പ്രേമ മന്ദാരം 3 [കാലം സാക്ഷി] [Conclusion]

Posted by

പ്രേമ മന്ദാരം 3

Prema Mandaram Part 3 | Author : KalamSakshi

[ Previous Part ]

 

 

 

ഇത് ഇത്ര നേരത്തെ തരാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിച്ചതല്ല, നിങ്ങളുടെ ഓരോ കമ്മെന്റുമാണ് എന്നെ ഇതിന് പ്രാപ്തനാക്കിയത്. നിങ്ങൾ തന്ന സ്നേഹം എന്നും മായാതെ മനസ്സിലുണ്ടാകും. ഒരുപാട് കാര്യങ്ങൾ പറയാനുണ്ട് പക്ഷെ വരികൾ കിട്ടുന്നില്ല. ഇതിന്റെ ക്ലൈമാക്സ്‌ എഴുതിയ ഫീലിൽ നിന്ന് ഞാൻ ഇതുവരെ പുറത്ത് വന്നിട്ടില്ല. ഇനി അങ്ങോട്ട് ജീവിതത്തിൽ കുറച്ച് തിരക്ക് പിടിച്ച കാലമാണ്. അപ്പോൾ സമയം കിട്ടുമ്പോൾ ഇത് വഴി വരാം.

അപ്പോൾ നമുക്ക് കഥയില്ലേക്ക് പോകാം

########################

“അപ്പോൾ നമ്മൾ മിഷൻ നാളെ തുടങ്ങുന്നു.”

“യാ അപ്പോൾ ബൈ… ഗുഡ് നൈറ്റ്‌”

“ഗുഡ് നൈറ്റ്‌” ഞാൻ ഫോൺ വെച്ചു.

അങ്ങനെ ഞങ്ങൾക്കിട്ട് പണിതവനെ ഹണ്ട് ചെയ്ത് പിടിക്കുന്ന സ്വപ്നം കണ്ട് ഞാൻ ഉറങ്ങി….

തുടർന്ന് വായിക്കുക….

പിറ്റേന്ന് രാവിലെ എഴുന്നേൽക്കാൻ കുറച്ച് ലേറ്റായി അതിന് ഒരു കാരണവുമുണ്ട്. ഇന്നലെ രാവിലെ കോളേജിൽ വെച്ച് നടന്ന സീൻ… അതായത് ഐഷു ആ പോസ്റ്റർ ഒക്കെ വലിച്ചു കീറുന്നത്, സ്വപ്നം കണ്ടു. പക്ഷെ ഒരു വ്യത്യാസം ഉള്ളത് എന്താന്ന് വച്ചാൽ പേപ്പർ എല്ലാം കീറികഴിഞ്ഞ് അവൾ നേരെ എന്റെ അടുത്ത് വന്ന് എന്റെ കുത്തിന് പിടിച്ചു ഭിത്തിയിൽ ചേർത്ത് വെച്ചു. എനിക്ക് ശ്വസം മുട്ടുന്നത് പോലെ തോന്നി. എന്റെ സർവ്വ ശക്തിയും എടുത്ത് അവളെ തള്ളി, അവൾ കയ്യെടുത്തപ്പോൾ ഞാൻ താഴേക്ക് വീണു. ആ ഷോക്കിൽ ഞട്ടി ഉണർന്നപ്പോളാണ് കണ്ടത് സ്വപ്നമാണെന്ന് മനസ്സിലായത്. ഇന്നലെ രാവിലെ ഞാൻ ഇത് ആയിരിക്കണം പ്രതീക്ഷിച്ചത്.

അതെനിക്ക് ആ കുരുപ്പിനെ പേടി ഉണ്ടായിട്ട് ഒന്നുമല്ല കേട്ടോ…. ചില സമയത്ത് ഓള് യക്ഷിയായി മാറും അപ്പോൾ മുമ്പിൽ നിൽക്കുന്നത് ആരാന്നു പോലും നോക്കില്ല. പിന്നെ കണ്ട സ്വപ്നത്തിൽ ഓൾക്ക് യക്ഷികളെ പോലെ ചോര കുടിക്കാൻ വേണ്ടിയുള്ള നീണ്ട പല്ലുകൾ ഉണ്ടായിരുന്നെന്ന് തോന്നുന്നു.
യക്ഷി….
അതോർത്തപ്പഴേ എനിക്ക് ചിരി വന്നു.

ഏതായാലും ആ സ്വപ്നം കഴിഞ്ഞ് തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല. പിന്നെ ഒരുപാട് കഴിഞ്ഞെപ്പോഴാണ് നിന്ദ്രാ ദേവി വന്നെന്നെ കൂട്ടികൊണ്ട് പോയത്.

കാലത്ത് തന്നെ ഐഷുവിന്റെ ഫോൺ കേട്ടാണ് എഴുന്നേറ്റത്, നോക്കുമ്പോൾ സമയം ഒമ്പത്തര.

Leave a Reply

Your email address will not be published. Required fields are marked *