പ്രേമ മന്ദാരം 3 [കാലം സാക്ഷി] [Conclusion]

Posted by

“മ്മം” ഒരു മൂളൽ മാത്രമായിരുന്നു അവളുടെ മറുപടി.

“നീ ഇന്ന് ആകെ ഡള്ളാണല്ലോ എന്ത് പറ്റി”

“ഇല്ലടാ നമ്മൾ ഇത്രയൊക്കെ ചെയ്തിട്ടും ഒരു ക്ലൂ പോലും കിട്ടിയില്ലല്ലോ…!”

“അതിനാണോ നീ ഇങ്ങനെ? നമ്മൾ ഇപ്പോൾ പതിയെത്തിയതല്ലേയുള്ളൂ. എനിക്ക് കുറച്ചു പേരെ കൂടി വിളിച്ചാൽ അതിൽ ആരാണ് കള്ളം പറയുന്നത് എന്ന് മനസ്സിലാകും. പിന്നെ ഇന്നലെ പറഞ്ഞില്ലേ നീ നോക്കിയപ്പോൾ ഏതെങ്കിലും മിസ്സായതാകുമെന്ന് അത് കൊണ്ട് നീ എല്ലാം ഒന്ന് കൂടെ നോക്ക്. ഇന്ന് ഏതായാലും ആളെ കിട്ടുമെന്ന് എന്റെ മനസ്സ് പറയുന്നു.”

“കിട്ടിയാൽ മതി”

“എന്റെ ചക്കരയല്ലേ ഇങ്ങനെ നെഗറ്റീവ് അടിക്കാതെ പോയിരുന്ന് നോക്കിയേ..!” ഞാൻ അവളെ ഉന്തി തള്ളി ലാപ്പിന്റെ മുന്നിലിരുത്തി എന്നിട്ട് എന്റെ ഫോൺ അവൾക്ക് കൊടുത്ത് അവളുടെ ഫോൺ എടുത്ത് ബാക്കിയുള്ളവരെ വിളിച്ചു. ഏകദേശം മുക്കാൽ മണിക്കൂർ കൊണ്ട് എല്ലാവരിൽ നിന്നും ഡാറ്റാ കളക്റ്റ് ചെയ്യ്തു.

“ഐഷു പണി പാളി മോളെ…!” എല്ലാം മാർക്ക് ചെയ്ത് പേപ്പർ ബോർഡിൽ നോക്കി കൊണ്ട് പറഞ്ഞു.

“എന്ത് പറ്റിയടാ…!” അവളും എന്റെ അടുത്ത് വന്ന് ബോർഡ്‌ നോക്കി ചെയ്തു.

“അവർ പറഞ്ഞ എല്ലാ ഡാറ്റയും ഇതിൽ മാർക്ക് ചെയ്തിട്ടുണ്ട് പക്ഷെ…! ഇപ്പോഴും പഴയ പ്രശ്നം തന്നെ ലൂപ് ആണ് തുടക്കമില്ല.”

“അതെങ്ങനെ ശരിയാകും നീ സ്ക്രീൻഷോട്ട് നോക്കി വെരിഫൈ ചെയ്തതല്ലേ?”

“അതെ ചെയ്തു. ആളുകൾ കള്ളം പറയും എന്ന് വെച്ചാണ് സ്ക്രീന്ഷോട്ട് ചോദിച്ചത് ഇപ്പോൾ അതും അത് തന്നെയാണ് പറയുന്നത്. സംതിങ് ഈസ്‌ ടെറിബിലി റോങ് ഹിയർ”

“മ്മം.. ഡാ പിന്നെ സ്ക്രീൻഷോട്ടിനേയും അങ്ങനെ വിശ്വസിക്കാൻ പറ്റില്ല.”

“അതിൽ എങ്ങനയാ കള്ളത്തരം കാണിക്കുന്നത്.”

“അതൊക്ക വളരെ എളുപ്പമാണ്. കമ്പ്യൂട്ടർ ബ്രൗസർ ആണെങ്കിൽ അതിലെ ഡിവോലോപ്പർ ടൂൾ ഉപയോഗിച്ച് ഏത് ഡാറ്റയും മാറ്റാൻ പറ്റും. പിന്നെ ഫോണിൽ എടുത്തത് ആണെങ്കിൽപോലും ഫോട്ടോഷോപ്പോ അത്പോലെ ഏതെങ്കിലും ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് മാറ്റങ്ങൾ വരുത്താം.”

“ഇതൊരുമാതിരി ദൃശ്യം മോഡൽ ആയിപ്പോയല്ലോ പെർഫെക്ട് ക്രൈം”

“അതെ ഇനി എങ്ങനെ മുന്നോട്ട് പോകും”

“എത്ര പെർഫെക്ട് ക്രൈം ആണെങ്കിലും തെളിവുകൾ വെച്ച്‌ തെളിയിക്കാൻ പറ്റിയില്ലെങ്കിലും ആളെ നമുക്ക് കണ്ട് പിടിക്കാം”

“അതെങ്ങനെ…!”

“ദൃശ്യം സിനിമയിൽ മോഹനലാലിന് എതിരെ ഒരു തെളിവും ഇല്ലാതിരുന്നിട്ടും അവനാണ് പ്രതി എന്ന് പോലിസ് മനസ്സിലാക്കിയില്ലേ? അത്പോലെ”

“മനസിലായില്ല…!”

“ഡി നീ ഈ ലിസ്റ്റ് നോക്കിയേ ഇതിൽ എന്റെയോ നിന്റെയോ ക്ലാസ്സിൽ പഠിക്കുന്ന ആരുമില്ല. എന്തിന് നമ്മുടെ ഇയർ ഉള്ള പോലും ആരുമില്ല. എല്ലാം ജൂനിയസ് അല്ലെങ്കിൽ സീനിയസ്. അതിൽ ചിലരെ എനിക്ക് കണ്ടതായി പോലും ഓർമ്മയില്ല. അതായത് നമ്മളുമായി യാതൊരു ലിങ്കുമില്ലാത്തവരാണ് ഇവരെല്ലാം.”

“നീ എന്താ പറഞ്ഞ് വരുന്നത്”

“ഞാൻ വിളിക്കുമ്പോൾ ചിലരൊക്കെ കള്ളം പറയും അല്ലെങ്കിൽ പറയുന്നതിൽ എന്തെങ്കിലും ചെറിയ തെറ്റുകൾ പറ്റും എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു, പക്ഷെ ഒരാൾ പോലും കള്ളം പറഞ്ഞില്ല എല്ലാവരും പറഞ്ഞത് സത്യമാണ്. അതിന് തെളിവായി സ്ക്രീന്ഷോട്ടുകളുമുണ്ട്”

“അതിന്റ അർത്ഥം”

Leave a Reply

Your email address will not be published. Required fields are marked *