പ്രേമ മന്ദാരം 3 [കാലം സാക്ഷി] [Conclusion]

Posted by

“മ്മ് തല്കാലത്തേക്ക് ക്ഷമിക്ക് ഇതെല്ലാത്തിനും ചേർത്ത് ആളെ കിട്ടുമ്പോൾ അവനിട്ടു കൊടുക്കാം. പിന്നെ ഇതിൽ ഞാൻ നോക്കിയെടുത്തോളം ഒന്ന് പത്തിന് അടുപ്പിച്ച് അങ്ങനെ ഒരു ഫയൽ ക്രിയേറ്റ് ആയിട്ടുണ്ട്. അഞ്ചേ മുക്കാൽ അടുപ്പിച്ച് ഡിലീറ്റ് ആയിട്ടുണ്ടുമുണ്ട്. അല്ലതെ കോപ്പി ആയതായി എവിടെയും ഇല്ല. പിന്നെ ഇനിയും കുറച്ച് കൂടി നോക്കാൻ ഉണ്ട് കിട്ടുമായിരിക്കും.”

“കിട്ടിയാൽ മതി… ഞാൻ എന്റെ പണി നോക്കട്ടെ നീ ചെയ്തോ”

“എന്നാൽ ശരിയാടാ പണി നടക്കട്ടെ”

പിന്നെ അങ്ങോട്ട് ഉച്ചക്ക് ഫുഡ്‌ കഴിക്കുന്നത് വരെ ഫോൺ താഴെ വെക്കാതെ ഉള്ള പണിയായിരുന്നു. ഉച്ചക്ക് ഫുഡ്‌ കഴിക്കാൻ അമ്മ വിളിച്ചപ്പോൾ പോയി ഫുഡ്‌ കഴിച്ചു പിന്നെയും തിരിച്ഛ് വന്ന് പണി തുടർന്നു.

അവസാനം കിട്ടിയ എല്ലാവരെയും വിളിച്ച് മാർക്ക് ചെയ്ത ശേഷം ഞാൻ ബോർഡിലേക്ക് നോക്കി. എന്റെ പേശികൽ സമ്മർദ്ദം കൊണ്ട് വലിഞ്ഞ് മുറുകി.

“ഡീ… ഇങ്ങ് വന്നേ?”

“എന്താടാ ആളെ കിട്ടിയോ?”

“നീ ഒന്നിങ്ങ് വന്ന് ഇത് നോക്കിയേ”

ഐഷു ഏഴുന്നേറ്റ് വന്ന് പേപ്പർ ബോർഡിലേക്കും എന്നെയും മാറി മാറി നോക്കി.

“ഇതെന്താടാ വല്ല സർക്കൂട്ടോ മറ്റോ ആണോ”

“എന്റെ ഇത്രയും നേരത്തെ അധ്വനമാണ് മോളെ…! ടോട്ടൽ 47 പേരുണ്ട്”

“എന്നിട്ട് ആളെ കിട്ടിയോ?”

“അതിലാണ് ഒരു ചെറിയ പ്രശ്നം”

“എന്ത് പ്രശ്നം…!”

“സംഭവം നീ പറഞ്ഞത് പോലെ സർക്കൂട്ട് ആണ്”

“മനസ്സിലായില്ല”

“അതയത് പെണ്ണേ ഇതിന് ഒരു തുടക്കമില്ല, ലൂപ് ആണ് പിന്നെ കുറെ ഇന്റർ കണക്ഷനും. ഇതിൽ എന്റെ ഫോണുമായി ബന്ധിപ്പിക്കുന്ന ആരുമില്ല”

“അതെങ്ങനെ ശരിയാകും…! അപ്പോൾ ഫോട്ടോ എന്താ ആകാശത്തു നിന്നു പൊട്ടി വീണതാണോ?”

“അതാണ് എനിക്കും മനസ്സിലാകാത്തത്. ഇതിൽ ആരോ ഒരാൾ കള്ളം പറയന്നുണ്ട് അതാണ് ഇങ്ങനെ ലൂപ്പായിട്ട് കിടക്കുന്നത്”

“ഞാൻ പറഞ്ഞതുപോലെ കള്ളം പറയുന്നുണ്ടോ എന്ന് ചെക്ക് ചെയ്തു നോക്കിയോ?”

“അതൊക്കെ നോക്കി. പക്ഷെ അതിലും ഒരു വിഷയമുള്ളത് എന്താന്ന് വച്ചാൽ ഇതിൽ എവിടേയും പോസ്റ്റ്‌ ചെയ്യാതെ പേർസണലി ഷെയർ ചെയ്തതും, നമ്മൾ ഇല്ലാത്ത വാട്സാപ്പ് ഗ്രൂപ്പിൽ വന്നതും ഒക്കെയുണ്ട് അതിന്റെ സമയം നമുക്കറിയില്ലല്ലോ?”

“ആ ഗ്രൂപ്പിൽ ആരാണ് ഇട്ടത് ചിലപ്പോൾ അവനായിരിക്കും നമ്മൾ അന്വേശിക്കുന്ന ആൾ”

“അതാകാൻ ചാൻസില്ല മോളെ ആ ഗ്രൂപ്പിൽ നിന്നും കിട്ടിയവർ പോസ്റ്റ്‌ ചെയ്തിരിക്കുന്നത് ഇന്നലെ ഉച്ചക്ക് അടുപ്പിച്ചാന്ന് അതായത് പ്രിൻസി നമ്മളെ ആ ഫോട്ടോ കാണിച്ചതിന് ശേഷം.”

“അപ്പോൾ പണിയാണല്ലോ ഇനിയെന്താ ചെയ്യുക.”

“അതാണ് ഞാനും ആലോചിക്കുന്നത്.”

ഐഷു രണ്ട് കയ്യും നടുവിൽ കുത്തി ഒന്ന് ആലോചിച്ചു.

Leave a Reply

Your email address will not be published. Required fields are marked *