നടക്ക് നമുക്ക് പോകാം” അത് പറഞ്ഞ് എന്നെയും താങ്ങി പിടിച്ച് അവൾ നടന്നു. അവളുടെ ക്ലാസ്സിലെ ബാക്കിയുള്ളവരെല്ലാം ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നണ്ടായിരുന്നു.
കാലിന് കുഴപ്പമൊന്നുമില്ലാത്തത് കൊണ്ട് നടക്കാൻ പ്രശ്‌നമൊന്നുമില്ലായിരുന്നു. പക്ഷെ വലത് കൈക്ക് നല്ല വേദനയുണ്ട് എല്ല് എവിടെയോ പൊട്ടിയിട്ടുണ്ടെന്ന് തോന്നുന്നു. അല്ല ഇവളെങ്ങോട്ട് എന്നെയും കൊണ്ട് പോകുന്നത് പാർക്കിങ്ങിലേക്കോ. എന്റെ കൈ ഓടിഞ്ഞിരിക്കുമ്പോൾ ഞാൻ എങ്ങനെയാ വണ്ടി ഓടിക്കുന്നത്.
“ഡാ കീ താ…”
“എന്താണ്…?”
“കീ തരാൻ”
“അതിന് വണ്ടി നീ ആണോ ഓട്ടിയ്ക്കുന്നത്?”
“അല്ലാണ്ട് ഈ കയ്യും വെച്ചോണ്ട് നിനക്ക് ഓട്ടിക്കാൻ പറ്റില്ലല്ലോ?”
“അതില്ല..”
“അപ്പോൾ മോൻ ആ കീ ഇങ്ങ് താ..”
“എന്നാലും…”
“എന്ത് എന്നാലും കളിക്കാതെ കീ താ സാമേ”
ചൂടിലാണ് ഇനി വല്ലതും ചോദിച്ചാൽ അവൾ എന്റെ വയ്യാത്ത കൈ തന്നെ പിടിച്ചൊടിക്കും അത്കൊണ്ട് ഞാൻ കീ എടുത്ത് കൊടുത്തു. ഐഷുവിനെ ഞാൻ തന്നെയാണ് ബൈക്ക് പഠിപ്പിച്ചത് പക്ഷെ ഇത് വരെ റോട്ടിൽ ഇറക്കിയിട്ടില്ല. ഗ്രൗണ്ടിൽ ഇട്ട് എന്നെ പുറകിൽ ഇരുത്തി ഒട്ടിക്കും. FZ25 ആണ് എന്റെ ബൈക്ക്, എടുത്ത് ആദ്യം വീഴുന്നത് ഇവളെ ഡ്രൈവിങ് പഠിപ്പിക്കുമ്പോഴാണ്. വണ്ടിക്ക് പവർ കൂടുതൽ ആയത് കൊണ്ട് വേറെ വല്ല വണ്ടിയും എടുത്ത് പഠിപ്പിച്ചിട്ട് ഇത് ഓടിക്കാം എന്ന് പറഞ്ഞാൽ വഴക്കായി പിണക്കാമായി. പിന്നെ ഞാൻ ഇതിൽ തന്നെ പടപ്പിച്ചു, ഇത് വരെ റോട്ടിൽ ഒന്നും ഒടിച്ച് എക്സ്പീരിയൻസ് ഇല്ലാത്തത് കൊണ്ട് എനിക്ക് നല്ല ടെൻഷൻ ഉണ്ട്.
ഏതായാലും വരുന്നെടുത്ത് വെച്ച് കാണാം എന്ന് വെച്ച് ഞാൻ പുറകെ കേറി.
“ആഹ് പോട്ടെ…” ഞാൻ അത് പറഞ്ഞതും പെണ്ണൊരു എടുപ്പ് എന്റെ നെഞ്ചങ്ങ് കത്തി. ഇവളിത് ആർക്ക് വായുഗുളിക വാങ്ങിക്കാൻ പോകുവാണോ എന്തോ. ആക്‌സിലേറ്റർ മൊത്തം പിടിച്ചു വച്ചക്കുവാനാണ്. എവിടെയും പോയി ഇടക്കാതിരുന്നാൽ മതിയായിരുന്നു.
“ഡീ ഒന്ന് പതുക്കെ പോ..!” അവസാനം സഹി കേട്ടപ്പോൾ ഞാൻ പറഞ്ഞു.
“നീ മിണ്ടാതിരുന്നാൽ മതി എനിക്കറിയാം ഓടിക്കാൻ” അവൾ എന്നെ പുച്ഛിച്ചു.
വണ്ടികളുടെ ഇടയിൽ കൂടിയൊക്കെ ഓവർ ടേക്ക് ചെയ്താണ് പെണ്ണ് ഓടിക്കുന്നത്. ഞാൻ പോലും സാദാരണ ഇത്ര സ്പീഡിന് പോകാറില്ല. നിമിഷ നേരം കൊണ്ട് മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിന് മുന്നിലെത്തി.
“ചേട്ടാ ഇതൊന്ന് പാർക്ക് ചെയ്തക്കണേ” വണ്ടി ഡോറിന് മുൻഭാഗത്ത് നിർത്തി എന്നെ ഇറക്കി അവൾ ഇറങ്ങി, മുന്നിൽ നിന്ന സെക്യൂരിറ്റിയോട് ആണ് അവൾ പറഞ്ഞത്. അങ്ങേരുടെ മറുപടി പോലും കേൾക്കാതെ അവൾ എന്നെയും കൊണ്ട് അകത്ത് കയറി. അങ്ങേരു മിഴിച്ചു നിൽക്കുന്നത് കണ്ടു ബൈക്കൊക്കെ ഓടിക്കാൻ അറിയാമോ എന്തോ?
ക്യാഷ്വലിറ്റിയിൽ ആണ് കാണിച്ചത്. എല്ലിന് പൊട്ടൽ ഉള്ളത് കൊണ്ട് പ്ലാസ്റ്റർ ഇട്ടു പിന്നെ രണ്ടു ദിവസം ഒബ്സെർവേഷൻ വേണമെന്ന് പറഞ്ഞ് റൂമിലേക്ക് മാറ്റി.
മമ്മിയെയും പിന്നെ അവളുടെ വീട്ടിലുമെല്ലാം ഐഷു തന്നെ വിളിച്ചു പറഞ്ഞു. എന്നെ റൂമിലേക്കു മാറ്റി അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ അവര് ലാൻഡ് ചെയ്തു.