെ മുഖഭാവം കണ്ടപ്പോൾ മനസ്സിലായി.
അങ്ങനെ നല്ല വെട്ടം ഉള്ള സ്ഥലത്ത് നിന്ന് ഒരു സെൽഫി എടുത്തു.
“ഇത് ഒരെണ്ണം പപ്പക്ക് കൂടി അയക്കാം. ഇത് കണ്ടാൽ എല്ലാം കളഞ്ഞ് നാളെ പറന്നിങ്ങെത്തും മൂപ്പര്”
“പോടാ അവിടുന്ന് കളിയാക്കാതെ” മമ്മിയുടെ മുഖത്തു ഒരു പ്രത്യേകതരം നാണം വന്നു.
“ഇപ്പോൾ മമ്മിയെ കണ്ടാൽ എന്റെ ചേച്ചി ആണെന്നെ പറയു. ”
“പോട്ടെ മോനെ നിന്റെ സോപ്പ് കേട്ടോണ്ട് നിന്നാൽ ഇന്ന് ഞാൻ അങ്ങ് എത്തില്ല” അത് പറഞ്ഞു മമ്മി എനിക്ക് ടാറ്റ തന്ന് മമ്മിയുടെ സ്കൂട്ടയും കൊണ്ട് പോയി.
പിന്നെ പെട്ടെന്ന് തന്നെ കാപ്പിയും കുടിച്ച് വീട് പൂട്ടി താക്കോൽ പതിവ് സ്ഥലത്ത് വെച്ച് ഐഷുവിന്റെ വീട്ടിലേക്ക് തിരിച്ചു.
ഇന്ന് നേരെ അവളുടെ റൂമിലേക്ക് പോയത് അമ്മ അടുക്കളയിൽ എന്തോ പണിയിൽ ആണെന്ന് തോന്നുന്നു.
“ഐഷു ഞാൻ എത്തി…!”
“മ്മം… ഇന്നലെ എല്ലാരേയും വിളിച്ചോ നീ” അവളുടെ ശബദത്തിൽ പതിവില്ലാത്ത ഒരു നിരാശയുണ്ടായിരുന്നു.
“ഇല്ലടി ഇനി കുറച്ചും കൂടി ഉണ്ട്. ഇന്നലെ പിന്നെ നല്ല ലേറ്റ് ആയില്ലേ? അതാ ഇന്ന് വിളിക്കാം എന്ന് വെച്ചു”