പ്രേമ മന്ദാരം 3 [കാലം സാക്ഷി] [Conclusion]

Posted by

“ഡി… അപ്പോൾ” ഞാൻ പറഞ്ഞു തുടങ്ങിയപ്പോഴാണ് അവളുടെ മുഖത്ത് ബൾബ് കത്തിയത്.

“അതെ ചിലപ്പോൾ എന്റെ ഫോണിൽ നിന്നുമാകും ലീക്ക് ആയത്.”

“അതെ ഇനി മോളു ഇതിൽ നോക്ക് എന്നിട്ട് എന്റെ ഫോൺ ഇങ്ങ് താ” അവൾ എന്റെ ഫോൺ ഊരി എനിക്ക് തന്ന ശേഷം അവളുടെ ഫോൺ ലാപ്പുമായി കണക്ട് ചെയ്തു.

“ഡാ നമുക്ക് കോളേജ് വരെ ഒന്ന് പോകാം”ഞാൻ തിരിഞ്ഞ് നടക്കുന്നതിന് മുമ്പ് അവൾ എന്തോ ഓർത്ത പോലെ പറഞ്ഞു.

“എന്തിന് അപ്പോൾ ഇത് നോക്കണ്ടേ?”

“അതൊക്കെ നോക്കാം ഇപ്പോൾ നമുക്ക് കോളേജ് വരെ പോകാം”

“പോകാം പക്ഷെ സസ്പെൻഷനായിട്ട് എങ്ങനെ അകത്ത് കേറും”

“പിന്നെ സസ്പെൻഷൻ, നീ പോയി വണ്ടിയെടുക്ക് ഞാൻ ദാ വരുന്നു.” ഐഷു എന്തോ മനസ്സിൽ കണ്ടിട്ടുണ്ട് എന്ന് മനസ്സിലായ ഞാൻ പിന്നെ ഒന്നും ചോദിക്കാൻ നില്കാതെ ബൈക്ക് എടുത്തു. എന്റെ പുറകെ അവൾ വന്ന് വണ്ടിയിൽ കയറി. മുഖം ഒന്ന് കഴുകി എന്നല്ലാതെ ഡ്രസ്സ്‌ പോലും മാറ്റിയിട്ടില്ല പുള്ളിക്കാരി.

“ഡീ നീ ഇതിട്ടോണ്ടാണോ കോളേജിൽ പോകുന്നത്.” ഒരു റ്റി ഷേർട്ടും പന്റുമാണ് അവളുടെ വേഷം.

“ഇതിനെന്താ കുഴപ്പം” അതിന് അവളൊന്ന് ചാടി.

“ഏയ്‌ കുഴപ്പമൊന്നുമില്ല” പെണ്ണ് ദേഷ്യത്തിലാണെന്ന് മനസ്സിലായത്കൊണ്ട് പിന്നെ ഞാനൊന്നും ചോദിക്കാൻ പോയില്ല. വണ്ടി നേരെ കോളേജിലേക്ക് വിട്ടു.

വണ്ടി കോളേജ് പാർക്കിങ് ഏരിയയിൽ നിർത്തിയാപ്പോൾ തന്നെ ഐഷു ഇറങ്ങി നടന്നു പുറകെ ഞാനും. ഈ പെണ്ണ് എന്ത് ഭാവിച്ചാണോ എന്തോ? ആ പ്രിൻസിയോ മറ്റോ കണ്ടാൽ നേരെ ഗെറ്റ് ഔട്ട്‌ അടിക്കും. ആഹ് ഏതായാകും വന്നു ഇനി വരുന്നെടുത്ത് വെച്ച്‌ കാണാം. അവൾ സി എസ് ബ്ലോക്കിലോട്ടാണ് നടക്കുന്നത്. ഓഹ് അപ്പോൾ ഓളുടെ ക്ലാസ്സിലേക്ക് തന്നെയാണ്.

ആഹാ ബെസ്റ്റ് അവളുടെ ക്ലാസ്സിൽ ടീച്ചർ ഉണ്ട് ക്ലാസ്സ്‌ നടക്കുവാണ്.

“ഡി ക്ലാസ്സ്‌ നടക്കുവാണല്ലോ നമുക്ക് വെയിറ്റ് ചെയ്യാമല്ലേ? ”

“അതിന്റെയൊന്നും ആവിശ്യമില്ല നീ വന്നെ ഞാൻ കാണിച്ച് തരാം”

“എസ്കുസ്മി ടീച്ചർ…” അവൾ ക്ലാസ്സിന് മുന്നിൽ നിന്ന് അകത്തേക്ക് നോക്കി വിളിച്ചു.

“യെസ് ഇതാര് ഐഷോര്യയൊ? സാമുമുണ്ടല്ലല്ലോ” ടീച്ചർ എന്റെ പേര് പറഞ്ഞപ്പോൾ ഞാൻ അല്പം സംശയിക്കാതിരുന്നില്ല, മറ്റൊന്നും കൊണ്ടല്ല ഈ ടീച്ചറിനെ ഇവിടെ വെച്ച്‌ കണ്ടിട്ടുണ്ട് എന്നല്ലാതെ പേര് പോലും എനിക്ക് അറിയില്ല. ആ ടീച്ചറിന് എന്നെ അറിയാം..! നമ്മൾ അങ്ങനെ ഫേമസ് ആയല്ലേ?

“അല്ല നിങ്ങൾ എന്താ കോളേജിൽ നിങ്ങളെ സസ്പെന്റ് ചെയ്തല്ലേ?” ടീച്ചർ തുറന്നു.

“അതൊക്ക ആണ് ടീച്ചർ, ഇപ്പോൾ ഒരു അത്യാവശ്യം കാര്യമാണ് എനിക്ക് രേഷ്മിയോട് ഒന്ന് സംസാരിക്കണം.” ഐഷുവാണ് അത് പറഞ്ഞത്. അവളുട ക്ലാസ്സിലെ കൊറുങ്ക മുടിക്കാരിയാണ് രഷ്മി ഐഷിവിന്റെ ഫ്രണ്ട് ആണ്.

“അതിപ്പോൾ ക്ലാസ്സ്‌ നടക്കുവാണല്ലോ?” ടീച്ചർ പരിഭ്രമിച്ചു.

“ടീച്ചർ പ്ലീസ് ഒരു പത്ത് മിനിറ്റ് ഒരു കാര്യം ചോദിച്ചിട്ട് ഞാൻ പൊയ്ക്കോളാം”

“ആഹ് ഓക്കേ പക്ഷെ ഇത് ആരുമറിയാരുത്.”

“ഇല്ല ടീച്ചർ ആരുമറിയില്ല…!”

“രഷ്മി പൊയ്ക്കോളൂ…!” ടീച്ചർ രശ്മിയോട് പറഞ്ഞു.

ഞങ്ങൾ അങ്ങോട്ട് മാറി നിന്നപ്പോൾ രേഷ്മി ഞങ്ങളുടെ ഇടയിലേക്ക് വന്നു.

“എന്താഡി എന്ത് പറ്റി” രഷ്മി ഐശ്വര്യയോട് തിരക്കി.

“ഡി നിന്റെ ഫോൺ ഇങ്ങേടുത്തെ ഒരു കാര്യം നോക്കാണാനാണ്”

Leave a Reply

Your email address will not be published. Required fields are marked *